കെടി ജലീലിനു മുമ്പേ നടന്നത് പികെ ബഷീര്‍; ശബരിമലയില്‍ ആദ്യമെത്തിയ മുസ്ലിം മന്ത്രി കെടി ജലീല്‍ ആണെങ്കിലും ആദ്യ മുസ്ലീം എംഎല്‍എ പികെ ബഷീറാണ്

ലക്ഷക്കണക്കിന് വിശ്വാസികള്‍ വന്നു ചേരുന്ന ഒരിടത്ത് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അവസരം കിട്ടുക എന്നത് തികച്ചും സന്തോഷം നല്‍കിയ കാര്യമായിരുന്നു എന്നാണ് ശബരിമല സന്ദര്‍ശനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

കെടി ജലീലിനു മുമ്പേ നടന്നത് പികെ ബഷീര്‍; ശബരിമലയില്‍ ആദ്യമെത്തിയ മുസ്ലിം മന്ത്രി കെടി ജലീല്‍ ആണെങ്കിലും ആദ്യ മുസ്ലീം എംഎല്‍എ പികെ ബഷീറാണ്

ശബരിമലയില്‍ ആദ്യമെത്തിയ മുസ്ലിം മന്ത്രി കെടി ജലീല്‍ ആണെങ്കിലും ആദ്യമെത്തിയ മുസ്ലീം എംഎല്‍എ എന്ന പദവി സ്വന്തമാക്കിയത് മുസ്ലീം ലീഗിന്റെ പികെ ബഷീറാണ്. ജലീല്‍ ശബരിമലയില്‍ എത്തുന്നതിനും ഒരു വര്‍ഷം മുമ്പേ അതായത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ാംതീയതി ഏറനാട് എംഎല്‍എയുമായ പികെ ബഷീര്‍ ശബരിമല സന്ദര്‍ശിച്ചിരുന്നു.

12108115_555679431253054_3492542103451093005_nനിയമസഭ സമിതി അംഗമായ ബഷീര്‍ ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയാനായിരുന്നു പ്രസ്തുത സന്ദര്‍ശനം നടത്തിയത്. തന്റെ സന്ദര്‍ശനത്തെപ്പറ്റി വിശദമായി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടിരുന്നു.


ലക്ഷക്കണക്കിന് വിശ്വാസികള്‍ വന്നു ചേരുന്ന ഒരിടത്ത് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അവസരം കിട്ടുക എന്നത് തികച്ചും സന്തോഷം നല്‍കിയ കാര്യമായിരുന്നു എന്നാണ് ശബരിമല സന്ദര്‍ശനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പതിനെട്ടാം പടിയ്ക്ക് സമീപത്തും ക്ഷേത്രത്തിനടുത്ത് നിന്നുമടക്കമുള്ള ചിത്രങ്ങളും ബഷീര്‍ പോസ്റ്റു ചെയ്തിരുന്നു.

തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ഫലം ഭക്തജനങ്ങള്‍ക്ക് കിട്ടുന്നുണ്ടോയെന്നറിയാന്‍ ഒരിക്കല്‍ കൂടി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും ബഷീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

Read More >>