ശരിയായ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ പുറത്തുവരൂ, നമുക്ക് ഒന്നിച്ചുനീങ്ങാം; ശ്രീനിവാസന്‍

എല്ലാ പാര്‍ട്ടിക്കാരും കൊലയെ ന്യായീകരിക്കുകയും കൊലയാളികള്‍ക്കുവേണ്ട സംരക്ഷണം ഒരുക്കി കൊടുക്കുകയുമാണ് ചെയ്യുന്നത്. നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശമുണ്ടായാല്‍ അണികള്‍ കൊലപാതകങ്ങളില്‍നിന്നും പിന്‍തിരിയും

ശരിയായ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ പുറത്തുവരൂ, നമുക്ക് ഒന്നിച്ചുനീങ്ങാം; ശ്രീനിവാസന്‍

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ നേതാക്കളാണെന്ന് ചലചിത്ര പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ നേതാക്കള്‍ അണികളോട് കൊല്ലരുതെന്ന് ആര്‍ജവത്തോടെ പറഞ്ഞതായി കാണാന്‍ കഴിയില്ല. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ പാര്‍ട്ടിക്കാരും കൊലയെ ന്യായീകരിക്കുകയും കൊലയാളികള്‍ക്കുവേണ്ട സംരക്ഷണം ഒരുക്കി കൊടുക്കുകയുമാണ് ചെയ്യുന്നത്. നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശമുണ്ടായാല്‍ അണികള്‍ കൊലപാതകങ്ങളില്‍നിന്നും പിന്‍തിരിയും ശ്രീനിവാസന്‍ പറയുന്നു.


യുവാക്കള്‍ക്ക് ഏര്‍പ്പെടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതാണ് അവര്‍ കൊലയിലേക്ക് തിരിയാനുള്ള കാരണമെന്നാണ്  ശ്രീനിവാസന്റെ വാദം. ബംഗളുരു നഗരത്തിലെ യുവാക്കളെ ഇങ്ങനെ തല്ലാനും കൊല്ലാനും കിട്ടാത്തത് അവര്‍ക്ക് തൊഴിലുള്ളതുകൊണ്ടും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ടുമാണ്. എന്നാല്‍ നമ്മെ ഭരിച്ചവര്‍ നമ്മുടെ നാട്ടില്‍ എന്താണ് ഉണ്ടാക്കി വച്ചതെന്നും ശ്രീനിവാസന്‍ ചോദിക്കുന്നു.

സിംഗപ്പൂരിന്റെ മാത്രം കാര്യമെടുത്താല്‍ 51 വര്‍ഷം തുടര്‍ച്ചയായി ലീ ക്വാന്‍ യൂ എന്ന നേതാവാണ് അവിടം ഭരിക്കുന്നത്. അങ്ങനെ സംഭവിക്കാനുള്ള കാരണം പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. എന്നാല്‍ സിംഗപ്പൂര്‍ ചെറിയ രാജ്യമല്ലേയെന്ന് നമ്മുടെ വിഢ്ഡികളായ നേതാക്കള്‍ ചോദിച്ചേക്കാം എങ്കില്‍ തിരുവനന്തപുരം പോലുള്ള ചെറിയ ജില്ലയെ അത്തരത്തില്‍ വികസിപ്പിച്ച് കാണിക്കട്ടെ. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയുടെ നേതാക്കള്‍ യുവാക്കളെ രക്തസാക്ഷികളും ബലിദാനികളുമാണ് പാര്‍ട്ടിയുടെ സമ്പത്ത് എന്നാണ് പറഞ്ഞു പഠിപ്പിക്കുന്നത്. ഇതിനെപ്പറ്റിയൊക്കെ അഭിപ്രായം പറയുമ്പോള്‍ അരാഷ്ട്രീയത പ്രചരിപ്പിക്കുന്നുവെന്നാണ് കപട രാഷ്ട്രീയക്കാരും ബുദ്ധിജീവികളും പറയുന്നത്. എന്നാല്‍ കൊലയും കലാപവുമൊന്നും തന്റെ രാഷ്ട്രീയ സ്വപ്നത്തിലില്ലെന്നാണ് ശ്രീനിവാസന്റെ പക്ഷം.

ശരിയിയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടികള്‍ വിട്ട് പൊതു നന്‍ന്മക്കായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി രൂപീകരിച്ചാല്‍ താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് ശ്രീനിവാസന്‍ വ്യക്തമാക്കുന്നത്.

Read More >>