ഇന്ദ്രജിത്തിന്റെ മക്കള്‍ പാട്ടുകാരായി

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടേയും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും പാട്ടിന്റെ വഴിയിലേക്ക്.

ഇന്ദ്രജിത്തിന്റെ മക്കള്‍ പാട്ടുകാരായി

കൊച്ചി: നടന്‍ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടേയും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും പാട്ടിന്റെ വഴിയിലേക്ക്. മമ്മൂട്ടി നായകനാകുന്ന ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും പാടിയത്. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപീ സുന്ദറാണ്. റെക്കോര്‍ഡിങ് വേളയില്‍ ഗോപീ സുന്ദറുമൊത്തുള്ള ചിത്രം പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ക്കൊപ്പമാണ് പൃഥ്വിരാജ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ്ഫാദര്‍