ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപന്യാസ-ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

'എന്തുകൊണ്ട് സോഷ്യല്‍ മീഡിയയെ ഇഷ്ടപ്പെടുന്നു/ഇഷ്ടപ്പെടുന്നില്ല' വിഷയത്തിലാണ് ഉപന്യാസമെഴുതേണ്ടത്.

ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപന്യാസ-ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ: വടക്കന്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകര്‍ക്കായി അറ്റ്്‌ലാന്റയിലെ ഇന്തോ- അമേരിക്കന്‍ പ്രസ് ക്ലബ് ഫോട്ടേഗ്രഫി, ഉപന്യാസ രചനാ മത്സരങ്ങള്‍ നടത്തുന്നു. 'പീപ്പില്‍ ഇന്‍ നാച്ച്വര്‍' ആണ് ഫോട്ടോഗ്രഫി മത്സരത്തിന്റെ വിഷയം. മികച്ച സന്ദേശം നല്‍കുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രഫി മത്സരത്തിന് പരിഗണിക്കുക.

'എന്തുകൊണ്ട് സോഷ്യല്‍ മീഡിയയെ ഇഷ്ടപ്പെടുന്നു/ഇഷ്ടപ്പെടുന്നില്ല' വിഷയത്തിലാണ് ഉപന്യാസമെഴുതേണ്ടത്. ചുരുങ്ങിയത് 1500 വാക്കിലുള്ള ഉപന്യാസമാണ് പരിഗണിക്കുക. റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഡിസംബര്‍ 31നകം എന്‍ട്രികള്‍ അയക്കണം.
വിലാസം:  iapcatlanta2@gmail.com

Story by