ഒന്നും കാണാതെയല്ല ചിറ്റപ്പൻ സുധീറിനെ കെഎസ്ഐഇ ഏൽപ്പിച്ചത്; നെത്തോലി ചെറിയ മീനല്ല, സഖാക്കളേ...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിന്റെ നിയന്ത്രണാവകാശം കൈയടക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധീറിന്റെ പ്രവേശനമെന്ന് സംശയിക്കാൻ ന്യായമേറെ. ഇ പി ജയരാജൻറെ മണ്ഡലമായ മട്ടന്നൂരിലാണ് അന്താരാഷ്ട്ര വിമാനത്താവളം.

ഒന്നും കാണാതെയല്ല ചിറ്റപ്പൻ സുധീറിനെ കെഎസ്ഐഇ ഏൽപ്പിച്ചത്; നെത്തോലി ചെറിയ മീനല്ല, സഖാക്കളേ...

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എന്ന താരമ്യേനെ ചെറിയ ഒരു സ്ഥാപനത്തിന്റെ എംഡിയായി സുധീർ നമ്പ്യാരെ നിയമിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെ. ചരക്കു നീക്കം പ്രധാന ലക്ഷ്യമാക്കി നിർമാണം പുരോഗമിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിന്റെ നിയന്ത്രണാവകാശം കൈയടക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധീറിന്റെ പ്രവേശനമെന്ന് സംശയിക്കാൻ ന്യായമേറെ.  ഇ പി ജയരാജൻറെ മണ്ഡലമായ മട്ടന്നൂരിലാണ് അന്താരാഷ്ട്ര വിമാനത്താവളം.


ലാഭത്തിൽ പ്രവർത്തിക്കുകയും തുടർച്ചയായി ലാഭവിഹിതം സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്യുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമാണിത്.  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ കെഎസ്ഇഐക്ക് ബിസിനസ് സെന്ററുകൾ ഉണ്ട്. ഏറ്റവും പ്രധാനമായ ബിസിനസ് കാർഗോ ഷിപ്പിംഗ് ആണ്. 'ചരക്കു കടത്തൽ ജോലി'.

വല്ലാർപാടം കണ്ടെയിനർ ടെർമിനലിനെ മുഖ്യമായും ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന കൊച്ചിൻ ഇന്റർനാഷണൽ ഫ്രെയ്റ്റ് സ്റ്റേഷൻ, കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കാലിക്കറ്റ് എയർകാർഗോ  ടെർമിനൽ, തിരുവനന്തപുരം എയർപോർട്ടിലെ ട്രിവാൻഡ്രം എയർ കാർഗോ ടെർമിനൽ എന്നിവ കെഎസ്ഇഐയുടെ കീഴിലുള്ള സ്ഥാപനങ്ങൾ ആണ്.   കണ്ണൂർ വിമാനത്താവളത്തോടൊപ്പം  അഴീക്കോട് തുറമുഖവും ഭാവിയിൽ ചരക്കു നീക്കത്തിന്റെ കേന്ദ്രമാകും.

ഇതിനൊപ്പം കെഎസ്ഇഐക്ക് 'ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ' എന്ന ഒരു വിഭാഗം കൂടിയുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിന്റെ ആസൂത്രണവും കൺസൾട്ടൻസി ജോലികളും നിർവഹിക്കുന്നത് ഈ വിഭാഗമാണ്. കോസ്റ്റ് മാനേജ്‌മെന്റ്, നിർമാണ ജോലികൾ എന്നിവയും ഈ വിഭാഗം ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ അംഗീകാരവും ഈ വിഭാഗത്തിനുണ്ട്.

വിമാനത്താവളവും തുറമുഖവും കേന്ദ്രീകരിച്ചു നടക്കുന്ന ചരക്കുനീക്കങ്ങളുടെ ചുമതലയുളള ഒരു സർക്കാർ സ്ഥാപനത്തെയാണ് ഉറ്റബന്ധുവിനെ ഏൽപ്പിക്കാൻ ഇ പി ജയരാജൻ  തീരുമാനിച്ചത്. സുധീറുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന വിവാദങ്ങളുടെയും ജയരാജനിൽ ആരോപിക്കപ്പെടുന്ന സാമ്പത്തിക താൽപര്യങ്ങളുടെയും പശ്ചാത്തലത്തിൽ ഏറെ ദുരൂഹമാണ് ഈ നിയമനം. പ്രതിഷേധത്തെത്തുടർന്ന് ഉത്തരവു റദ്ദാക്കിയെങ്കിൽപ്പോലും നിയമനത്തിനു പിന്നിലെ താൽപര്യങ്ങൾ സ്പഷ്ടമാണ്.

Read More >>