സ്വാശ്രയ ട്രോളുകൾക്ക് ബദലായി സുധീർ നമ്പ്യാരുടെ നിയമനം; ഇ പി ജയരാജനെ പരിഹാസം കൊണ്ടുമൂടി സോഷ്യൽ മീഡിയ; യുഡിഎഫ് പക്ഷത്തിന് പുതിയ ഉണർവ്

വിഎസ് സർക്കാരിന്റെ കാലത്ത് സുധീർ നമ്പ്യാരുടെ ഭാര്യ ധന്യ എം നായരെ ആരോഗ്യമന്ത്രിയുടെ അഡീഷണൽ പി എ തസ്തികയിൽ നിയമിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മന്ത്രിമന്ദിരത്തിൽ അമ്മായിയമ്മയ്ക്കൊപ്പം താമസിക്കാനെത്തിയ മരുമകൾക്ക് ഒരു സ്ഥിരവരുമാനം കൂടി തരപ്പെടുത്തിക്കൊടുത്തു എന്നായിരുന്നു അന്ന് പി കെ ശ്രീമതിയ്ക്കെതിരെ ഉയർന്ന ആക്ഷേപം.

സ്വാശ്രയ ട്രോളുകൾക്ക് ബദലായി സുധീർ നമ്പ്യാരുടെ നിയമനം; ഇ പി ജയരാജനെ പരിഹാസം കൊണ്ടുമൂടി സോഷ്യൽ മീഡിയ; യുഡിഎഫ് പക്ഷത്തിന് പുതിയ ഉണർവ്

സ്വാശ്രയ സമരത്തെയും പ്രതിപക്ഷ എംഎൽഎമാരുടെ നിരാഹാരത്തെയും ട്രോളുകളിലൂടെ പരിഹസിച്ച് ആഘോഷിച്ച സോഷ്യൽ മീഡിയയിലെ സിപിഎം പക്ഷത്തിന് സുധീർ നമ്പ്യാരുടെ നിയമനവും ഇ പി ജയരാജന്റെ ബന്ധുത്വവും ആയുധമാക്കി മറുപക്ഷത്തിന്റെ തിരിച്ചടി. പി കെ ശ്രീമതി എം പിയുടെ മകൻ സുധീർ നമ്പ്യാരെ കെഎസ്ഐഇ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി നിയമിക്കാൻ തീരുമാനിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത് സോഷ്യൽ മീഡിയയിലെ കോൺഗ്രസ് - ബിജെപി പക്ഷം ആഘോഷപൂർവം കൊണ്ടാടുകയാണ്. സിപിഐ അനുകൂലികളും കിട്ടിയ അവസരം പാഴാക്കുന്നില്ല. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യാസഹോദരിയാണ് പി കെ ശ്രീമതി.


വിഎസ് സർക്കാരിന്റെ കാലത്ത് സുധീർ നമ്പ്യാരുടെ ഭാര്യ ധന്യ എം നായരെ ആരോഗ്യമന്ത്രിയുടെ അഡീഷണൽ പി എ തസ്തികയിൽ നിയമിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മന്ത്രിമന്ദിരത്തിൽ അമ്മായിയമ്മയ്ക്കൊപ്പം താമസിക്കാനെത്തിയ മരുമകൾക്ക് ഒരു സ്ഥിരവരുമാനം കൂടി തരപ്പെടുത്തിക്കൊടുത്തു എന്നായിരുന്നു അന്ന് പി കെ ശ്രീമതിയ്ക്കെതിരെ ഉയർന്ന ആക്ഷേപം. വിവാദങ്ങളിൽ നാണംകെട്ട് അവസാനം മരുമകളെ സ്റ്റാഫിൽ നിന്നൊഴിവാക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയ്ക്കു നിർദ്ദേശം നൽകി.

PM Manojഅതിനെക്കാൾ രൂക്ഷമായ പരിഹാസമാണ് ഇപ്പോഴുയരുന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് ഇപ്പോൾ ഫേസ് ബുക്കിൽ എന്തു പോസ്റ്റു ചെയ്താലും സുധീർ നമ്പ്യാരുടെ നിയമനക്കാര്യമാണ് കമന്റായി വരുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞയുടെ ചിത്രം നൽകി പോസ്റ്റു ചെയ്ത സ്റ്റാറ്റസിനു കീഴെയും സ്വാശ്രയ സമരം സംബന്ധിച്ച് പ്രതിപക്ഷത്തിനെതിരെ ചൊരിഞ്ഞ പരിഹാസത്തിനു കീഴെയും ഇക്കാര്യം പറഞ്ഞാണ് തിരിച്ചടി. പ്രതിരോധിക്കാൻ സിപിഎം പക്ഷത്തുനിന്ന് ആരും വരുന്നുമില്ല.

പുതിയ സർക്കാർ അധികാരമേറ്റ ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി നിയമനത്തിലുള്ള സുധീർ നമ്പ്യാരുടെ ഇടപെടലുകളെക്കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു. അഞ്ച് വിജിലൻസ് കേസുകളിലെ പ്രതിയും മലബാർ സിമെന്റ്സ് അഴിമതിക്കേസിൽ ഏറെ ആക്ഷേപം കേട്ടയാളുമായ കെ പദ്മകുമാറിനെ ഇൻറർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിശ്ചയിക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുന്നതിനു വേണ്ടി അഭിമുഖ പരീക്ഷ നടത്താൻ അധികാരമേറ്റയുടനെ ഇടതു സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഓൺലൈൻ വഴി അപേക്ഷയും സ്വീകരിച്ചു. സംസ്ഥാനത്ത് ആകെ 83 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. എംഡി സ്ഥാനത്തേയ്ക്കു പരിഗണിക്കാൻ 2000 പേർ അപേക്ഷിക്കുകയും ചെയ്തു. അതിൽ നിന്ന് 65 പേരെയാണ് സ്ക്രീനിംഗ് കമ്മിറ്റി പ്രാഥമികമായി തിരഞ്ഞെടുത്തത്.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചും ആക്ഷേപം ഉയർന്നിരുന്നു. കേന്ദ്ര – സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ എം.ഡിമാരായോ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാമെന്ന് നിബന്ധനയുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക തയ്യാറാക്കിയപ്പോൾ ഇതു പാലിക്കപ്പെട്ടില്ല. മുന്‍ എം.ഡിമാരെയും എല്ലാ യോഗ്യതയുമുള്ള ജനറല്‍ മാനേജര്‍മാരെയും ഒഴിവാക്കിയെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു.

നിയമനങ്ങളിൽ സ്വജനപക്ഷപാതം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് പുതിയ രീതികൊണ്ടുവരാൻ ശ്രമിച്ച സർക്കാരാണ് വ്യവസായ മന്ത്രിയുടെ അടുത്ത ബന്ധുവിനെ എംഡിയാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അനുഭാവികൾ സോഷ്യൽ മീഡിയയിൽ സിപിഎമ്മിനെതിരെ കടുത്ത പരിഹാസം ചൊരിയുന്നത്.

Read More >>