വേലിതന്നെ വിളവുതിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് പൊലീസിന്റെ പാസിങ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്

വേലിതന്നെ വിളവുതിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പൊലീസിന്റെ പാസിങ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികള്‍ കിട്ടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.

മൂന്നാംമുറ പോലീസ് അവസാനിപ്പിക്കണം. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയകാലത്ത് പോലീസ് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ പോലീസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ഹീന ശ്രമം നടക്കുന്നുണ്ട്. ഭീകരതയുടെ ഭീഷണി പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്തുമുണ്ട്. പൊലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>