110 രൂപ ചെലവുവരുന്ന വാഹന രജിസ്‌ട്രേഷന് 2350 രൂപ ആവശ്യപ്പെട്ട് അധികൃതര്‍; അഴിമതി തുറന്നുകാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പിറ്റേന്ന് ആര്‍സി ബുക്ക് റെഡി

വെറും 110 രൂപ ചെലവുവരുന്ന രജിസ്‌ട്രേഷന് 2350 രൂപ ആവശ്യപ്പെട്ട് ആര്‍ടിഒ ഏജന്റ് രംഗത്ത് എത്തിയതോടെയാണ് ഇനി നിയമത്തിന്റെ വഴിയേ പോയാല്‍ മതിയെന്ന് പ്രസൂണ്‍ തീരുമാനിച്ചത്. ഓണ്‍ലൈനില്‍ പണമടച്ച് അപേക്ഷിച്ചശേഷം വണ്ടിയുമായി മൊട്ടോര്‍ വെഹിക്കിള്‍ ഓഫീസറെ പല തവണ കാണുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ശ്രദ്ധിക്കുകപോലും ചെയ്തില്ല.

110 രൂപ ചെലവുവരുന്ന വാഹന രജിസ്‌ട്രേഷന് 2350 രൂപ ആവശ്യപ്പെട്ട് അധികൃതര്‍; അഴിമതി തുറന്നുകാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പിറ്റേന്ന് ആര്‍സി ബുക്ക് റെഡി

ഒന്നര മാസത്തോളം ആര്‍ടി ഓഫീസില്‍ കയറിയിറങ്ങിയിട്ടും ലഭിക്കാത്ത ആര്‍സിബുക്ക് ഒരു ഫേസ്ബുക്ക് പോസ്‌റ്റോടുകൂടി ലഭിച്ചു. കോട്ടയം സിവില്‍ സ്റ്റേഷനിലെ മോട്ടോര്‍ വെഹിക്കിള്‍ ഓഫീസിലെ അഴിമതിക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രസൂന്‍ സുഗതനാണ് പിറ്റേന്നു തന്നെ തന്റെ ആര്‍സിബുക്ക് ലഭിച്ചത്. ഒക്ടോബര്‍ 25നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ആര്‍ടിഒയും കൈക്കൂലികൊടുക്കാത്തതിന്റെ പേരില്‍ മുടക്കുകള്‍ വരുത്തി ആര്‍സി ബുക്ക് വൈകിപ്പിക്കുയാണെന്ന് സൂചിപ്പിച്ച് പ്രസൂണ്‍ പോസ്റ്റിട്ടത്.


പോസ്റ്റിട്ടതിന്റെ പിറ്റേ ദിവസം, അതായത് 26ന് ആര്‍ടി ഓഫീസര്‍ ഓഫീസില്‍ പ്രസൂണിനെ നേരിട്ട് വിളിച്ചുവരുത്തി ആര്‍സി ബുക്ക് കൈമാറുകയായിരുന്നു. ആര്‍സി ബുക്ക് ലഭിച്ചെങ്കിലും ആര്‍ടിഒയെ പിണക്കിയതിനുള്ള പണി പിന്നാലെ വരുമെന്നുള്ള ഭീഷണി ഉണ്ടായെന്നും പ്രസൂണ്‍ പറയുന്നു. തന്റെ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായാണ് പ്രസൂണിന് ആര്‍ടിഒ ഓഫീസില്‍ പലതവണ കയറിയിറങ്ങേണ്ടി വന്നത്. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി സെപ്റ്റംബര്‍ 22നാണ് ആര്‍ടി ഓഫീസിലെത്തുന്നത്.

വെറും 110 രൂപ ചെലവുവരുന്ന രജിസ്‌ട്രേഷന് 2350 രൂപ ആവശ്യപ്പെട്ട് ആര്‍ടിഒ ഏജന്റ് രംഗത്ത് എത്തിയതോടെയാണ് ഇനി നിയമത്തിന്റെ വഴിയേ പോയാല്‍ മതിയെന്ന് പ്രസൂണ്‍ തീരുമാനിച്ചത്. ഓണ്‍ലൈനില്‍ പണമടച്ച് അപേക്ഷിച്ചശേഷം വണ്ടിയുമായി മൊട്ടോര്‍ വെഹിക്കിള്‍ ഓഫീസറെ പല തവണ കാണുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ശ്രദ്ധിക്കുകപോലും ചെയ്തില്ല. അവര്‍ ആവശ്യപ്പെട്ട മാറ്റങ്ങളും വരുത്തിയശേഷം ആര്‍സി ബുക്കിനായി സമീപിച്ചപ്പോള്‍ വണ്ടി താന്‍ കണ്ടിട്ടില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കിയത്.

മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറുടെ പ്രസ്തുത നിലപാടാണ് ഫേസ്ബുക്കിലൂടെ പ്രതികരിക്കാന്‍ പ്രസൂണിനെ നിര്‍ബന്ധിതനാക്കിയത്. അഴിമതിക്കെതിരെ നട്ടെല്ലുള്ള ഒരു വിജിലന്‍സ് ഇവിടെ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു പ്രസൂണ്‍ പോസ്റ്റിട്ടത്. അതിന് ഫലം ഉണ്ടാകുകയും ചെയ്തു.Read More >>