കനകമലയിൽ നിന്നും എൻഐഎ പിടികൂടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കി

തീവ്രവാദ ആശയങ്ങളുമായി സഫ്‌വാന് ബന്ധമുണ്ടെന്ന തരത്തിൽ ഇതിനു മുൻപ് യാതൊരു സൂചനയോ സംശയങ്ങളോ ഇല്ലായിരുന്നു. സംഭവത്തെക്കുറിച്ച് സംഘടന അന്വേഷണം നടത്തുന്നുണ്ടെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

കനകമലയിൽ നിന്നും എൻഐഎ പിടികൂടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കി

മലപ്പുറം: കനകമലയിൽ നിന്നും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിച്ച് എൻഐഎ പിടികൂടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കി. തിരൂർ സ്വദേശി പി സഫ്‌വാനെ ആണ് സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഇക്കാര്യം പോപ്പുലർ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീർ വാർത്താ കുറിപ്പിൽ അറിയിച്ചു. പോപ്പുലർ ഫ്രണ്ട്  ഓഫ് ഇന്ത്യയുടെ താനൂർ ഡിവിഷനിൽ പെട്ട വൈലത്തുർ യൂണിറ്റിലെ പ്രവർത്തകനാണ് സഫ്‌വാൻ.


തീവ്രവാദ പ്രവർത്തനവുമായി യാതൊരു തരത്തിലും ബന്ധപ്പെടരുതെന്ന് പ്രവർത്തകർക്ക് നേരത്തെ തന്നെ കർശന നിർദേശം നൽകിയിരുന്നതായി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീർ നാരദാ ന്യൂസിനോട് പറഞ്ഞു. ഇത്തരം ഒരു കേസിൽ അറസ്റ്റിലായതിനാലാണ് സംഘടനയുടെ അംഗത്വത്തിൽ നിന്നും നീക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സംഘടന അന്വേഷണം നടത്തുന്നുണ്ടെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

തീവ്രവാദ ആശയങ്ങളുമായി സഫ്‌വാന് ബന്ധമുണ്ടെന്ന തരത്തിൽ ഇതിനു മുൻപ് യാതൊരു സൂചനയോ സംശയങ്ങളോ ഇല്ലായിരുന്നു. തീവ്രവാദ ആശയമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ നിന്നുപോലും അകന്നു നിൽക്കാൻ പ്രവർത്തകരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടതാണെന്നും മുഹമ്മദ് ബഷീർ നാരദാ ന്യൂസിനോട് പറഞ്ഞു.

കനകമലയിൽ നിന്നും ഇന്നലെ ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ചു എട്ടു പേരെ എൻഐഎ പിടികൂടിയിരുന്നു.

Read More >>