കേരളത്തിൽ നടന്ന അക്രമസംഭവങ്ങളും മതസംഘടനകളുമായുള്ള ബന്ധവും; കേരള പോലീസിന്റെ അന്വേഷണം

സിമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികളുടെയടക്കം വിവരങ്ങളാണ് ഇപ്പോള്‍കൈമാറിയിരിക്കുന്നത്.

കേരളത്തിൽ നടന്ന അക്രമസംഭവങ്ങളും മതസംഘടനകളുമായുള്ള ബന്ധവും; കേരള പോലീസിന്റെ അന്വേഷണം

തിരുവനന്തപുരം : കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ നടന്ന അക്രമസംഭവങ്ങളും സംസ്ഥാനത്തെ പ്രമുഖ മത സംഘടനകളുമായിയുള്ള ബന്ധവും പരിശോധിക്കാനൊരുങ്ങി കേരള പോലീസ്. ഈ കാലയളവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ഏതെങ്കിലും  മതസംഘടനകളുമായി ബന്ധമുള്ളവർക്കു പങ്കുണ്ടോയെന്നാണ് പോലീസ് ആദ്യം പരിശോധിക്കുന്നത്. സംസ്ഥാനത്തെ മതതീവ്രവാദ സ്വഭാവമുള്ള കേസുകളുടെ വിശദവിവരങ്ങൾ‍ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നടപടി.


2006 മുതൽ ഈ വർഷം വരെ കേരളത്തിൽ ന‌ടന്ന പ്രധാന കേസുകളുടെ ഫയൽ സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോ അന്വേഷണ സംഘത്തിനു കൈമാറി കഴിഞ്ഞു. സിമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികളുടെയടക്കം വിവരങ്ങളാണ് ഇപ്പോള്‍കൈമാറിയിരിക്കുന്നത്.

തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തകർ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള ആരോപണങ്ങളെ ബലപ്പെടുത്തുന്ന തെളിവുകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More >>