യുഎഇയില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

പുതുക്കിയ വില നാളെ മുതല്‍ നിലവില്‍ വരും.

യുഎഇയില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

ദുബായ്: യുഎഇയില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് ഒമ്പത് ഫില്‍സിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.  പുതുക്കിയ വില നാളെ മുതല്‍ നിലവില്‍ വരും.

സൂപ്പര്‍ പെട്രോള്‍ 98 ന്, ലീറ്ററിന് ഒരു ദിര്‍ഹം തൊണ്ണൂറ് ഫില്‍സാണ് പുതുക്കിയ വില. നിലവില്‍ ഇത് 1.81 ദിര്‍ഹമാണ്. സ്‌പെഷ്യല്‍ 95 ന്റെ വില ലീറ്ററിന് 1.70 ദിര്‍ഹത്തില്‍ നിന്നും 1.79 ദിര്‍ഹമായി ഉയരും.  ഇപ്ലസ് തൊണ്ണുറ്റിയൊന്നിന് 1.72 ദിര്‍ഹമായാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഇപ്ലസിന്റെ വില 1.63 ദിര്‍ഹമാണ്.

ഡീസലിന് 15 ഫില്‍സിന്റെ വര്‍ധനവാണ അടുത്തമാസം മുതല്‍ നിലവില്‍ വരിക. ഡീസലിന് നിലവില്‍ 1.76 ഫില്‍സാണ് ലീറ്റിന് വില. ഡീസലിന് നവംബറില്‍ 1.91 ഫില്‍സ് നല്‍കേണ്ടി വരും.

എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ ഉത്പാദനം നിയന്ത്രിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വില ഉയര്‍ന്നത്.

Story by
Read More >>