ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. പദവിക്ക് നിരക്കാത്ത കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ചില അധികാര കേന്ദ്രങ്ങളാണ് സിബിഐ നടപടിക്ക് പിന്നിലെന്നും അതുകൊണ്ടാണ് കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് നിയമസഭയില്‍ മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ ശക്തി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. പദവിക്ക് നിരക്കാത്ത കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ചില അധികാര കേന്ദ്രങ്ങളാണ് സിബിഐ നടപടിക്ക് പിന്നിലെന്നും അതുകൊണ്ടാണ് കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിക്കെതിരായ നടപടികള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമത്സരത്തിന് ഇടയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ക്ക് മീഡിയ മാനിയ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം പറഞ്ഞ ചില കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു.

Read More >>