യൂട്യൂബ് കണ്ട് റേസിങ് കാർ ഉണ്ടാക്കിയ കൗമാരക്കാരനെ പരിചയപ്പെടാം

താനുണ്ടാക്കിയ കാറുമായി കാറോട്ടമത്സരത്തിനു പോവാനും ഓട്ടോമൊബീല്‍ എഞ്ചിനീയര്‍ ആവാനും ആണ് തനിക്ക് ആഗ്രഹം എന്ന് പ്രേം പറയുമ്പോള്‍ ഇനി എന്ത് ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ ആണ് ആവാനുള്ളതെന്ന് നമ്മുടെ നാട്ടിലെ ബിറ്റെക്കുകാര്‍ക്കു തോന്നിയാല്‍ ആശ്ചര്യമില്ല.

യൂട്യൂബ് കണ്ട് റേസിങ് കാർ ഉണ്ടാക്കിയ കൗമാരക്കാരനെ പരിചയപ്പെടാം

നിങ്ങളുടെ ചുറ്റുമുള്ള എന്തുകുന്ത്രാണ്ടവും നിർമിക്കാനും നശിപ്പിക്കാനും പഠിപ്പിക്കുന്ന Do It Yourself (DIY) വീഡിയോകള്‍ യുട്യൂബില്‍ ധാരാളമുണ്ട്. ഒന്ന് മനസ്സിരുത്തി പഠിക്കാന്‍ പറ്റിയ എല്ലാത്തരം ട്യൂട്ടോറിയലും ഒരു സെര്‍ച്ച് അകലെയാണ്.

അതിപ്പോള്‍ നിങ്ങള്‍ക്ക് ഗിറ്റാര്‍ പഠിക്കാന്‍ ആണെങ്കിലും, ടൈറ്റാനിക്ക് മുക്കാന്‍ ആണെങ്കിലും യുട്യൂബില്‍ വകുപ്പുണ്ട്.

ഇങ്ങനെ നമ്മള്‍ ഓരോന്ന് കണ്ട് ആനന്ദം കൊണ്ടിരിക്കുമ്പോള്‍ മുംബൈക്കാരനായ 19 വയസ്സുകാരന്‍ പ്രേം താക്കൂര്‍ ഇതാ സ്വയം ഒരു കാര്‍ ഉണ്ടാക്കിയിരിക്കുന്നു.


യന്ത്രങ്ങളുടെ ടെക്നോളജി പഠിക്കാന്‍ പ്രത്യേകിച്ച് ഒരു പൊളിടെക്നിക് പരിപാടിക്ക് പോയിട്ടില്ലെങ്കിലും ഒരു സെക്കന്റ്റ് ഹാന്‍ഡ്‌ ഹ്യുണ്ടായി എഞ്ചിന്‍ വച്ച് പയ്യന്‍ പണി നടത്തി.

ഒരു റിക്ഷാവലിക്കാരന്‍റെ  മകനായ പ്രേമിന് ഈ കാര്‍ നിര്‍മിക്കാന്‍ ഏകദേശം രണ്ടര ലക്ഷം രൂപയാണ് ചെലവായത്. വീട്ടുകാരുടെ സഹായവും സഹകരണവും പിന്നെ ഇന്റര്‍നെറ്റ് കണകഷനും ഇല്ലെങ്കില്‍ തനിക്ക് ഒരിക്കലും ഈ കാര്‍ നിര്‍മിക്കാന്‍ ആവില്ലായിരുന്നു എന്നും
വീഡിയോ വളന്റിയേഴ്സ് 
എന്ന യുട്യൂബ് ചാനലിനോട് പ്രേം പറയുക ഉണ്ടായി.

പ്രേമിന് 12 വയസ്സുള്ളപ്പോഴാണ് രക്ഷിതാക്കള്‍ കംപ്യൂട്ടര്‍ വാങ്ങി കൊടുക്കുന്നത്.  നല്ലൊരു മ്യൂസിക് സിസ്റ്റം കൂടിയുണ്ട് പ്രേമിന്‍റെ ഈ കാറില്‍.

താനുണ്ടാക്കിയ കാറുമായി കാറോട്ടമത്സരത്തിനു പോവാനും ഓട്ടോമൊബീല്‍ എഞ്ചിനീയര്‍ ആവാനുമാണ് തനിക്ക് ആഗ്രഹം എന്ന് പ്രേം പറയുമ്പോള്‍ ഇനി എന്ത് ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ ആണ് ആവാനുള്ളതെന്ന് നമ്മുടെ നാട്ടിലെ ബിറ്റെക്കുകാര്‍ക്കു തോന്നിയാല്‍ ആശ്ചര്യമില്ല.