വര്‍ഗ്ഗീയവിഷം ചീറ്റിയ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് നാളെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന അനവധി പ്രസംഗങ്ങളാണ് ഗോപാലകൃഷ്ണന്റേതായി പുറത്തു വന്നിട്ടുള്ളത്. മലപ്പുറത്ത് എം.എല്‍.എമാര്‍ കൂടാന്‍ കാരണം പന്നി പ്രസവിക്കുന്നത് പോലെ കുട്ടികളെ ഉണ്ടാക്കുന്നത് കൊണ്ടാണെന്ന പ്രസ്താവന വന്‍ വിവാദമാകുകയും തുടര്‍ന്ന് മാപ്പു പറഞ്ഞകൊണ്ടുള്ള വീഡിയോ ഗോപാലകൃഷ്ണന്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

വര്‍ഗ്ഗീയവിഷം ചീറ്റിയ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് നാളെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

യൂ ട്യൂബിലൂടെ തുടർച്ചയായി  മതവിദ്വേഷ പ്രഭാഷണം നടത്തുന്ന സംഘപരിവാർ നേതാവ് ഡോ. എൻ. ഗോപാലകൃഷ്ണനെതിരെ  കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിന്റെ പോലീസ് സ്റ്റേഷൻ മാർച്ച്.  തൃശ്ശൂര്‍ കേച്ചേരിയിലെ നാഷണല്‍ ഹെറിറ്റേജ് സെന്റര്‍ അടച്ചു പൂട്ടണമെന്നും സംഘം ആവശ്യപ്പെട്ടു.  കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

നാഷണല്‍ ഹെറിറ്റേജ് സെന്റര്‍ എന്ന സ്വന്തം സ്ഥാപനത്തിലൂടെ ഗോപാല കൃഷ്ണൻ  അന്യ മതസ്ഥര്‍ക്കെതിരെ പ്രചരണമാണ് നടത്തുന്നത് എന്ന് സംഘടന ആരോപിക്കുന്നു. ഇത് തെളിയിക്കുന്ന രേഖകളും പുറത്തു വന്നിട്ടുണ്ട്. അതിനാല്‍ത്തന്നെ സ്ഥാപനത്തിന് എതിരെക്കൂടി കേസ് എടുത്തേ മതിയാകു- രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറി വിആര്‍ അനൂപ് അറിയിച്ചു.


മലപ്പുറത്തെ സ്ത്രീകൾ പന്നി പ്രസവിക്കുന്നതുപോലെ പെറ്റു കൂട്ടുന്നതുകൊണ്ടാണ് ജില്ലയിൽ കൂടുതൽ എംഎൽഎമാർ ഉണ്ടാകുന്നത് എന്നുളള ഗോപാലകൃഷ്ണന്റെ പ്രസംഗം ഏറെ വിമർശിക്കപ്പെട്ടിരുന്നു. വിവാദത്തെ തുടർന്ന് താൻ  മാപ്പു പറയാൻ തയ്യാറാണെന്നും മറ്റും സന്നദ്ധത പ്രകടിപ്പിക്കുന്ന മറ്റൊരു വീഡിയോ ഗോപാലകൃഷ്ണൻ അപ് ലോഡു ചെയ്തെങ്കിലും ഏതാനും മണിക്കൂറുകൾക്കുളളിൽ അതും പിൻവലിച്ചു. അതു സംബന്ധിച്ച വിശദീകരണങ്ങളൊന്നും അദ്ദേഹം നൽകാൻ തയ്യാറായിട്ടുമില്ല.

Read More >>