തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാരുടെ പ്രതിഷേധം

നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ഒഴിവാക്കിയെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാരുടെ പ്രതിഷേധംവര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം വൃദ്ധനെ തെരുവുനായ കടിച്ചുകൊന്നത്തിന്റെ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ പൊതുപ്രവര്‍ത്തകന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നത്.

ഇന്നലെ രാവിലെ മുതലാണ് നാട്ടുകാര്‍ നായകളെ കൊല്ലാന്‍ തുടങ്ങിയത്. ഉച്ചയോടെ 35 തെരുവ് നായകളെ കൊന്ന ശേഷം തെരുവ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാഘവന്റെ വീടിന് സമീപം പ്രദര്‍ശിപ്പിച്ചു. ഇത് അറിഞ്ഞെത്തിയ പൊലീസ്, ജോസ് മാവേലിയെയും സംഘത്തെയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതോടെ സംഘര്‍ഷമായി. നാട്ടുകാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് നായകളെ പിടികൂടിയതെന്നും ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും ജോസ് മാവേലി മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ഒഴിവാക്കിയെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.


ആറ്റിങ്ങല്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ പിന്നീട് കൂടുതല്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഇതോടെ നാട്ടുകാര്‍ ഇരുവര്‍ക്കും സംരക്ഷണവലയമൊരുക്കി. പിന്നീട് എം.എല്‍.എ പൊലീസുമായി സംസാരിച്ചാണ് അറസ്റ്റ് ഒഴിവാക്കിയത്. എന്നാല്‍ കേസ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം ഇന്നലെ തെരുവ് നായകളുടെ കടിയേറ്റ് മരിച്ച രാഘവന്റെ മൃതദേഹം വൈകുന്നേരത്തോടെ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍  മുണ്ടയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

Read More >>