ബന്ധുനിയമനം; പികെ ശ്രീമതി എംപിക്കെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത

വിവാദ നിയമനത്തില്‍ ശ്രീമതിക്കും പങ്കുണ്ടെന്നാണു പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

ബന്ധുനിയമനം; പികെ ശ്രീമതി എംപിക്കെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത

ന്യൂഡൽഹി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടു സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി എംപി പാർട്ടിയുടെ ദേശീയ നേതാക്കളെ കണ്ടു തന്റെഭാഗം വിശദീകരിച്ചു. മകൻ സുധീർ നമ്പ്യാർക്കു കേരള സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്‌ടറായി വഴിവിട്ടു നിയമനം ലഭിച്ചതിൽ ശ്രീമതിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ശ്രീമതിയുടെ നടപടി. വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ സ്ഥാനം രാജി വച്ചിരുന്നു.


വിവാദത്തില്‍  ശ്രീമതിക്കും പങ്കുണ്ടെന്നാണു പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ വിഎസ് മന്ത്രിസഭയില്‍ സംസ്‌ഥാന ആരോഗ്യ മന്ത്രിയായിരിക്കെ, മരുമകളെ പാചകക്കാരിയായി സ്‌റ്റാഫിൽ ഉൾപ്പെടുത്തിയ ശ്രീമതിയുടെ നടപടി വിവാദമായിരുന്നു. അതുകൊണ്ടുതന്നെ മകന്റെ നിയമനത്തെ തെറ്റിന്റെ ആവർത്തനമെന്നാണു ചില കേന്ദ്ര നേതാക്കൾ വിശേഷിപ്പിച്ചത്. മരുമകളുടെ നിയമനത്തിനു പരസ്യപ്രസ്‌താവനയിലൂടെ പാർട്ടിയെ പഴിചാരാൻ ശ്രമിച്ചതും കേന്ദ്രനേതൃത്വം ഗൗരവത്തിലെടുത്തിരുന്നു.

ശ്രീമതിക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്നാണു കേന്ദ്ര നേതാക്കളിൽ പലരുടെയും നിലപാട്.

Read More >>