പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി കൈവശപ്പെടുത്തിയത് ചട്ടങ്ങള്‍ ലംഘിച്ച്; സ്‌കൂള്‍ നടത്തിപ്പിലും വ്യാപക ക്രമക്കേട്‌

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തതിനു പിന്നാലെ സ്‌കൂളിന്റെ നിര്‍മ്മാണത്തിലും നടത്തിപ്പിലും വ്യാപക ക്രമക്കേടുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്.

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി കൈവശപ്പെടുത്തിയത് ചട്ടങ്ങള്‍ ലംഘിച്ച്; സ്‌കൂള്‍ നടത്തിപ്പിലും വ്യാപക ക്രമക്കേട്‌

മതസ്പർദ്ധ വളർത്തുന്ന സിലബസ് പിന്തുടരുന്നതിന് പോലീസ് കേസെടുത്ത  പീസ് ഇന്റർനാഷണൽ സ്സ്‌കൂളിന്റെ നിര്‍മ്മാണത്തിലും നടത്തിപ്പിലും വ്യാപക ക്രമക്കേടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. വഖഫ് ബോര്‍ഡിനേയും കാട്ടുനെല്ലൂര്‍ ജമാഅത്തിനേയും തെറ്റിദ്ധരിപ്പിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന ഭൂമി നടത്തിപ്പുകാരായ പീസ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റി സിറാജ് മേത്തര്‍ കൈവശപ്പെടുത്തിയത്. സമുദായാംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് കാട്ടുനെല്ലൂര്‍ മുസ്ലീം ജമാ അത്തിനു കീഴിലുളള വഖഫ് ഭൂമി പള്ളികമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും രഹസ്യമായാണ് ട്രസ്റ്റിന് വിട്ടു നല്‍കിയതെന്ന് വഖഫ് ബോര്‍ഡ് ജില്ലാ ഭാരവാഹി സുന്‍ജാഹാന്‍ നാരാദാന്യൂസിനോട് പറഞ്ഞു. മൂന്നു വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയിരുന്നെങ്കിലും പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പത്തു വര്‍ഷത്തേക്കുളള കരാരില്‍ ഒപ്പിടുകയായിരുന്നു.


സ്‌കൂള്‍ നിർമ്മിച്ചത് വഖഫ് ബോര്‍ഡിന്റെ ഭൂമി അനധികൃത മാര്‍ഗത്തിലൂടെ കൈയ്യേറി


വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി അനധികൃത മാര്‍ഗത്തിലൂടെ കൈവശപ്പെടുത്തിയാണ് സ്‌കൂള്‍ നിര്‍മ്മാണം. മുസ്ലിം ലീഗ് നേതാക്കളുടെ ആശീര്‍വാദവും ഇതിന്റെ പുറകിലുണ്ടെന്നും ആരോപണമുണ്ട്. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന വഖഫ് ബോര്‍ഡിന്റെ തന്നെ ഒരേക്കര്‍ 52 സെന്റ് നിലം നികത്തി കെട്ടിടം പണിയാന്‍ ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിനു പിന്നിലെന്നും സുന്‍ജഹാന്‍ പറയുന്നു.

വഖഫിന്റെ വസ്തുവകകള്‍ മറ്റാവശ്യത്തിന് ഉപയോഗിക്കണമെങ്കില്‍ അതാത് മഹല്ലില്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം സംസ്ഥാന വഖഫ് ബോര്‍ഡിലേയ്ക്ക് അയക്കണമെന്നാണ് ചട്ടം.  പൊതു ലേലത്തില്‍ വെച്ചാണ് ഭൂമി വഖഫ് ബോര്‍ഡ് വിട്ടു നല്‍കുക. ഈ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പീസ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന് എഴുതി നല്‍കിയത്. മുസ്ലിംലീഗ് പ്രവര്‍ത്തകനായ ജമാ അത്ത് പ്രസിഡന്റ് ടി.എച്ച് അബ്ദുള്‍ കരീം, കെഎസ്ഇബി ജീവനക്കാരനും സെക്രട്ടറിയായിരുന്ന എന്‍.എച്ച് നൗഷാദ് എന്നിവരാണ് ഈ അഴിമതിക്കു കൂട്ടു നിന്നതെന്ന് മുന്‍ പള്ളിക്കമ്മിറ്റി അംഗങ്ങള്‍ ആരോപിക്കുന്നു.

document 01മൂന്നു വര്‍ഷത്തെ പാട്ടക്കാലാവധിയില്‍ താത്ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ച് എല്‍കെജി ക്ലാസുകള്‍ ആരംഭിക്കുമെന്നായിരുന്നു 2012 ല്‍ സ്‌കൂള്‍ മാനേജ്മെന്റും പള്ളിക്കമ്മിറ്റിയും ചേര്‍ന്ന് തയ്യാറാക്കിയ കരാര്‍. മൂന്നു വര്‍ഷത്തിന് ശേഷം ഈ ഷെഡുകള്‍ പൊളിച്ചു കളയണമെന്നും കരാറില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ്  13000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

dcument 03ഇതിനിടെ സ്‌കൂളിന്റെ നിര്‍മ്മാണത്തിനെതിരെ കമ്മറ്റിയിലെ ഒരു വിഭാഗം നിയമനടപടി ആരംഭിക്കുകയായിരുന്നു. നിര്‍മ്മാണത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. മൂന്നു വര്‍ഷത്തെ കരാര്‍ അവസാനിച്ചപ്പോള്‍ വഖഫ് ബോര്‍ഡ് ഭൂമി പൊതു ലേലത്തില്‍ വെച്ചു. എന്നാല്‍ 1,85123 രൂപക്ക് വീണ്ടും പീസ് ഇന്റനാഷണല്‍ ഭൂമി കൈവശപ്പെടുത്തുകയായിരുന്നു. അതു വരെ വെറും 35000 രൂപയാണ് വാടകയിനത്തില്‍ പളളി കമ്മിറ്റിക്കു നല്‍കിയിരുന്നത് .തുടര്‍ന്ന് വാടക നല്‍കാതിരുന്ന സാഹചര്യത്തിലാണ് ഇവിടെ നിന്ന് ഒഴിയാന്‍ പളളി കമ്മിറ്റി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടത്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിനും കേസ്

തുടര്‍ച്ചയായ പരാതികളുടെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ പരിശോധയിലാണ് സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗം സിലബിസുലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മത സ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഐആര്‍എഫിന്റെ കേരളത്തിന്റെ പ്രചാരകനും അടുത്ത ബന്ധമുളളയാളുമാണ് പീസ് സ്‌കൂള്‍ മേധാവി എംഎം അക്ബര്‍ എന്ന് ആരോപണമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ മറ്റു അധികൃതര്‍ക്കെതിരെയും കേസെടുക്കുമെന്നും ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ പരിഗണിക്കുമെന്നും പോലീസ് അറിയിച്ചു.

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ കുറിച്ച്  വ്യാപകമായ പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഈ സ്‌കൂളില്‍ പ്രദേശവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പുറത്തു നിന്നുളള കുട്ടികളാണ് ഇവിടെ വന്നു പഠിക്കുന്നത്. സ്‌കൂളിലേയ്ക്ക് നാട്ടുകാരായ ആര്‍ക്കും യാതോരു അവസരത്തിലും പ്രവേശനം അനുവദിക്കാറില്ല. സ്‌കൂളെന്ന പേരില്‍ മതപഠനമാണ് ഇവിടെ നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Read More >>