ടോള്‍ കമ്പനിക്കു മുന്നില്‍ കളക്ടര്‍ ഉത്തരവിനും പുല്ലുവില; പാലിയേക്കരയിൽ നാട്ടുകാർ തുറന്ന സമാന്തര പാത പോലീസ് ഇടപെട്ട് അടച്ചു

ഇന്നു പുലർച്ചെ പോലീസുമായെത്തിയ ടോൾ കമ്പനിയാണ് പാത അടച്ചത്. ഇതോടെ ഓട്ടോറിക്ഷ പോലുള്ള ചെറു വാഹനങ്ങൾക്കു മാത്രമേ ഇതുവഴി കടന്നു പോകാൻ കഴിയൂ.

ടോള്‍ കമ്പനിക്കു മുന്നില്‍ കളക്ടര്‍ ഉത്തരവിനും പുല്ലുവില; പാലിയേക്കരയിൽ നാട്ടുകാർ തുറന്ന സമാന്തര പാത പോലീസ് ഇടപെട്ട് അടച്ചു

തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസയിൽ ശനിയാഴ്ച  നാട്ടുകാര്‍ തുറന്ന സമാന്തര പാത പോലീസ് സഹായത്തോടെ അടച്ചു. ഇന്നു പുലർച്ചെ പോലീസുമായെത്തിയ ടോൾ കമ്പനിയാണ് പാത അടച്ചത്.  ഇതോടെ ഇരുചക്ര വാഹനങ്ങൾക്കു മാത്രമേ ഇതുവഴി കടന്നു പോകാൻ കഴിയൂ.

സമാന്തര പാത തുറന്നു കൊടുക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് നിലനിൽക്കെയാണ് സമ്മർദ്ദത്തിന് വഴങ്ങി പാത വീണ്ടും അടച്ചത്.   " ദേശീയ പാത 47  പാലിയേക്കര റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം അടച്ചു കെട്ടി വാഹന ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണെന്ന് പരാതി ലഭ്യമായിട്ടുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്തയുടെ കീഴിലുള്ള സ്ഥലത്ത് അപ്രകാരം ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട് എന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പ്രസ്തുത തടസം നീക്കം ചെയ്യുന്നതിന് നിയമാനുസൃതം നടപടി സ്വീകരിച്ച് വിവരം അടിയന്തിമായി റിപ്പോര്‍ട്ട് ചെയ്യണം" എന്നാണ് ഇതു സംബന്ധിച്ച ജില്ലാ കലക്ടര്‍ നല്‍കിയ ഉത്തരവ്. ഇതിന്റെ പകര്‍പ്പ് പരാതിക്കാരായ  ജോയ് കൈതാരത്തിന് നല്‍കിയിട്ടുമുണ്ട്.


pali 2

സമാന്തര പാത തുറന്നു കൊടുക്കാനായി ഒരു ഉത്തരവും ജില്ലാ കലക്ടര്‍ പുറത്തിറക്കിയിട്ടില്ല എന്നാണ് പുതുക്കാട് സബ് ഇന്‍സ്‌പെക്ടര്‍ നാരദ ന്യൂസിനോട് പറഞ്ഞത്. സമാന്തര പാത കലക്ടറുടെ ഉത്തരവ് ഉള്ളപ്പോള്‍ എങ്ങിനെ അടക്കും എന്ന സംശയത്തിന് ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ടവരും നല്‍കിയ മറുപടി ഇതു തന്നെയാണ്.' അങ്ങിനെ ഒരു ഉത്തരവ് ഇല്ല, ഇനി ഉണ്ടെങ്കില്‍ തന്നെ പാത അടച്ചു പൂട്ടേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. കൃത്യമായി മേല്‍വിലാസം ഇല്ലാത്ത ചിലര്‍ വന്ന് രാത്രി നിയമപരമായി അടച്ചു പൂട്ടിയ പാത തുറന്നതാണ്. ഉത്തരവുണ്ടെങ്കില്‍ എന്തു കൊണ്ട് ബന്ധപ്പെട്ടവര്‍ പകല്‍ വെളിച്ചത്തില്‍ ഇതൊന്നും ചെയ്യുന്നില്ല എന്നും ഹൈവേ അതോററ്റിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

[caption id="attachment_47436" align="aligncenter" width="640"]WhatsApp Image 2016-10-04 at 15.14.01 ഫോട്ടോ: രതീഷ് ടി.ടി, നാരദാ ന്യൂസ്, എറണാകുളം[/caption]

ടോൾ ബൂത്ത് വരുന്നതിനു മുൻപ് നാട്ടുകാർ ഉപയോഗിച്ചിരുന്ന പാതയാണ് ഇപ്പോൾ അടച്ചു പൂട്ടിയത്.   നിയമ പ്രകാരമല്ല പാത അടച്ചു പൂട്ടിയതെന്നു  ടോൾ കമ്പനിക്കെതിരെ സമരം നടത്തുന്നവർ പറയുന്നു.  സമാന്തരപാതയിലൂടെയുള്ള പാലം അപകടാവസ്ഥയിലാണെന്നു കാണിച്ചാണ് ടോൾ കമ്പനി അന്ന് കോടതിയെ സമീപിച്ചത്.  സർക്കാരിനെ എതിർകക്ഷിയായി ചേർത്തായിരുന്നു കോടതിയെ സമീപിച്ചത് .  പരാതിക്കാരായ നാട്ടുകാരോ മനുഷ്യാവകാശ സംഘടനകളേയോ കേസില്‍ കക്ഷി ചേര്‍ത്തില്ല.സമാന്തര പാതയിലൂടെയുള്ള പാലം അപകടാവസ്ഥയിലാണെന്നു സർക്കാരും കോടതിയെ അറിയിച്ചു. തുടർന്ന്  അതു വഴിയുള്ള സഞ്ചാരത്തിന് കോടതി നിയന്ത്രണമേർപ്പെടുത്തി.

തുടർന്ന് പൊതുമരമാമത്ത് വകുപ്പ് ഒരു കോടി രൂപ ചെലവില്‍ പഴയ പാലം പുതുക്കി പണിതു. പാത സഞ്ചാര യോഗ്യമാണെന്നും റിപ്പോർട്ട് നൽകി.  ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്പാതയിലെ തടസം നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.

Read More >>