പലമതത്തിലെ ശശികലമാര്‍ക്ക് അക്ബറും സേവ്യറും പര്യായപദം!

ശശികലയും ഗോപാലകൃഷ്ണനും അക്ബറും ഫാദര്‍ സേവ്യറും പ്രചരിപ്പിക്കുന്ന മതമാനസികരോഗമാണ്. ഒരു കൂട്ടര്‍ക്ക് എതിരെ മാത്രം യുഎപിഎ ചുമത്തുകയും മറു കൂട്ടര്‍ കലാപങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ കോപ്പ് കൂട്ടുമ്പോള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയും ചെയ്യുക എന്നത് തികഞ്ഞ അനീതി മാത്രമാണ്.

പലമതത്തിലെ ശശികലമാര്‍ക്ക് അക്ബറും സേവ്യറും പര്യായപദം!

ബാബു എം ജേക്കബ്

എം എം അക്ബറും, ശശികലയും, ഗോപാലകൃഷ്ണനും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മത-മാനസിക രോഗികള്‍ വര്‍ഗ്ഗീയ വിഷം ചീറ്റല്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഏതൊരു ദൈവവും ഉദയം ചെയ്യുന്നത് മറ്റു ദൈവങ്ങളെ തിരസ്‌കരിച്ചും അവയുടെ പോരായ്മകള്‍ മനസ്സിലാക്കിയുമാണ്. അതുകൊണ്ടാണ് ഹിന്ദു മതത്തില്‍ ഇത്രയേറെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നതും താരതമ്യേനെ പുതിയ മതങ്ങള്‍ ആയ ക്രിസ്തുമതവും ഇസ്ലാംമതവും ഏകദൈവ വിശ്വാസ പ്രമാണങ്ങളിലും അന്ധ വിശ്വാസ അനാചാരങ്ങളിലും മുട്ടിയുരുമി തൊട്ടുപുറകില്‍ നില്‍ക്കുന്നതും.


Image result for kp sasikala

ആധുനിക മതങ്ങളില്‍ എല്ലാംതന്നെ (മതം ആധുനികം ആണെന്നത് ഒരു തെറ്റായ പ്രയോഗമാണ്) സ്വന്തമായി ഒരു പ്രവാചകന്‍, ദേവന്‍, ദേവി എന്നിവര്‍ അവതരിക്കുകയും അവര്‍ വരും കാലഘട്ടത്തിലേക്കുള്ള ദൈവത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുയയികള്‍ക്കായി എഴുതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ലിഖിതം എന്താണെങ്കിലും, അതാണ് ആ മതത്തിന്റെ അടിസ്ഥാനമെന്ന് എങ്ങനെ വാദിച്ചാലും ആള്‍ക്കൂട്ട മനസ്സിനെ തൃപ്തിപ്പെടുത്താതെ ഒരു മതങ്ങള്‍ക്കും മുന്നോട്ടു പോകുവാന്‍ കഴിയില്ല, അങ്ങനെ മുന്നോട്ടുപോയാല്‍ കാലക്രമേണ മത ദൈവങ്ങള്‍ മരിച്ച് അവ ചരിത്രത്തില്‍ നിന്ന് അപ്രസക്തമാവുകയും ചെയ്യും.

Image result for mm akbar

തേനും പാലും ഒഴുകുന്ന ദൈവ നാടായ കാനന്‍ ദേശത്തേക്ക് യാത്ര തിരിച്ച മോശ, മദ്യപ്പുഴയും നഗ്നഹൂറിമാരെയും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു ദൈവരാജ്യം വരുത്തുവാന്‍ ശ്രമിക്കുന്ന ഐസിസ്, കള്ളവും ചതിയും വഞ്ചനയുമില്ലാത്ത രാമരാജ്യം സ്ഥാപിക്കുവാന്‍ നടക്കുന്ന ആര്‍എസ്എസുകാര്‍ ഇവരെല്ലാം ഒന്നിനൊന്നു മെച്ചമാണ് എന്ന് സ്ഥാപിക്കുവാനാണ് ശ്രമിക്കുന്നത്.

നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുതെന്നു പറഞ്ഞു പുസ്തകം അച്ചടിച്ചു വിതരണം ചെയ്ത ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍, മുസ്ലീം സ്ത്രീകള്‍ പന്നികളെപ്പോലെ പെറുന്നു എന്ന് വിലപിക്കുന്ന ഗോപാലകൃഷ്ണന്‍ ഇവരൊക്കെ നിലകൊള്ളുന്നത് മതത്തിന്റെ നീതി ബോധത്തിനും അതിന്റെ പ്രാചാരം വര്‍ദ്ധിപ്പിക്കുവാനുമാണ്.

ഒരു ജനധിപത്യ സമൂഹത്തില്‍ അവനു ഏതു തരത്തിലുള്ള ആശയങ്ങളും, മതവും, പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുവാനുള്ള അവകാശം ഉണ്ടാകണം. അത് ചിലപ്പോള്‍ ഗോപാലകൃഷ്ണനും ശശികലയും അക്ബറും ദേശീയപതാകയുടെ നടുക്ക് വെള്ള കൊണ്ടുവന്ന ദൈവത്തിനു സ്തുതി പാടിയ പാസ്റ്ററും പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ മതം ആകാം, സ്‌നേഹത്തിന്റെ പ്രതീക്ഷയുടെ സഹാനുഭാവത്തിന്റെ പ്രത്യയശാസ്ത്രം ആയിരിക്കാം, അടിച്ചമര്‍ത്തലുകളില്‍ നിന്ന് ഉദയം കൊള്ളുന്ന പ്രസ്ഥാനങ്ങളാകാം, ഇവരെ എല്ലാവരെയും കേള്‍ക്കുവാനും ആവശ്യം ഉള്ളതിനെ എടുക്കുവാനും അല്ലാത്തവയെ തള്ളുവാനുമുള്ള സ്വാതന്ത്ര്യം ആകുമ്പോഴാണ് ജനാധിപത്യം വികാസം പ്രാപിക്കുന്നത്.

n-gopalakrishnan

എന്നാല്‍ പറഞ്ഞുവരുന്ന അനീതി എന്താണെന്നുവെച്ചാല്‍ ജനങ്ങളെ പരസ്പരം തമ്മില്‍ തല്ലിക്കുവാന്‍, വിദ്വേഷം വളര്‍ത്തുവാന്‍ ആള്‍കൂട്ടങ്ങളെ കാണുമ്പോള്‍ ഹിസ്ടീരിയ പിടിപെടുന്ന ശശികലയും ഗോപാലനുമൊക്കെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു സുഖമായി ആള്‍ക്കൂട്ടത്തിനു നടുവിലൂടെ നടക്കുന്നു. ആരും ഇവര്‍ക്കെതിരെ മത വിദ്വേഷം പ്രചരിപ്പിക്കുന്നതിന് യുഎപിഎ ചുമത്തുന്നില്ല, ഒരൊറ്റ രാഷ്ട്രീയക്കാരനും ഇവര്‍ക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല, അതേസമയം ജനാധിപത്യഭരണകൂടം വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കുവാന്‍ ഭരണകൂടം തന്നെ പൗരന്റെ മേല്‍ ജനവിരുദ്ധ യഎപിഎ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കുന്നു. ഇലക്ഷന്‍ ബഹിഷ്‌കരിക്കാനുള്ള പോസ്‌റര്‍ ഒട്ടിച്ചതിനു പോരാട്ടം പ്രവര്‍ത്തകരായ ചാത്തു, ഗൗരി എന്നിവര്‍ മാസങ്ങളായി ഇരുട്ട് മുറികളിലാണ്. ഇതില്‍ ഗൗരി കേരളത്തില്‍ ഈ ഭീകരനിയമം ചുമത്തപ്പെടുന്ന ആദ്യ ആദിവാസി സ്ത്രീയാണ്. നീതിയുടെ ഇരട്ടത്താപ്പ് എന്നല്ലാതെ എന്തു പറയുവാന്‍.

തിരഞ്ഞെടുപ്പുകള്‍ ബഹിഷകരിക്കാനും, വോട്ടു ചെയ്യാതിരിക്കാനുംം, അതിനു ആഹ്വാനം നടത്തുവാനും എന്റെ മതം ശരി, നിന്റെ മതം തെറ്റാണു എന്ന് പറയുവാനും മതങ്ങളും ദൈവങ്ങളും മുഴുവനും തട്ടിപ്പാണ് എന്ന് പറയുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശങ്ങള്‍ പൗരനു ലഭ്യമാകണം. അത് മറ്റൊരുവന്റെ മേല്‍ മാനസികമായോ ശാരീരികമായോ ബലപ്രയോഗം നടത്തുമ്പോള്‍ മാത്രമേ ഭരണകൂടം ഇടപെടെണ്ടതുള്ളൂ. ഇതില്‍ നല്ലതേത് അല്ലാത്തതേത് എന്ന് തിരിച്ചറിഞ്ഞു തിരഞ്ഞെടുക്കുവാവാനുള്ള സ്വാതന്ത്ര്യം പൗരനു ലഭ്യമാകണം. അല്ലാതെ ഒരു കൂട്ടര്‍ക്ക് എതിരെ മാത്രം യുഎപിഎ ചുമത്തുകയും മറു കൂട്ടര്‍ കലാപങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ കോപ്പ് കൂട്ടുമ്പോള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയും ചെയ്യുക എന്നത് തികഞ്ഞ അനീതി മാത്രമാണ്.

Read More >>