മകളേ, നീ ആൺകുഞ്ഞിനെ പ്രസവിക്കും... 'പ്രവചനവരം ലഭിച്ചവരുടെ' രോഗശാന്തിത്തട്ടിപ്പ്; പാസ്റ്റര്‍ ഷമീറിന്റെ പ്രസംഗം

'ഫ്ലെക്സ് സുവിശേഷം എന്നൊന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ്! അതറിയണം എങ്കില്‍ തിരുവനന്തപുരം പട്ടണത്തില്‍ കൂടി ഒന്നു നടന്നാല്‍ മാത്രം മതി. പോസ്റ്റായ പോസ്റ്റില്‍ എല്ലാം ദൈവത്തിന്റെ സുവിശേഷം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് കാണാം. എം.ജി.ശ്രീകുമാര്‍ പാടുന്നു..ജോബി ജോണ്‍ ആത്മാവിനെ ഇറക്കുന്നു..എന്ന് വേണ്ടാ, സുവിശേഷ വിളംബരം ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലെ ഒരു ഇവന്റ് ആയി മാറിയിരിക്കുന്നു.ഇതിനെ സുവിശേഷവേല എന്നല്ല 'അവിയല്‍' എന്നാണ് വിളിക്കേണ്ടത്.

മകളേ, നീ ആൺകുഞ്ഞിനെ പ്രസവിക്കും...

ആര്‍ക്ക് ഗര്‍ഭമുണ്ടായാലും അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ് രോഗശാന്തിക്കാര്‍. പെന്തക്കോസ്ത് വിഭാഗങ്ങളിലാണ് രോഗശാന്തി നല്‍കുന്ന 'രോഗം' കൂടുതലായുള്ളത്. ഓരോ ദിവസവും പൊട്ടിമുളക്കുന്ന സുവിശേഷകര്‍ രോഗശാന്തിയിലാണ് പ്രധാനമായി 'കോണ്‍സന്‍ട്രേറ്റ്' ചെയ്യുന്നത്. രോഗശാന്തി പോലൊരു ഏര്‍പ്പാടാണ് പ്രവചനങ്ങള്‍. ലോകത്ത് എന്തിനേക്കുറിച്ചും പ്രവചിക്കാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു മടിയുമില്ല. പ്രവചനം തെറ്റിയാല്‍ ഉരുണ്ടുകളിയും അടുത്ത പ്രവചനവുമാകും. അഥവാ ചക്കവീണ് മുയല്‍ ചത്ത് പ്രവചനമെങ്ങാനും ശരിയായിപ്പോയാല്‍ പിന്നെ വച്ചടിവച്ചടി കയറ്റമാകും ഫലം. ഇത്തരം വ്യാജ പ്രവാചകരെ ഒരു പ്രസംഗത്തില്‍ പൊളിച്ചടുക്കുന്നുണ്ട് ഷെമീര്‍ എന്ന പാസ്റ്റര്‍.


one-of-the-ad-banners-of-the-prayer-conference

'ഫ്ലെക്സ് സുവിശേഷം' എന്നൊന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ്! അതറിയണം എങ്കില്‍ തിരുവനന്തപുരം പട്ടണത്തില്‍ കൂടി ഒന്നു നടന്നാല്‍ മാത്രം മതി. പോസ്റ്റായ പോസ്റ്റില്‍ എല്ലാം ദൈവത്തിന്റെ സുവിശേഷം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് കാണാം. എം.ജി.ശ്രീകുമാര്‍ പാടുന്നു..ജോബി ജോണ്‍ ആത്മാവിനെ ഇറക്കുന്നു..എന്ന് വേണ്ടാ, സുവിശേഷ വിളംബരം ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലെ ഒരു ഇവന്റ് ആയി മാറിയിരിക്കുന്നു. ഇതിനെ സുവിശേഷവേല എന്നല്ല 'അവിയല്‍' എന്നാണ് വിളിക്കേണ്ടത്.

പാസ്റ്റര്‍ ഷമീര്‍ വിവരിക്കുന്നത് ആധുനിക കാലത്തെ ആള് കൂടുന്ന ക്രിസ്തീയ ആത്മീയവ്യാപാരത്തെ കുറിച്ചാണ്. സുവിശേഷകന്‍ എന്നും പാസ്റ്റര്‍ എന്നും വിളിക്കപ്പെട്ടിരുന്നവര്‍ ഇന്ന് സ്വയം സംബോധന ചെയ്യുന്നത് 'അപ്പോസ്തലന്‍' എന്നാണ്.

ദൈവത്തിന്റെ നാമത്തെ വഹിക്കുന്നു എന്ന് പറയുകയും, ക്രിസ്തീയ വിശ്വാസത്തിലെ കോമാളികളായി പെന്തകോസ്തുക്കാരെ അവതരിപ്പിക്കുകയും ചെയ്യുന്നത് ഇത്തരം ലെഗ്യോന്‍മാരാണ്. ഇവരെ തിരിച്ചറിഞ്ഞു പുറത്താകാതെ ദൈവസഭയില്‍ അനുഗ്രഹമുണ്ടാകില്ല.

[caption id="attachment_54315" align="alignright" width="348"]Thangu-Brother തങ്കു ബ്രദര്‍[/caption]

എല്ലാം നേടി നീ എങ്ങനെ ക്രിസ്തുവിന്റെ ദാസനാകും?


സര്‍വ്വവും ഉപേക്ഷിക്കാന്‍ തയ്യാറായവരെയാണ് കര്‍ത്താവ് തന്റെ ശിഷ്യമാരാകാന്‍ വിളിച്ചത്. മനുഷ്യപുത്രന് തല ചായ്ക്കുവാന്‍ പോലും മണ്ണില്‍ ഇടമില്ലായിരുന്നു.

അങ്ങനെയുള്ളയിടത്താണ് കുറെ കുങ്കുവും തങ്കുവും ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഇവരാണ് അനുഗ്രഹം മൊത്തമായി വില്‍ക്കുന്ന കൂട്ടര്‍!

'സൈക്കിളില്‍ വാ..കാറില്‍ പോകാം'. 

എന്നാണ് അനുഗ്രഹം. എന്നാല്‍ തിരിച്ചറിയുക, ഇത്തരം വകുപ്പുകള്‍ ഒന്നും ബൈബിളില്‍ ഇല്ല. ഇതൊക്കെ പറയുന്നവന്‍ കാറിലായി അണികള്‍ ഇപ്പോഴും സൈക്കിളില്‍ നടക്കുന്നു.

പിന്നെ ഒരു ആശ്വാസം ഉള്ളത്, കര്‍ത്താവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലും ഒരു യുദാസ് ഉണ്ടെന്നുള്ളതാണ്. ഇവരുടെ നോട്ടം പണസഞ്ചിയിലായിരിക്കും. ഈ യുദായുടെ കുഞ്ഞമ്മയുടെ മക്കള്‍ ഇപ്പോഴും സഭയില്‍ ഉണ്ട്. 'ചൊറിയണം' ചെടി എവിടേക്ക് മാറ്റി വച്ചാലും അതിന്റെ സ്വാഭാവം മാറില്ല. അതുപോലെയാണ് യുദാസിന്റെ കുഞ്ഞമ്മയുടെ മക്കളും..എന്ത് പേരിട്ടാലും, ഏതു വേഷം ഇട്ടാലും, നോട്ടം പണസഞ്ചിയില്‍ തന്നെയായിരിക്കും.

പത്തനംത്തിട്ട കോന്നിയില്‍ കൊല്ലംകുടി സഭയുടെ കണ്‍വന്‍ഷനിലാണ് പാസ്റ്റര്‍ ഷമീര്‍ തങ്ങള്‍ക്കിടയിലെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പൊളിച്ചടുക്കുന്നത്.

പെന്തക്കോസ്ത് സഭാവിശ്വാസികളുടെ ഇടയില്‍ നിന്നും ആളെ പിടിക്കാന്‍ നടക്കുന്ന ഇത്തരം കള്ളന്മാര്‍ അക്വേറിയത്തില്‍ നിന്നും മീന്‍ പിടിക്കാന്‍ നടക്കുന്നവരാണ്. എന്നാല്‍ കര്‍ത്താവ് പറഞ്ഞത് കടലില്‍ പോയി മീന്‍ പിടിക്കാനായിരുന്നില്ലേ? എന്നാല്‍ ഇക്കൂട്ടര്‍ ഇത് കേട്ട ലക്ഷണമില്ല.
കഷ്ടപാടുകളുടെയും ദുരിതങ്ങളുടെയും ആഴക്കടലില്‍ ഇറങ്ങാന്‍ ഇക്കൂട്ടര്‍ക്ക് മടിയാണ് എന്നുള്ളതാണ് കാരണം. അതിലും എളുപ്പമാണെല്ലോ മനോഹരമായ അക്വേറിയത്തില്‍ പരിപാലിക്കപ്പെടുന്ന ഗോള്‍ഡന്‍ ഫിഷിനെ പിടിക്കാന്‍!

പാസ്റ്റര്‍ ഷമീര്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ വളരെ പ്രസക്തവും മുന്നോട്ട് വയ്ക്കുന്ന ചില ചിന്തകള്‍ ഒരു വലിയ വിശ്വാസത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ഉപകരിക്കുന്നവയുമാണ്. പ്രവചനവും രോഗശാന്തിയും അനുഗ്രഹവും ശാപമോക്ഷവും എങ്ങനെ കച്ചവടമാകുന്നു എന്ന് ഷമീറിന്റെ വാക്കുകളില്‍ നിന്നറിയാം.


ചില പ്രവാചകന്‍മാരുണ്ട്..പ്രാപിച്ചോ...പ്രാപിച്ചോ..പൊട്ടട്ടെ...പൊട്ടട്ടെ..

ഇപ്പോള്‍ ന്യൂ ജനറേഷന്‍ ആത്മീയ യോഗങ്ങളാണ്. ഏതു തരത്തിലും ആള് കൂടുന്നതാണ് ആത്മീയത എങ്കില്‍ ബിവറേജസിന്റെ മുന്നില്‍ പൊയ് നിന്നാല്‍ പോരെ? കുറച്ചു നാള് കഴിയുമ്പോള്‍ ആളെ കൂട്ടാന്‍ ഇനി അവര്‍ സരിതാ നായരെയും ശാലുമേനോനെയും കൊണ്ട് വരും.

പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് എന്നും പറഞ്ഞു ഇപ്പോള്‍ എന്തെല്ലാമാണ് നടക്കുന്നത്? മുട്ടനാടിന്റെ താടിയും തലയില്‍ ദേ പപ്പട വട്ടത്തില്‍ കുറച്ചു മുടിയും തൂക്കി അവര്‍ ഗിറ്റാറും തട്ടി പാടുന്നു- 'നിന്റെ രൂപവും ഭാവവും..എന്നിലാക്കട്ടെ' എന്ന് വച്ചാല്‍ കര്‍ത്താവിന് ഈ രൂപമാണെന്ന്! ചട്ടപ്രകാരമല്ല, ചാട്ടപ്രകാരമാണ് ഇന്ന് ആരാധനയും വിശ്വാസവും എല്ലാം!

ആള്‍ക്കൂട്ടമാണ് ഇവരുടെ ബലം. എങ്ങനെയും അവര്‍ പരിപാടിക്ക് ആളെ കയറ്റും. അതിന് കുറച്ചു ബഹളം ഒക്കെ വയ്ക്കണം എന്നാണ് ഇവരുടെ പക്ഷം.

"സ്തുതിച്ചാട്ടെ..സ്തുതിച്ചാട്ടെ..പോരാ..പോരാ.." ഇതൊക്കെയാണ് അവിടെ നടക്കുന്ന ബഹളം. അടുത്തിരിക്കുന്നവരെ നോക്കി ചിരിച്ചാട്ടെ..കൈ കൊടുത്താട്ടെ .. ഈ കോമാളിത്തരമാണോ സുവിശേഷം?

തലവേദന ഉള്ള സ്ത്രീയെ തള്ളിയിട്ടു നടുവേദന കൂടിയുണ്ടാക്കും ഇവര്‍. ദൂത് പറഞ്ഞു പറഞ്ഞു വിശ്വാസിയുടെ പോക്കറ്റില്‍ ഇരിക്കുന്ന അഞ്ഞൂറ് രൂപ ഇവരുടെ പോക്കറ്റില്‍ ഇരിക്കും. ഒരുത്തനെങ്കിലും പ്രതികരിക്കാന്‍ ഉണ്ടെങ്കില്‍ ഈ പരിപാടി ദൈവ സഭയില്‍ അവസാനിക്കും.


[caption id="attachment_54317" align="alignright" width="262"]മുല്ലക്കര മുല്ലക്കര[/caption]

പ്രവചനം ഏറ്റെടുത്ത ഒരു കൂട്ടരുണ്ട്:

മോനെ പ്രസവിക്കും എന്ന് പ്രവചിക്കും,പക്ഷെ മോളാണ് ഉണ്ടാകുന്നതെങ്കില്‍ പിന്നെ ഇവരെ ഈ വഴിക്ക് കാണില്ല. മിനിറ്റ് വച്ചാണ് ഇവന്മാര്‍ കാശ് വാങ്ങുന്നത്. വചനം പഠിപ്പിക്കുന്നവര്‍ അതിനാല്‍ ഉപജീവനം കഴിക്കണം എന്നാണ് ബൈബിള്‍ പറയുന്നത്. എന്നാല്‍, ഇന്ന് വചനം പഠിപ്പിക്കുന്നവര്‍ക്ക് ഒന്നുമില്ല, അതെല്ലാം പ്രവാചകന്മാര്‍ കൊണ്ടുപോയി. ഇവര്‍ കല്‍പ്പിക്കുമ്പോള്‍ പ്രാപിക്കുവാനും പൊട്ടിക്കുവാനും പരിശുദ്ധാത്മാവ് ഇവരുടെ നിയന്ത്രണത്തിലാണോ? ഇത്തരം ആളുകളെ വിശ്വസിക്കുന്നവര്‍ക്ക് അല്‍പമെങ്കിലും ബോധം വേണ്ടേ?

ആള്‍ക്കൂട്ടത്തില്‍ നിന്നും ഇരയെ പിടിക്കുന്ന തന്ത്രം:

അനുഗ്രഹീത യോഗങ്ങള്‍ എന്ന് പറയപ്പെടുന്നവയിലെ ഒരു സ്ഥിരം നമ്പരാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരെയെങ്കിലും പേരെടുത്തു വിളിച്ചു സ്റ്റേജില്‍ എത്തിക്കുക എന്നുള്ളത്.

പുനലൂരില്‍ നിന്നാണ് ഇതിന്റെ ഹോള്‍സെയില്‍ തുടങ്ങിയത്. ഒരാള്‍ പ്രസംഗിക്കാന്‍ കടന്നു വരുമ്പോള്‍ നാലഞ്ചെണ്ണം കാറില്‍ കൂടെ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇവന്മാര്‍ ഇങ്ങനെ സദസ്സില്‍ ആളുകള്‍ക്കിടയില്‍ ഇരുന്നു അവരെ പരിചയപ്പെടും. അനുഗ്രഹയോഗം തുടങ്ങും മുന്‍പ് പ്രവാചകന്റെ ഫോണ്‍ ഒന്നു മൂളും...'തോമാച്ചന്‍..കോന്നി..ഇലക്ട്രിക് കട നടത്തുന്നു..' അന്നത്തേക്ക് ഉള്ള പ്രവചനം റെഡി! ഇങ്ങനെ പത്തു പയ്യന്മാര്‍ കൂടെ ഉണ്ടെങ്കില്‍ ഷമീറും 20 പേരെ സ്റ്റേജില്‍ എത്തിക്കും.

കര്‍ത്താവ് സക്കായിയെ വിളിച്ചത് ആള്‍ക്കൂട്ടത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടോ എന്ന് ലേലം വിളിക്കുന്ന തരത്തില്‍ ആയിരുന്നില്ലെലോ. കൃത്യമായി സക്കായി ഇരിക്കുന്ന മരത്തിന്റെ ചുവട്ടില്‍ ചെന്നുനിന്ന് മുകളിലേക്ക് നോക്കി 'സക്കായിയെ ഇറങ്ങി വാ, ഞാന്‍ ഇന്ന് നിന്റെ വീട്ടില്‍ താമസിക്കേണ്ടതാകുന്നു..' എന്ന് കല്‍പ്പിക്കുകയായിരുന്നു. അത്രയും മതിയായിരുന്നു സക്കായിയ്ക്ക് തന്റെ തെറ്റുകളെ കുറിച്ചു ബോധാവനാകാനും മാനസാന്തരപ്പെടാനും. അല്ലാതെ, ഈ കൂട്ടത്തില്‍ എവിടെയെങ്കിലും സക്കായി ഉണ്ടോ എന്നായിരുന്നില്ല ആ ശുശ്രൂഷ. പ്രവചനത്തിന് മുന്നില്‍ മാനസാന്തരം ഉണ്ടാകണം, ബഹളങ്ങള്‍ അല്ല.മിഥുനം എന്ന സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെതിരെ മന്ത്രവാദം ചെയ്യുന്ന ഒരു രംഗമുണ്ട്. മന്ത്രവാദം ചെയ്തിട്ടും തനിക്ക് ഒന്നും സംഭവിക്കാതിരുന്നതോടെ ഈ കഥാപാത്രം മുന്നോട്ടുവന്ന് താനാണ് തകിട് കുഴിച്ചിട്ടതെന്ന് വെളിപ്പെടുത്തുന്നു. അപ്പോള്‍ തലയുയര്‍ത്തി നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ മന്ത്രവാദത്തിന്റെ ഫലമായാണ് സത്യം പുറത്തുവന്നതെന്ന് 'ആങ്ഹ്' എന്ന് ശബ്ദമുണ്ടാക്കി അവകാശവാദം ഉന്നയിക്കുന്നുണ്ട്. സംഭവത്തിന് ചില പുതിയകാല സുവിശേഷകരുടെ പ്രവചനവും രോഗശാന്തി പരിപാടികളുമായി കൃത്യമായ സാമ്യമാണുള്ളത്.


ആൻഡ്രോയിഡ് തന്ത്രങ്ങള്‍:

ഇപ്പോഴുള്ള എല്ലാ ആൻഡ്രോയിഡ്  ഫോണിലും ആര്‍.ടി.ഓ സോഫ്‌റ്റ്‌വെയര്‍ ഉണ്ട്. പ്രവചനശ്രുശ്രൂഷ തുടങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പേ എത്തിയാല്‍ പാര്‍ക്ക് ചെയ്ത ഇന്നോവ കാറിന്റെ നമ്പര്‍ കിട്ടും. മഞ്ഞബോര്‍ഡ് ഇല്ലെങ്കില്‍ സ്വകാര്യവ്യക്തിയുടേതാണ് എന്ന് ഉറപ്പിക്കുന്നു, നമ്പര്‍ സോഫ്‌റ്റ്‌വെയറില്‍ കൊടുത്ത് ഉടമയുടെ വിശദാംശങ്ങള്‍ സെക്കന്‍ഡുകൾക്കകം അറിയുന്നു. പോകുമ്പോള്‍ അഞ്ഞൂറും വീട്ടിലൊരു പ്രാര്‍ത്ഥനയും ഉറപ്പ്!

കമ്മിറ്റി ഭരിക്കുന്ന സഭ പെന്തകോസ്ത് പ്രസ്ഥാനത്തിന്റെ നാശമാണ്:

ദൈവവചനം പഠിപ്പിക്കുന്ന ദാസന്മാരെ കണ്ണുനീര്‍ കുടിപ്പിക്കുവാന്‍ വേണ്ടി കുറെ കമ്മിറ്റികള്‍ ഉണ്ട്. വചനം പറയുന്നത് ദൈവദാസന്മാരക്ക് വിധേയപ്പെട്ടു സഭ പ്രവര്‍ത്തിക്കണം എന്നാണ്. ജനാധിപത്യമെന്ന പേരില്‍ അധികാരമോഹവും അതിനെ തുടര്‍ന്നുണ്ടാകുന്ന ബഹളങ്ങളും ഒന്നും പറയണ്ട.

കസേരയ്ക്കടി തുടങ്ങിയത് ലൂസിഫറാണ്. ദൈവത്തിന്റെ കസേരയിലായിരുന്നു പുള്ളിയുടെ നോട്ടം. അത് തന്നെയാണ് ഇപ്പോള്‍ പെന്തകോസ്ത് സഭയിലും. അത് കാണണം എങ്കില്‍ കുമ്പനാടോ മുളക്കുഴയിലോ ഒരു സീസണ്‍ ആകുമ്പോള്‍ പോകണം. റാന്നിയില്‍ പാലം ഒക്കെ പൊളിച്ചാണ് കസേരയ്ക്കടി നടക്കുന്നത്. മൂക്കിന്റെ പാലമാണ് പൊളിയുന്നത് എന്ന് മാത്രം!

സാമ്പത്തിക വിടുതലുകാരും സൗഖ്യദായകരും :

ടെലിവിഷനാണ് ഇവരുടെ തട്ടകം. മൂന്നും നാലും ആഴ്ചകള്‍ക്ക് മുന്‍പേ ഷൂട്ടിംഗ് കഴിഞ്ഞു എഡിറ്റിങ്ങും കഴിഞ്ഞു ടി.വിയില്‍ കൂടി വിളമ്പുന്ന അനുഗ്രഹവും വാങ്ങാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്നതിനെ വിഡ്ഢിത്തം എന്നല്ലാതെ എന്താണ് പറയേണ്ടത്?

ഇന്‍സ്റ്റന്റ് വിടുതലാണ് ഇവരുടെ പരസ്യം!

വീട്ടിലിരിക്കുന്ന സ്ത്രീകള്‍ അവരുടെ പേഴ്സ് എടുത്തുകൊണ്ടുവന്നു അതില്‍ കൈ വച്ചാണ് പ്രാര്‍ഥിക്കേണ്ടത് പോലും, അങ്ങനെ ചെയ്താല്‍ സാമ്പത്തിക വിടുതല്‍ ഉറപ്പ്! ഇങ്ങനെ അനുഗ്രഹങ്ങള്‍ വാരിചൊരിഞ്ഞതിനു ശേഷം അവര്‍ പറയുന്നതാണ് രസകരം..' അടുത്ത എപിസോഡ് സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണം!' ഇവര്‍ ഇത്ര മഹാന്മാരാണെങ്കില്‍ സ്വന്തമായി ആദ്യം സാമ്പത്തിക വിടുതല്‍ തേടുന്നതല്ലേ ബുദ്ധി? അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഈ അത്ഭുതങ്ങള്‍ ധനമന്ത്രിയുടെയടുത്തു പോയി കാണിച്ചു കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എങ്കിലും മെച്ചപ്പെടുത്തരുതോ?

വചനത്തെ വ്യാഖ്യാനിച്ചു നശിപ്പിക്കുന്നവര്‍:

വെളിപാട് സദ്ദാംഹുസൈന്റെ കാലത്ത് നിവര്‍ത്തിയിയായി എന്നാണ് വേറെ ഒരാള്‍ പറയുന്നത്. യോഹന്നാന്‍ കണ്ട കണ്ട ആഴമുള്ള കുഴി സദ്ദാമിന്റെ കിണറാണ് പോലും, കിണറ്റില്‍ നിന്നുംവരുന്ന വെട്ടുക്കിളി ഹെലിക്കൊപ്റ്ററാണ്, കഴിഞ്ഞില്ല,സിംഹത്തിന്റെ മുഖമുള്ള കുതിര ബാറ്റന്‍ ടാങ്കറാണ്..ഇതിനെ ഒക്കെ എന്താണ് പറയേണ്ടത്? വെളിപാട് നിവര്‍ത്തിയായെങ്കില്‍ പിന്നെ സഭ എവിടെ? വിദ്യാഭ്യാസമുള്ളവരുടെ കാര്യം ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയണോ?

[caption id="attachment_54318" align="alignright" width="439"]tinu ബ്രദര്‍ ടിനു ജോര്‍ജ്ജ്[/caption]

ശാപം അഴിക്കാനും കെട്ടാനും കുറെ കൂട്ടര്‍:

ഒരിക്കല്‍ കാല്‍വറി ക്രൂശില്‍ അഴിഞ്ഞ ശാപം വീണ്ടും മുറുക്കെ കെട്ടുകയാണ് ഇവരുടെ ഉദ്ദേശം. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വീണ്ടും വീണ്ടും കെട്ടുന്നത്? സജിത്ത് കണ്ണൂര്‍ എന്നൊക്കെ പറയുന്നവന്മാര്‍ ഉണ്ട്. ഇവര്‍ ആര്‍ക്കും തിരുമേശ കൊടുക്കും. വീഞ്ഞ് തീര്‍ന്നു പോയാല്‍ ഇവന്മാര്‍ പകരത്തിനു പെപ്സിയും കൊടുക്കും.

എന്തെങ്കിലുമൊക്കെ പറഞ്ഞു ചാടിത്തുള്ളി ഗ്ലാസും പൊട്ടിച്ചു വചനം പറയാന്‍ അരമണിക്കൂര്‍ മതി. ഇപ്പോള്‍ കുറെ 'പയര്‍' അനുഗ്രഹയോഗങ്ങള്‍ ഉണ്ട്. ഇവിടെ അടുത്ത് കൊട്ടാരക്കരയിലും അങ്ങനെ ഒരു 'പയര്‍'  ഉണ്ട്. ശാപം അഴിച്ചു കൊടുക്കുന്നതാണ് പണി!

ഇക്കണ്ട ബോര്‍ഡുകളെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കുക എന്ന സന്ദേശം നല്‍കി പാസ്റ്റര്‍ ഷമീര്‍ തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നു. ഇല്ലെങ്കില്‍ ഒടുവില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടെയും ബോര്‍ഡ് തപ്പി നടക്കേണ്ടി വരും,പക്ഷെ അങ്ങനെ ഒന്നു കാണാന്‍ അവിടെ കഴിയുകയുമില്ല എന്നും ഷമീര്‍ പറയുന്നു.