ഇതാ ഒരു ന്യായാധിപന്റെ സംസ്ക്കാരം... ഭാര്യാമാതാവിനോട് ഒരു മജിസ്ട്രേറ്റ് സംസാരിക്കുന്നതിങ്ങനെ..

സ്ത്രീധന തുകയും കാറും വസ്തുവും കിട്ടിയില്ലെന്നപേരില്‍ കുളത്തൂപ്പുഴ സ്വദേശി ഷിഹാബുദീനെയും ഭാര്യ നസീമയെയും മരുമകനായ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സമീര്‍ പീഡിപ്പിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം നാരദാ ന്യൂസ് പുറത്തു വിട്ടിരുന്നു. മജിസ്ട്രേറ്റിന്റെ സംസ്ക്കാരം തെളിയിക്കുന്ന ടെലിഫോൺ സംഭാഷണം കൂടി ഞങ്ങൾ പുറത്തു വിടുന്നു..

ഇതാ ഒരു ന്യായാധിപന്റെ സംസ്ക്കാരം... ഭാര്യാമാതാവിനോട് ഒരു മജിസ്ട്രേറ്റ് സംസാരിക്കുന്നതിങ്ങനെ..തിരുവനന്തപുരം: ലൈംഗികമായി സുഖിച്ചാൽപ്പോര, മക്കളെ നോക്കാനും പഠിക്കണമെന്ന് റാന്നി മജിസ്ട്രേറ്റ് ഭാര്യാ മാതാവിനോട്. സ്ത്രീധന തുകയും കാറും വസ്തുവും കിട്ടിയില്ലെന്നപേരില്‍ കുളത്തൂപ്പുഴ സ്വദേശി ഷിഹാബുദീനെയും ഭാര്യ നസീമയെയും മരുമകനായ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സമീര്‍ പീഡിപ്പിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം നാരദാ ന്യൂസ് പുറത്തു വിട്ടിരുന്നു. മജിസ്ട്രേറ്റിന്റെ സംസ്ക്കാരം തെളിയിക്കുന്ന ടെലിഫോൺ സംഭാഷണം കൂടി ഞങ്ങൾ പുറത്തു വിടുന്നു..

ഇദ്ദേഹമാണ് വാദം കേട്ട് നീതി വിധിക്കുന്നത് എന്നോർമ്മിക്കുക. .

നസീമ സമീറുമായി നടത്തിയ ഫോണ്‍ സംഭാഷണം

നസീമ: രാവിലെ വിളിച്ചിട്ട് എടുത്തില്ല..!
ഷിഹാന: ഇവിടെയില്ലായിരുന്നു ഷിബിന പ്രസവിച്ചു. മോളാണ്. ആളുപത്രിയിലായിരുന്നു. അങ്ങോട്ട് പോയി(ആശുപത്രിയിലായിരുന്നെന്ന് പറയാന്‍ ഷിഹാനയോട് സമീര്‍ പറയാന്‍ പ്രേരിപ്പിക്കുന്നത് കേള്‍ക്കാം) അതുകൊണ്ട് ഫോണിവിടെ വച്ചിട്ടുപോയി.
നസീമ: നിനക്ക് സുഖമാണോ?
ഷിഹാന: അല്ല സിസേറിയന്‍
നസീമ: നിനക്ക് സുഖമാണോന്ന്?
ഷിഹാന: ആ സുഖവാ കൊഴപ്പമില്ല
നസീമ: കൊഴപ്പമൊന്നുമില്ലല്ലേ
നസീമ:പിന്നെന്തുണ്ട് വിശേഷം?
ഷിഹാന: വിശേഷമൊന്നുമില്ല
നസീമ: ഞങ്ങളങ്ങുവരട്ടെ നിന്നെ കാണാന്‍?
ഷിഹാന:(വേണ്ടെന്നു മൂളുന്നു )
നസീമ: അതെന്താ?
ഷിഹാന: ഇങ്ങോട്ട് വരണ്ട
നസീമ: പിന്നെ ഞങ്ങളെങ്ങോട്ട് വരണം നിന്നെ കാണാന്‍
(സമീര്‍ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു)
ഷിഹാന: ങേ
നസീമ: പിന്നെ ഞങ്ങളെവിടെ വരണം നിന്നെ കാണാന്‍

(നസീമ സമീറിനോട് ചോദിക്കുന്നു: എവിടെ വരണം കാണാനെന്ന്)
സമീര്‍: ഇങ്ങോട്ട് വരെണ്ടെന്ന് പറഞ്ഞേക്ക്. ഇവിടെ വരണമെന്നില്ല. ആദ്യം പറഞ്ഞ് റെഡിയാക്കാന്‍ പറ. (സമീറും നസീമയും സംസാരിക്കുന്നതില്‍ വ്യക്തതയില്ല) എന്തെങ്കിലും ചോദിച്ചാല്‍ അപ്പാക്കെ അറിയാവൂ അമ്മാക്കറിഞ്ഞൂടെന്ന്. വീട്ടിലിരുന്നാമതി വട്ടിയൂര്‍ക്കാവിലെങ്ങാനുമിരുന്നാല്‍ മതി. അവിടുന്ന് ഞാന്‍ പെണ്ണെടുത്തിട്ടുല്ല. ഇവിടെ എന്റെ വീട്ടില്‍ കയറാനൊക്കൂല. ഞാന്‍ വാങ്ങിച്ച ഒരിടത്തും കയറാനൊക്കൂല. എന്റെ വിലയാധാരം കൊടുത്ത് വാങ്ങിയതാണ്. ഒരു സെന്റ് ഭൂമിയില്ലാത്ത എനിക്കാണ് ഭൂമി തന്നെന്ന് നിന്റെ തന്ത പറയണത്. വിദ്യാഭ്യാസവുമില്ല, വിവരോമില്ല, പണമില്ല, സംസ്‌ക്കാരമില്ല പിന്നെ ഞാനെങ്ങനെ ഇവരെ അക്‌സപ്റ്റ് ചെയ്യും?

ഷിഹാന: ഹലോ
സമീര്‍: ഞാനൊരു ജഡ്ജിയാണ് എനിക്ക് സംസ്‌ക്കാരമുണ്ടെന്ന് പറഞ്ഞേര്. കച്ചവടക്കാരനെ ഞാനിങ്ങോട്ട് കയറ്റില്ല. മക്കളെ വച്ച് കച്ചവടം ചെയ്യുന്നവന്മാരെ ഒരു കാരണവശാലും ഇങ്ങോട്ട് കയറ്റില്ല.
പെണ്മക്കടെ, മോള്‍ടെ കടയില്‍നിന്നും വാടക മോഷ്ടിക്കുന്ന ഏത് മാതാപിതാക്കളാ ഉള്ളത്. എവിടെ കണും. ഇങ്ങനെയുള്ളവരെയൊന്നും വീട്ടില്‍ കയറ്റാനൊക്കില്ല. മോഷണോന്ന് പറഞ്ഞാല്‍ കള്ളനാണ്.
കള്ളന്മാരെ ശിക്ഷിക്കാനാണ് ഞാനിരിക്കുന്നത്. അങ്ങനെയുള്ളവന്മാരെ ഞാനെന്റെ വീട്ടില്‍ കയറ്റുമോ. കള്ളരെ ഞാന്‍ കയറ്റൂല. നീ ഗര്‍ഭിണിയാണെന്ന് പറഞ്ഞല്ലോ. എന്നിട്ട് നീ ആഹാരം കഴിച്ചോണ്ടിരിക്കുമ്പോ ഏതെങ്കിലും സ്ത്രീ കാണിക്കുമോ ഇത്. പെറ്റയൊരു സ്ത്രീ കാണിക്കുമോ പ്രസവിച്ച. ഗര്‍ഭിണിയായ മോള്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോ ഏതെങ്കിലും സ്ത്രീ കാണിക്കുമോ തള്ള. ഇങ്ങോട്ട് വരണ്ട. ഇവിടെ പിച്ചക്കാരെ കയറ്റിയാലും ഞാന്‍ കയറ്റൂല. മറന്നുപോയോ ഇതെല്ലാം. ഇതെല്ലാം മറന്നുകാണുമല്ലേ.

കടക്കാരനെ വിളിച്ച് കുറച്ച് പറയുക. കടയിലിരുന്ന വാടകക്കാരനെ താഴോട്ടാക്കുക. എന്ത് സംസ്‌ക്കാരമാ ഇത്. എവിടുത്തെ സംസ്‌ക്കാരമാ ഇത്. സ്വന്തം മോള്‍ടടുത്ത്. പെണ്‍മക്കള് ബാധ്യതയാണെങ്കില്‍ കൊന്നുകളയാമായിരുന്നില്ലെയെന്ന് ചോദിക്കണം.
ലൈംഗീകമായി സുഖിച്ചാല്‍ പോര. ലൈംഗീകമായി സുഖിച്ചാല്‍ പോര. ലൈംഗീക സുഖം മാത്രം അനുഭവിച്ചാല്‍ പോര (തുടര്‍ന്നുള്ള വാക്ക് വ്യക്തമല്ല) . ബീജത്തില്‍നിന്നും ഉണ്ടാകുന്ന മക്കളെ സംരക്ഷിക്കാന്‍കൂടി പഠിക്കണം. എനിക്കുമുണ്ടൊരു കുടുംബം. ഞാന്‍ കാണിച്ച് കൊടുക്കാമെന്ന് പറ.


സമീര്‍: നീ കട്ട് ചെയ്‌തോ
ഷിഹാന: ഹലോ
നസീമ: (മൂളുന്നു)
ഷിഹാന: (മൂളുന്നു)
നസീമ: ഞാന്‍ വിളിച്ചെന്നെയുള്ളു നിന്റെ സുഖം അന്വേഷിക്കാന്‍
ഷിഹാന: (മൂളുന്നു)
നസീമ: എല്ലാം ഞാന്‍ കേട്ടു.
ഷിഹാന: ആ..
നസീമ: നിനക്കറിയാലോ ഞങ്ങള്‍ നിന്നോട് ചെയ്തിട്ടുള്ളത്. നിന്നോട് എന്ത് ദ്രോഹമാ നിന്നോട് ഞങ്ങള്‍ ചെയ്‌തെ.
സമീര്‍: സ്പീക്കറിലിട്
നസീമ: നീ ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ കണ്ടോ.
സമീര്‍: സ്പീക്കറിട് കേക്കട്ടെ
നസീമ: ഞാന്‍ നിന്നെ സ്‌നേഹിച്ച് വളര്‍ത്തിയിട്ടില്ലെ?
സമീര്‍ സംസാരിക്കുന്നു (വ്യക്തമല്ല)
ഷിഹാന: ഹലോ
നസീമ: ആ...
നസീമ: എന്റെ മക്കളെ നിങ്ങള്‍ സുഖമായി ജീവിക്കണം. ഞങ്ങക്ക് നിന്നോട് സ്‌നേഹക്കുറവൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. ഞങ്ങള്‍ കള്ളരുമല്ല.

സമീര്‍: വാടക മോഷ്ടിക്കാണ്ട് പിന്നെ 15000 വാടകയുള്ളതുപിന്നെ പതിനായിരമായത് എങ്ങനെയെന്ന് ചോയീര്. (തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല) നിന്റെ ആദ്യത്തെ കല്ല്യാണമല്ലേന്ന് ചോദീര്. എനിക്കിവിടെ വന്നിട്ട് പത്തുലക്ഷം രൂപയുടെ കാറ് തരാം (തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല). നിന്റെ ഈ പറയുന്ന
പുല്ലന്‍ തന്ത
തന്നെ പറഞ്ഞതാണ്. നീ ഒരുമാസം മുമ്പ് മരിച്ചുപോയോയെന്ന് ചോയീര്. (തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല) നീ പുതിയ വീടുവച്ച് ആയിരത്തോളം ആള്‍ക്കാര് പങ്കെടുക്കുമെന്ന് പറ പറഞ്ഞുതന്നില്ലയോ.

ലൈംഗീകമായ സുഖം അനുഭവിച്ചിട്ട് മക്കള്‍ ജനിച്ചിട്ട് അവരെ വളര്‍ത്തുമ്പോള്‍ ആണിനേം പെണ്ണിനേം ഒരുപോലെ കാണണം. എന്നിട്ട് പെണ്‍മക്കളെ അടക്കം പഠിപ്പിക്കുക. ഇതാണ് റാവുത്തരുമാരുടെ സംസ്‌ക്കാരം (തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല) 15000 രൂപയില്‍നിന്നും വാടക കുറച്ച് കാണിക്കാന്‍ പതിനായിരമെന്ന് പറഞ്ഞ ഈ സ്ത്രീ മനുഷ്യ സ്ത്രീയാണോ?

(തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല) എഗ്രിമന്റ് തിരുത്തിയ പയറ്റാണ് ഇവിടെ പറ്റിയത്. പക്ഷേ ജഡിജിയുടെ അടുത്താണെന്ന് അവരറിഞ്ഞില്ല. കട വിട്ട് തരാം കട വിട്ട് തരാമെന്നുപറഞ്ഞിട്ട് കട വിട്ടു തന്നോ അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി അവര് സുഖിച്ചു. (തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല) ഏതെങ്കിലും സംസ്‌ക്കാരമുള്ളവര്‍ ഈ പണി കാണിക്കുമോ?

പുലയന്മാര് കാണിക്കുമോ? നിന്റെ തള്ളയെന്ന് പറയുന്ന സ്ത്രീയാണ് ഇതെല്ലാം ചെയ്യുന്നത്. (തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല) നീ കാണിക്കുമോ നിന്റെ മോളുടടുത്ത് കാണിക്കുമോടീ? കാണിക്കുവോടീ? ഒരു പെറ്റ തള്ളയും കാണിക്കില്ല പടച്ചോന്‍ വിടൂല്ല ഇവര് രണ്ടും പുഴുത്തേ ചാകൂ. ഞാന്‍ നെഞ്ചില്‍ തൊട്ടാണ് പയുന്നത്. നിന്നെ സ്‌നേഹിക്കുന്നതുകൊണ്ടാണ് നീ ഇവിടെ നില്‍ക്കുന്നത്. (തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല) കൈ നനയാണ് മീന്‍ പിടിക്കണം അതാണ് നിന്റെ തള്ളയെന്ന് പറയുന്ന സ്ത്രീ കാണിക്കുന്നത്. (തുടര്‍ന്നുള്ള സംഭാഷണം വ്യക്തമല്ല)

നസീമ: ഞാനെന്ത് നുണ പറഞ്ഞെന്നാ ഞാനെന്താ നുണ പറഞ്ഞത്?
സമീര്‍:നുണയേ പറഞ്ഞിട്ടുള്ളൂ
നസീമ: ഞാനെന്ത് നുണയാ പറഞ്ഞിട്ടുള്ളത്?
സമീര്‍:നിങ്ങടെ മോന്‍ ഇവിടെ എന്റെ വാപ്പായെ അടിക്കാന്‍ വിട്ടിട്ട് എന്നെ ഒന്നും ചെയ്യല്ലേ മാമാ ചെയ്യല്ലേ മാമാ പറഞ്ഞ് നിങ്ങള്‍ റിക്കാര്‍ഡ് ചെയ്തിട്ട് എവിടെ നിങ്ങള് റിക്കാര്‍ഡ് ചെയ്തിട്ട് ഫോണില്.

നസീമ:പഞ്ഞിട്ടുണ്ട് പറഞ്ഞിട്ടുണ്ട്. ഞങ്ങളത് കേപ്പിക്കാം
സമീര്‍:ഞാന്‍ എന്നിട്ട് കേട്ടില്ലല്ലോ
നസീമ:അന്‍സനിലെക്കൊണ്ട് ഞാന്‍ പറയിപ്പിക്കാം അന്‍സലാണ് ഞങ്ങളോട് പറഞ്ഞത് കൃഷ്ണകുമാറിന്റെ കാര്യം റൗഫിനാണെ സത്യം. (തുടര്‍ന്നുള്ള സമീറിന്റെ സംഭാഷണം വ്യക്തമല്ല)
നസീമ: കട കൊടുക്കാമെന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല
സമീര്‍: നിങ്ങള്‍ എഗ്രിമെന്റെഴുതി വച്ചിട്ടില്ലേ
നസീമ:എഗ്രിമെന്റ് കാണിക്കാം എഗ്രിമെന്റ് ഇപ്പഴുമിരിപ്പുണ്ട്. എഗ്രിമെന്റ് വേണമെങ്കില്‍ കാണിക്കാം ഏത് കടയാ എഴുതിയിരിക്കുന്നതെന്ന്.
സമീര്‍:ഞാന്‍ കണ്ടല്ലോ
നസീമ:താഴുത്തെ കട എന്ന് എഴുതിയിട്ടുണ്ടോ? മെഡിക്കല്‍ സ്‌റ്റോര്‍ ഇരിക്കുന്ന മൂന്ന് സെന്റ് എന്ന് വ്യക്തമായെഴുതിയിട്ടുണ്ട്.
സമീര്‍:(സമീര്‍ അവ്യക്തമായി സംസാരിക്കുന്നു) നീയെന്റ വീട്ടില്‍ കേറണ്ടെടീ
നസീമ:എനിക്ക് നിന്റ വീട്ടില്‍ കേറണ്ട.
സമീര്‍:(സമീര്‍ അവ്യക്തമായി സംസാരിക്കുന്നു)
നസീമ: ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഇന്നുവരെ ഒരു തെറ്റും ചെയ്തിട്ടില്ല നിങ്ങള്‍ എന്നെ ചീത്ത വിളിച്ചു. ഒരു തള്ളയെയാണ് നിങ്ങള്‍ എടി എടീയെന്ന് വിളിക്കുന്നത്.
സമീര്‍: നിങ്ങള്‍ ചോദിച്ച് വാങ്ങിച്ചതാണ് (തുടര്‍ന്ന് സമീര്‍ അവ്യക്തമായി സംസാരിക്കുന്നു)
നസീമ:ആരാണെങ്കിലും ഒരു അമ്മായിയമ്മയെ എടീയെന്ന് വിളിക്കുമോ?
സമീര്‍:(സമീര്‍ അവ്യക്തമായി സംസാരിക്കുന്നു) നിങ്ങല്‍ക്ക് കാര്യം സാധിക്കണമെങ്കില്‍ ഒരു മരുമോനെ കിട്ടണം. അതിന് എന്നെ കിട്ടൂല. ഞാന്‍ മരുമോനായി വന്നതിന് ശേഷം ആറോ അല്ല എട്ടോ പത്തോ തവണയല്ല എന്നെക്കൊണ്ട് കാര്യം സാധിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് കാര്യം സാധിച്ചുതരാന്‍ എന്നെക്കിട്ടൂല.
നസീമ:നിങ്ങളെക്കൊണ്ട് കാര്യം സാധിച്ചിട്ടാണോ ഇതുവരെ ജീവിച്ചത്. ഞങ്ങളുടെ മോളെ കെട്ടിക്കുന്നതിന് മുമ്പുവരെ നിങ്ങള്‍ കാര്യം സാധിച്ച് തന്നിട്ടാണോ ഞങ്ങള്‍ ജീവിച്ചത്.
സമീര്‍: മരുമോന്‍ തോറ്റെന്നൊന്നും നിങ്ങള്‍ വിചാരിക്കണ്ട.അമ്മായിക്ക് വെട്ടാനും അമ്മാവനെ വെട്ടാനൊന്നും എന്നെ കിട്ടില്ല. (തുടര്‍ന്ന് സമീറും നസീമയും അവ്യക്തമായി സംസാരിക്കുന്നു)
സമീര്‍: പ്രശ്ങ്ങള്‍ കോടതിയില്‍നിന്നും വിട്ടതാണ്.
നസീമ: സോള്‍വ് ചെയ്തുകഴിഞ്ഞ് നിങ്ങളുതന്നെയാണ് ചെയ്തത് ഞങ്ങളെന്ത് തെറ്റ് ചെയ്തു.
സമീര്‍:പറയട്ടെ (തുടര്‍ന്ന് സമീര്‍ സംസാരിക്കുന്നത് വ്യക്തമാകുന്നില്ല)
നസീമ:മോളുടെ കടയാകുമ്പോള്‍ മോള് നോക്കിയെന്നു വരും
സമീര്‍: അത് 2010ല്‍. ഞാന്‍ കെട്ടിയതിന് ശേഷം പിന്നെ ഞാന്‍ നോക്കും കാര്യങ്ങള്‍ അതെല്ലാം പറഞ്ഞിട്ടുതന്നെയാണ് കാര്യങ്ങള്‍. മക്കള്‍ ജനിച്ചുകഴിഞ്ഞാല്‍ അവര്‍ക്കിതൊക്കെ കൊടുക്കുന്നത് പതിവുതന്നെയാ.(തുടര്‍ന്ന് സമീര്‍ സംസാരിക്കുന്നത് വ്യക്തമാകുന്നില്ല) ഞാന്‍ പത്തെഴുപത്തിയഞ്ച് ലക്ഷം രൂപ മുടക്കിയുണ്ടാക്കിയ വീടാ ഇത്. ആ വീട്ടിലാ നിങ്ങളുടെ മോള്‍ ജീവിക്കുന്നത്.
നസീമ: ഞങ്ങളെ വിളിക്കണ്ട ഞങ്ങള്‍ വരുന്നില്ല. ഞങ്ങളങ്ങോട്ട് വരുന്നുമില്ല. ഞങ്ങടെ മോളായതുകൊണ്ട് വിളിച്ചതാ. മോളെ വിളിക്കാന്‍ പറ്റില്ലേ.
സമീര്‍: മോളെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന നുണയൊന്നും ഇങ്ങോട്ട് വേണ്ട. ഇനി നിങ്ങള്‍ ഭീഷണിയൊക്കെ കയ്യില്‍ വച്ചാമതി.
നസീമ: ഞാനെന്ത് നുണയാ പറഞ്ഞത്.
സമീര്‍: മൂന്നുമാസത്തിനുള്ളില്‍ അന്‍സല്‍ കടയൊഴിയാന്‍ പോകുവാണെന്ന്, ആറുമാസം മുമ്പ് എഗ്രിമെന്റ് തീര്‍ന്നതല്ലേ. അന്‍സലിന്റെ കട മൂന്ന് മാസം മുമ്പ് കടയൊഴിയുമെന്ന് നിങ്ങള്‍ നിങ്ങളുടെ ദുഷിച്ച നാക്കുകൊണ്ട് പറഞ്ഞതല്ലേ. എന്നിട്ട് മാറ്റി പറയുന്നോ. നിങ്ങളൊരു മനുഷ്യസ്ത്രീയാണോ. അവള്‍ ചോറ് കഴിച്ചോണ്ടിരിക്കുമ്പോ നിങ്ങളിത് പറയാമോ. നിങ്ങള്‍ ഓനെ പറ്റിച്ച അതേ പയറ്റ് എന്റടുത്തല്ലേ. നിങ്ങളെന്തിനാ കടയുടെ വാടക മാറ്റിയത്. നിങ്ങള്‍ മോള്‍ടെപേരിലെഴുതി വച്ചിരിക്കുന്ന കടയുടെ വാടക എടുത്ത് തിന്നാന്‍ നാണമില്ലേ. ജോലിചെയ്ത് ജീവിക്ക്. തെണ്ടിയല്ല ജീവിക്കേണ്ടത്.
സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം
https://youtu.be/gJVrKcQUHxQ