മമ്മൂട്ടി മോഡലായ അവതാര്‍ ജ്വല്ലറിയുടെ ഉടമ തട്ടിപ്പു കേസില്‍ പോലീസ് പിടിയിലായി; ചിട്ടിനടത്തി ഉപഭോക്താക്കളെ വഞ്ചിച്ചതിനും പ്രതിക്കെതിരെ കേസുകള്‍

പ്രമുഖ സിനിമാ താരം മമ്മൂട്ടിയെ വെച്ചുളള പരസ്യങ്ങളിലൂടെയാണ് അവതാര്‍ ഗോള്‍ഡ് ശ്രദ്ധ നേടിയിരുന്നത്. അവതാര്‍ ഗോള്‍ഡിന്റെ ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തിരുന്നതും മമ്മൂട്ടി തന്നെയായിരുന്നു.

മമ്മൂട്ടി മോഡലായ അവതാര്‍ ജ്വല്ലറിയുടെ ഉടമ തട്ടിപ്പു കേസില്‍ പോലീസ് പിടിയിലായി; ചിട്ടിനടത്തി ഉപഭോക്താക്കളെ വഞ്ചിച്ചതിനും പ്രതിക്കെതിരെ കേസുകള്‍

തട്ടിപ്പു കേസില്‍ പ്രമുഖ ജ്വല്ലറി ഉടമ പോലീസ് പിടിയിലായി. പുതിയ ജ്വല്ലറി തുടങ്ങാനെന്ന പേരില്‍ വ്യാപാരിയുടെ സ്വര്‍ണം തട്ടിയെടുത്ത അവതാര്‍ ജ്വല്ലറി ഉടമ പാലക്കാട് തൃത്താല ഊരത്തൊടിയില്‍ അബ്ദുല്ലയാണ് (51) പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. കുറച്ചു നാളായി ഒഴിവില്‍ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Avatar Abdullahപ്രമുഖ സിനിമാ താരം മമ്മൂട്ടിയെ വെച്ചുളള പരസ്യങ്ങളിലൂടെയാണ് അവതാര്‍ ഗോള്‍ഡ് ശ്രദ്ധ നേടിയിരുന്നത്. അവതാര്‍ ഗോള്‍ഡിന്റെ ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തിരുന്നതും മമ്മൂട്ടി തന്നെയായിരുന്നു. തട്ടിപ്പ് കേസില്‍ എപ്രതിയുടെ വിദേശത്ത് കഴിയുന്ന മകന്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.


പെരുമ്പാവൂരിലെ ജ്വല്ലറി ഉടമയുടെ പരാതിയിന്‍മേലാണ് പോലീസ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ ജ്വല്ലറി അവതാര്‍ ബ്രാന്‍ഡിന്റെ കീഴില്‍ പുതുതായി തുടങ്ങുന്നതിന് കരാര്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് കരാര്‍ പ്രകാരം നല്‍കിയ 12 കോടിയുടെ സ്വര്‍ണ്ണവുമായി പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

ഉപഭോക്താക്കളെ വഞ്ചിച്ച കേസിലും അവതാറിനെതിരെ കേസുകള്‍ നിലവിലുണ്ട്. ഉപഭോക്താക്കളെ ചിട്ടിയില്‍ ചേര്‍ത്ത ശേഷം സ്വര്‍ണം കൊടുക്കാതെ തട്ടിപ്പ് നടത്തിയതിനാണ് തൃശൂര്‍, കളമേശരി സ്റ്റേഷനുകളില്‍ അവതാര്‍ ഗോള്‍ഡിനെതിരെ പോലീസ് കേസുള്ളത്.

പെരുമ്പാവൂരിലെ വ്യാപാരി റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി കെ. സുദര്‍ശനന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് കോഴിക്കോട്ടു നിന്നും പ്രതിയെ അറസ്റ്റുചെയ്തത്.

Read More >>