തിരുവനന്തപുരം കഠിനംകുളത്ത് ദളിത് യുവാവിന് ലോക്കപ്പ് മര്‍ദ്ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

തിരുവനന്തപുരം കഠിനംകുളം പുതുവന്‍ കോളനി സ്വദേശി സജിത്ത് (23)നെയാണ് കഠിനംകുളം പോലീസ് മര്‍ദ്ദിച്ചത്

തിരുവനന്തപുരം കഠിനംകുളത്ത് ദളിത് യുവാവിന് ലോക്കപ്പ് മര്‍ദ്ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

ദളിത് യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം കഠിനംകുളം പുതുവന്‍ കോളനി സ്വദേശി സജിത്ത് (23)നെയാണ്  പോലീസ് മര്‍ദ്ദിച്ചത്. 14-ാം തിയതി പുലര്‍ച്ചെ രണ്ടുമണിക്കാണ് മത്സ്യ ലോറി ഡ്രൈവറായ സജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഠിനംകുളം സ്വദേശിനിയായ സ്ത്രീയേയും ഭര്‍ത്താവിനേയും 13-ാം തിയതി രാത്രി വീട്ടില്‍ കയറി മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്ന സ്ത്രീയുടെ പരാതിയെത്തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.


സ്റ്റേഷനിലെത്തിച്ച യുവാവിനെ എസ്‌ഐ ഹേമന്ദ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. സജിത്ത് ഇപ്പോള്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സജിത്തിന്റെ വലതുകൈയ്ക്ക് പൊട്ടലുള്ളതായാണ് ലഭ്യമായ വിവരം.

sajith

യുവാവിന് പോലീസ് മര്‍ദ്ദനമേറ്റ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സജിത്തിനെ ഉമ്മന്‍ചാണ്ടിയടക്കമുളള നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

എന്നാൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവം കെട്ടിച്ചമച്ചതാണെന്ന് കഠിനംകുളം എസ്‌ഐ ഹേമന്ദ് പറഞ്ഞു. സജിത്തും മറ്റ് നാലുപേരും ചേര്‍ന്ന് കഠിനംകുളം സ്വദേശിനിയായ യുവതിയുടെ വീട്ടിലെത്തി അവരെ അസഭ്യം പറയുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആ സ്‌ത്രീയുടെ പരാതിയിൻമേലാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തത്- പോലിസ് പറഞ്ഞു. പ്രതികളെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സംരക്ഷിക്കുകയാണെന്നും പോലീസ് ആരോപിച്ചു.

Read More >>