പെരിയാർ മലിനീകരണം: സിഎംആര്‍എല്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനോട് മലിനീകരണ നിയന്ത്രണബോര്‍ഡ് വിശദീകരണം തേടി; പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേരള കൗമുദിയുടെ എഡിറ്റോറിയല്‍

പെരിയാര്‍ മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന എഡിറ്റോറിയലാണ് ഇന്നത്തെ കേരളകൗമുദി പത്രം എഴുതിയത്. സാമ്പത്തിക പുരോഗതിയെ തുരങ്കം വെയ്ക്കുമാറ് കൂലിക്ക് പരിസ്ഥിതിവാദത്തിന്റെ കൊടിയും പിടിച്ച് നടക്കുന്നവരെ തിരിച്ചറിഞ്ഞേ മതിയാകൂ എന്ന വിമര്‍ശനവുമായാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.

പെരിയാർ മലിനീകരണം: സിഎംആര്‍എല്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനോട് മലിനീകരണ നിയന്ത്രണബോര്‍ഡ് വിശദീകരണം തേടി; പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേരള കൗമുദിയുടെ എഡിറ്റോറിയല്‍

പെരിയാറിലേക്ക് വിഷമാലിന്യം ഒഴുക്കിവിട്ടതിന് സിഎംആര്‍എല്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയ ഏലൂര്‍ സര്‍വേലെയന്‍സ് എഞ്ചിനീയര്‍ ത്രിദീപ് കുമാറിനോട് മലിനീകരണ നിയന്ത്രണബോര്‍ഡ് വിശദീകരണം തേടി.  ത്രീദീപ്കുമാറിന്റെ നടപടി അന്വേഷിക്കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ ഇ കെ സജീവന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ ഏലൂര്‍ സിഎംആര്‍എല്‍ കമ്പനിയെ തൊട്ടപ്പോഴാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന് കൈ പൊള്ളിയത്.


മാലിന്യം ഒഴുക്കി വിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കുന്നത് പതിവ് നടപടി ക്രമമാണ്. സിഎംആര്‍എല്‍ കമ്പനി രാസവസ്തുക്കളടങ്ങിയ മാലിന്യമാണ് പുഴയിലേക്ക് തള്ളുന്നതെന്ന് വ്യക്തമായിട്ടും നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയത് ദുരൂഹത ഉയര്‍ത്തുന്നു. പെരിയാറിലേക്ക് മാലിന്യമൊഴുകുന്നതിന്റെ ഉറവിടം  കണ്ടെത്തിയിട്ടും മലിനീകരണനിയന്ത്രണ ബോര്‍ഡ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ഉന്നത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നുള്ളത് വ്യക്തം.

പെരിയാറിലേക്ക് വിഷമാലിന്യം ഒഴുക്കിയ സംഭവം; സിഎംആര്‍എല്‍ കമ്പനിക്ക് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നോട്ടീസ്


കമ്പനി പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചത്. അയണ്‍ അടങ്ങിയ മാലിന്യമാണ് സിഎംആര്‍ എല്‍ കമ്പനി ഒഴുക്കി വിടുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. സംവിധായകന്‍ ആഷിക് അബു ഉള്‍പ്പെടെയുള്ളവര്‍ മാലിന്യം ഒഴുക്കി വിടുന്ന സിഎംആര്‍എല്‍ കമ്പനിയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

കേരളകൗമുദിയുടെ എഡിറ്റോറിയല്‍ ആര്‍ക്കുവേണ്ടി?

പെരിയാര്‍ മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന എഡിറ്റോറിയലാണ് ഇന്നത്തെ കേരളകൗമുദി പത്രം എഴുതിയത്. സാമ്പത്തിക പുരോഗതിയെ തുരങ്കം വെയ്ക്കുമാറ് കൂലിക്ക് പരിസ്ഥിതിവാദത്തിന്റെ കൊടിയും പിടിച്ച് നടക്കുന്നവരെ തിരിച്ചറിഞ്ഞേ മതിയാകൂ എന്ന വിമര്‍ശനവുമായാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിയും പരിസ്ഥിതി വാദവും ഇരട്ടക്കുട്ടികളാണെന്ന പൊതുധാരണ മുതലെടുത്തു കൊണ്ടാണ് കപട പരിസ്ഥിതിവാദികളുടെ പ്രക്ഷോഭ പരിപാടികളെന്നും പത്രം പറയുന്നു. പരിസ്ഥിതിവാദികളുടെ പശ്ചാത്തലവും പണത്തിന്റെ സ്രോതസ്സും അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്.

kk

പെരിയാര്‍ ചുവന്നൊഴുകുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണബോര്‍ഡിന് മുന്നില്‍ പ്രതിഷേധപരിപാടി മാത്രമാണ് പരിസ്ഥിതി സംഘടനകള്‍ നടത്തിയത്. എഡിറ്റോറിയലെഴുതാനുള്ള പ്രേരണ ഏതാനും പോസ്റ്ററുകളാണെങ്കില്‍  ദിവസവും ഈ പത്രം എത്ര എഡിറ്റോറിയലുകള്‍ എഴുതേണ്ടി വരുമെന്ന ചോദ്യം ബാക്കിയാകുന്നു. പെരിയാര്‍ മലിനീകരണ വിഷയത്തില്‍ പരിസ്ഥിതിവാദികളെ അളവറ്റ് വിമര്‍ശിക്കാനുള്ള കാരണം തൊഴിലാളികളുടെ സംരക്ഷണം മാത്രം ലക്ഷ്യമിട്ടല്ലെന്ന്‌ ഉറപ്പ്.

കമ്പനിക്ക് കൊടിപിടിക്കുന്ന രാഷ്ട്രീയം

കമ്പനിക്ക് അനുകൂലമായ നിലപാടാണ് മൂന്നു മുന്നണിയിലേയും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളത്. പെരിയാറില്‍ വിഷമാലിന്യം കലര്‍ത്തുന്നുവെന്ന് കുപ്രചരണം നടത്തി വ്യവസായശാലകള്‍ പൂട്ടിക്കാനാണ് പരിസ്ഥിതി സംഘടനകളുടെ ശ്രമമെന്ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയായ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്റെ ആരോപണം. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി. കമ്പനിക്ക് നോട്ടീസ് നല്‍കിയ മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ഏലൂര്‍ ഓഫീസിലേക്ക് വെള്ളിയാഴ്ച സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍ നടത്തുന്ന പ്രതിഷേധമാര്‍ച്ച് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ് ഉദ്ഘാടനം ചെയ്യുന്നത്.

മാലിന്യസംസ്‌ക്കരണത്തിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ സ്ത്രീശക്തി പേപ്പര്‍മില്‍ അടച്ചപ്പോഴും, സാമ്പത്തിക പ്രതിസന്ധി കാരണം ബിനാനി സിങ്ക് കമ്പനി അടച്ചപ്പോഴും ഇല്ലാത്ത പ്രതിഷേധമാണ് സിഎംആര്‍എല്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയപ്പോള്‍ നടത്തുന്നതെന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി നേതാവ് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.  മുമ്പ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വ്യവസായ സംരക്ഷണ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് സാമ്പത്തിക സഹായം നല്‍കിയത് താനാണെന്ന് ശശിധരന്‍ കര്‍ത്ത ചാനലുകളോട് പറഞ്ഞതും ട്രേഡ് യൂണിയനുകളുടെ പ്രതിഷേധവും കൂട്ടി വായിക്കേണ്ടതുണ്ടെന്ന് മലിനീകരണ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

കൊച്ചിക്കാരെ വിഷം കുടിപ്പിച്ചു കൊല്ലാന്‍ സിഎംആര്‍എല്‍; പെരിയാറിലേക്ക് ഒഴുക്കി വിടുന്നതു ലക്ഷക്കണക്കിനു ലിറ്റര്‍ രാസമാലിന്യം; പെരിയാര്‍ ചുവന്നൊഴുകിയിട്ടും അനക്കമില്ലാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Read More >>