കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു

കഴുത്തിൽ ഉൾപ്പെടെ ആഴത്തിൽ മുറിവേറ്റ രമിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സ്മാരക സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം; ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. പിണറായി സ്വദേശി രമിത്ത് ആണ് കൊല്ലപ്പെട്ടത്. പിണറായിയിലെ  പെട്രോൾ പമ്പിന് സമീപത്ത് വച്ച് ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

കഴുത്തിൽ ഉൾപ്പെടെ ആഴത്തിൽ മുറിവേറ്റ രമിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി സ്മാരക സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞു നിരവധി ബിജെപി-ആർഎസ്എസ് പ്രവർത്തകർ ജനറൽ ആശുപത്രിക്കു മുന്നിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഐഎം പ്രാദേശിക നേതാവ് കെ മോഹനനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ഇതിനെ തുടർന്ന് സുരക്ഷാ കർശനമാക്കിയെന്നു പോലീസ് അവകാശപ്പെട്ടിരുന്നെങ്കിലും പാതയോരത്ത് വച്ച് രമിത്ത് കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു. രമിത്തിന്റെ പിതാവ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.

Read More >>