ആരാണ് ഇന്നത്തെ പലസ്തീനികള്‍?

ഇന്ന് പലസ്തീനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ പലസ്തീനില്‍ ഉണ്ടായിരുന്ന തദ്ദേശവാസികള്‍ അല്ലെന്നും ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും പലസ്തീനിലേക്ക് കുടിയേറിയവര്‍ ആണെന്നും പറയുന്നത് ഏതെങ്കിലും സിയോണിസ്റ്റ് ചരിത്രകാരന്‍ അല്ല, ഹമാസില്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചു കൊണ്ടിരുന്ന ആളാണ്‌ എന്നത് ശ്രദ്ധാര്‍ഹമാണ്. ഈ സത്യം മൂടി മറച്ചിട്ടാണ് ലോകമെമ്പാടുമുള്ള പലസ്തീന്‍ നോക്കികള്‍ ഇസ്രായേലിനെ കുറ്റം പറഞ്ഞുകൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതുന്നത്‌. ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തെക്കുറിച്ചുള്ള ലേഖന പരമ്പരയിലെ രണ്ടാംഭാഗം. അനില്‍കുമാര്‍ വി അയ്യപ്പന്‍ എഴുതുന്നു.

ആരാണ് ഇന്നത്തെ പലസ്തീനികള്‍?

അനില്‍കുമാര്‍ വി അയ്യപ്പന്‍

പലസ്തിന്‍ അടുത്ത കാലത്തെ സൃഷ്ടി ആണെങ്കില്‍, പലസ്തിന്‍ അനന്യതയുടെ കാര്യവും അതുതന്നെ. പലസ്തിനികള്‍ എന്നു തങ്ങളെ തന്നെ വിളിക്കുന്ന അറബി മുസ്ലിമുകള്‍ പിന്നെ എവിടെ നിന്ന് നിന്നു? ഇന്ന് ഏകദേശം 8മില്യണ്‍ ജനങ്ങള്‍ ഇസ്രായേലില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍, പത്തൊന്‍പതാം നുറ്റാണ്ടിനെക്കുറിച്ചുള്ള ഏറ്റവും വിശ്വസനീയ കണക്കുകള്‍, ഈ പ്രദേശത്തെ ജനസംഖ്യ 3 ലക്ഷം ആയിരുന്നുവെന്നു പറയുന്നു. പ്രായോഗികമായി ആ പ്രദേശം ശൂന്യമായിരുന്നു. പത്തൊന്‍പതാം നുറ്റാണ്ടിലെ സഞ്ചാരികള്‍ അതിനെ അങ്ങിനെയാണ് വിവരിച്ചത്. ഉദാഹരണമായി, ബ്രിട്ടീഷ്‌ കോണ്‍സുല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍, പ്രദേശം നിവാസികള്‍ ഇല്ലാതെ ശൂന്യമാണെന്ന് പരാതിപ്പെട്ടു. മാര്‍ക്ക്‌ ട്വൈന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍, ജസ്രീല്‍ താഴ്വരയില്‍, ചുറ്റുമുള്ള 30 മൈലിനുള്ളില്‍ ഒരുഗ്രാമം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞു. നഗരങ്ങളും, കൊട്ടാരങ്ങളും നശിച്ചെന്നു അവിടം സന്ദര്‍ശിച്ച ഫ്രഞ്ച്‌ എഴുത്തുകാരന്‍ Pierre Loti എഴുതി.


ഒന്നാം ഭാഗം: വാഗ്ദത്ത ദേശത്തെ അശാന്തമാക്കുന്നവർ

അറബി മുസ്ലിം കീഴടക്കലിന്‍റെ പരിണിതഫലം ആണ് ഇതെല്ലം എന്ന് ഒരു ചരിത്ര പഠനത്തില്‍ Carl Hermann Voss വിശദീകരിക്കുന്നുണ്ട്. ഏഴാം നുറ്റാണ്ടിലെ അറബി കീഴടക്കലിനും 1880-കളിലെ യെഹൂദന്മാരുടെ മടങ്ങി വരവിന്‍റെ തുടക്കത്തിനും ഇടയിലെ പന്ത്രണ്ടര നൂറ്റാണ്ടുകളില്‍ റോമാക്കാര്‍ പേര് മാറ്റിയിട്ട ‘പലസ്തിന്‍’ ഉന്മൂലനാശം ചെയ്യപ്പെട്ടു. അതിന്‍റെ പുരാതനമായ കനാലുകളും ജലസേചനത്തിനുള്ള സംവിധാനങ്ങളും നശിപ്പിക്കപ്പെടുകയും, ‘ഉത്കൃഷ്ടമായ ഫലഭുയിഷ്ടത’എന്ന് ബൈബിള്‍ ഏതിനെക്കുറിച്ച് പറഞ്ഞുവോ ആ തരിശുഭുമി ശൂന്യവും ആയിത്തീർന്നു. മുന്‍കാലങ്ങളില്‍ എന്നപോലെ ഓട്ടോമന്‍ തുര്‍ക്കികളുടെ കാലത്തും ആവാസ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നതരത്തിലുള്ള പ്രവണത തുടര്‍ന്നു. തല്‍ഫലമായി മലഞ്ചരുവുകള്‍ മൊട്ടക്കുന്നുകളായും മേല്‍മണ്ണ് നഷ്ടപ്പെട്ട താഴ്വരകള്‍ തരിശുനിലങ്ങളും ആയിത്തീര്‍ന്നു. എന്നാല്‍ അവിടെ ജീവിച്ചിരുന്ന കുറച്ചുപേര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ഭൂരിഭാഗവും മുസ്ലിം ആയിരുന്നെങ്കിലും വിവിധ നാമധേയങ്ങള്‍ മൂലം അവര്‍ ഭിന്നിച്ചിരുന്നു. അവരില്‍ ചിലര്‍ ഉഗ്രമായി പരസ്പരം എതിര്‍ത്തിരുന്നു. എന്നാല്‍ അവരാരും പലസ്തീനികള്‍ ആയിരുന്നില്ല. ("പലസ്തിനികള്‍" യഥാര്‍ത്ഥത്തില്‍ ആരാണെന്നു ഹമാസ് നേതാവ് പറയുന്ന ഒരു വീഡിയോ-
https://www.youtube.com/watch?v=XwBSWN4s9JU
അതിന്‍റെ പ്രധാന ഭാഗത്തിന്‍റെ മലയാള വിവര്‍ത്തനം:

ഗാസയിലെ 2 മില്യനോളം വരുന്ന ജനങ്ങള്‍ക്ക്‌ ഇന്ധനം കൊടുക്കുവാന്‍ ഈജിപ്തിന് കഴിവില്ലേ? ഞങ്ങള്‍ ഞങ്ങളുടെ അറബ് സഹോദരന്മാരുടെ സഹായം ചോദിക്കുമ്പോള്‍, അത് തിന്നാനോ, കുടിക്കാനോ, ജീവിക്കാനോ, ഉടുക്കാനോ, സുഖസമൃദ്ധമായ ജീവിതം നയിക്കാനോ അല്ല ഞങ്ങള്‍ അവരുടെ സഹായം തേടുന്നത്, ജിഹാദ് തുടരുന്നതിന് വേണ്ടിയാണ്. അള്ളാഹു വാഴ്ത്തപ്പെടട്ടെ, ഞങ്ങള്‍ക്കെല്ലാം അറബ് വേരുകള്‍ ഉണ്ട്. സൌദിയില്‍നിന്ന് ആയിക്കോട്ടെ, യെമനില്‍ നിന്ന് ആയിക്കോട്ടെ എവിടന്നാണെങ്കിലും ആയിക്കോട്ടെ, ഗാസയിലും, പലസ്തിനിലെങ്ങുമുള്ള ഓരോ പലസ്തിനിക്കും തന്‍റെ അറബ് വേരുകള്‍ തെളിയിക്കാന്‍ കഴിയും. ഞങ്ങള്‍ക്ക് രക്തബന്ധങ്ങള്‍ ഉണ്ട്. എങ്കില്‍ എവിടയാണ് നിങ്ങളുടെ സ്നേഹവും ആര്‍ദ്രതയും? വ്യക്തിപരമായി പറഞ്ഞാല്‍, എന്‍റെ പകുതി കുടുംബവും ഈജിപ്ത് വേരുള്ളവരാണ്‌. ഞങ്ങള്‍ എല്ലാവരും അങ്ങനെ ആണ്
.

ഒന്നാം ഭാഗം: 
വാഗ്ദത്ത ദേശത്തെ അശാന്തമാക്കുന്നവർ


ഗാസ മുനമ്പില്‍ ഉള്ള മുപ്പതിലധികം കുടുംബങ്ങള്‍ "അല്‍-മസ്രി”എന്ന് വിളിക്കപ്പെടുന്നു. സഹോദരന്മാരെ, പലസ്തിനികളില്‍ പകുതി ഈജിപ്റ്റകാരും മറ്റേ പകുതി സൌദികളും ആണ്. ആരാണ് പലസ്തീനികള്‍? നമ്മള്‍ക്ക് ഈജിപ്റ്റ്‌ വേരുകള്‍ ഉള്ള അല്‍-മസ്രി എന്ന് വിളിക്കപ്പെടുന്ന അനേകം കുടുംബങ്ങള്‍ ഉണ്ട്. ഈജിപ്റ്റകാര്‍! അവര്‍ അലെക്സന്ദ്രിയില്‍ നിന്നോ, കെയ്റോയില്‍ നിന്നോ, ഡാമിയേറ്റയില്‍ നിന്നോ, വടക്കുനിന്നോ, അസ്വാനില്‍നിന്നോ, അപ്പര്‍ ഈജിപ്റ്റില്‍ നിന്നോ ആകാം. ഞങ്ങള്‍ ഈജിപ്റ്റുകാര്‍ ആണ്. ഞങ്ങള്‍ അറബികള്‍ ആണ്. ഞങ്ങള്‍ മുസ്ലീങ്ങള്‍ ആണ്. ഞങ്ങള്‍ നിങ്ങളുടെ ഭാഗം ആണ്. അള്ളാഹു അക്ബര്‍, എല്ലാ പുകഴ്ചയും അല്ലാഹുവിനു. അള്ളാഹു അക്ബര്‍. ഓ മുസ്ലീങ്ങളെ, ഗാസയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടു കൊണ്ടു ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ മിണ്ടാതിരിക്കുവാന്‍ കഴിയും? തുച്ഛമായ വിലക്കു പാശ്ചാത്യര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന നിസാര സാധനം പോലും അവര്‍ക്ക് കൊടുക്കാതെ നിങ്ങള്‍ കാഴ്ചക്കാര്‍ ആയിരിക്കുന്നു.
”)

ഇതൊരു പലസ്തീന്‍ മന്ത്രിയുടെ രോദനവും തുറന്നു പറച്ചിലുമാണ്. ഇന്ന് പലസ്തീനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ പലസ്തീനില്‍ ഉണ്ടായിരുന്ന തദ്ദേശവാസികള്‍ അല്ലെന്നും ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും പലസ്തീനിലേക്ക് കുടിയേറിയവര്‍ ആണെന്നും പറയുന്നത് ഏതെങ്കിലും സിയോണിസ്റ്റ് ചരിത്രകാരന്‍ അല്ല, ഹമാസില്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചു കൊണ്ടിരുന്ന ആളാണ്‌ എന്നത് ശ്രദ്ധാര്‍ഹമാണ്. ഈ സത്യം മൂടി മറച്ചിട്ടാണ് ലോകമെമ്പാടുമുള്ള പലസ്തീന്‍ നോക്കികള്‍ ഇസ്രായേലിനെ കുറ്റം പറഞ്ഞുകൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതുന്നത്‌.

ആരാണ് പലസ്തീനികള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ മറ്റൊരാള്‍ Palestine Authority എന്ന് ഇന്നറിയപ്പെടുന്ന P.L.O.യുടെ ചീഫ് ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ആയിരുന്ന സാഹിര്‍ മുഹ്സിന്‍ ആണ്. ഡച്ച്‌ മാഗസിന്‍ ആയ "Trouw"-നു നല്‍കിയ അഭിമുഖത്തില്‍ മുഹ്സിന്‍ ഇങ്ങനെ വിശദീകരിച്ചു: "
ഞങ്ങളെല്ലാം ഒരു ജനതയുടെ ഭാഗം ആണ്, അറബ് ദേശിയതയുടെ. ഞങ്ങള്‍ ഒരു ജനതയാണ്. കേവലം രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ പലസ്തീനിയന്‍ അനന്യത സുക്ഷ്മതയോടെ അംഗീകരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, സിയോണിസത്തെ പ്രതിരോധിക്കാന്‍ പലസ്തീനികളുടെ അസ്തിത്വം പ്രചരിപ്പിക്കുക എന്നത് അറബ് ദേശിയതയുടെ താല്പര്യം ആണ്. അതേ, പ്രത്യേകമായ പലസ്തീനിയന്‍ അസ്തിത്വം നില നില്‍ക്കുന്നത് അടവ് സംമ്പന്ധമായ കാരണങ്ങള്‍കൊണ്ട് മാത്രമാണ്. ഇസ്രായേലിനു എതിരായ പോരാട്ടം തുടരുന്നതിനും അറബ് ഐക്യം നില നിര്‍ത്തുന്നതിനും ഉള്ള ഒരു പുതിയ ആയുധമാണ് ഒരു പലസ്തീനിയന്‍ രാജ്യം സ്ഥാപിക്കുക എന്നുള്ളത്.
" (https://themuslimissue.wordpress.com/2013/03/31/palestinian-people-do-not-exist/)

ഒന്നാം ഭാഗം: വാഗ്ദത്ത ദേശത്തെ അശാന്തമാക്കുന്നവർ

“ഇസ്രായേലിനു എതിരായ പോരാട്ടം തുടരുന്നതിന് ഒരു പുതിയ ആയുധം” എന്ന് എന്തിനാണ് മുഹ്സിന്‍ പറഞ്ഞത്? ഒന്നിന് പുറകെ ഒന്നായി നടന്ന യുദ്ധങ്ങളില്‍, വിവിധ അറബി മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ ശ്രമങ്ങളെ ചെറിയ രാഷ്ട്രമായ ഇസ്രായേല്‍ പിന്നെയും പിന്നെയും പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ ഒരു പുതിയ ആയുധം ആവശ്യമായിരുന്നു. തുറന്ന യുദ്ധത്തിനു കഴിയാതിരുന്നതിനെ സാധിപ്പിക്കുവാന്‍, തീവ്രവാദവും നയതന്ത്ര സാമര്‍ത്ഥ്യവും കൂടിക്കലര്‍ത്തിയ ഒരു രാഷ്ട്രീയ യുദ്ധതന്ത്രം!!

ആ യുദ്ധതന്ത്രം മുഹ്സിന്‍ തന്നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

"പലസ്തീൻ ജനത ഒരുകാലത്തും നിലനിന്നിരുന്നില്ല. പാലസ്തീനിന്‍റെ രൂപീകരണം യെഹൂദരുമായുള്ള പോരാട്ടം വഴി അറബികളുടെ ഐക്യം നിലനിർത്താൻവേണ്ടി മാത്രം ഉള്ളതാണ്. യഥാർത്ഥത്തിൽ ഇന്ന് ജോർദാൻകാരും, പലസ്തീനിയക്കാരും, സിറിയക്കാരും, ലബനീസും ആയി യാതൊരു വ്യത്യാസവും ഇല്ല.

സയണിസ്റ്റുകളെ നേരിടാൻ അറബ് ദേശീയത അവശ്യമായതിനാൽ ആണ് പാലസ്തീനിന്‍റെ നിലനില്പിനു വേണ്ടി ഞങ്ങള്‍ വാദിക്കുന്നത്, അതിനു പുറകിൽ രാഷ്ട്രീയ പരമായും, തന്ത്രപരമായും ഉള്ള കാരണം മാത്രമാണുള്ളത്.

തന്ത്രപരമായകാരണം, ജോർദ്ദാൻ വ്യക്തമായ അതിരുകൾ ഉള്ള പരമാധികാര രാജ്യം ആണ്. അതുകൊണ്ട് ഹൈഫയും, ജാഫ്ഫയും അവകാശപ്പെടാൻ ജോര്‍ദ്ദാനു കഴിയില്ല. എന്നാൽ ഒരു പലസ്തീനിയൻ എന്ന നിലയിൽ എനിക്ക് ഹൈഫയും, ജാഫ്ഫയും, ബേര്‍ശേബയും, ജറുസലേമും അവകാശപ്പെടാൻ കഴിയും. എങ്കിലും, പലസ്തീനിലെ അവകാശം ഞങ്ങള്‍ക്ക്‌ മടക്കി കിട്ടുന്ന അടുത്ത നിമിഷം, ഞങ്ങൾ ഒരു മിനുട്ട് പോലും താമസിക്കില്ല പാലസ്തീനെ ജോര്‍ദ്ദാനുമായി സംയോജിപ്പിക്കാൻ” (PLO executive committee member Zahir Muhsein, in a 1977 interview with the Dutch newspaper Trouw.)

1937-ലെ പീല്‍ കമ്മീഷനില്‍ മൊഴി കൊടുത്ത ഒരു പലസ്തീന്‍ നേതാവ്‌ പറഞ്ഞത് ഇങ്ങനെയാണ്:

There is no such country [as Palestine]! 'Palestine' is a term the Zionists invented! There is no Palestine in the Bible. Our country was for centuries part of Syria." (Auni Bey Abdul-Hadi, a local Arab leader, to the Peel Commission, 1937)

ഒന്നാം ഭാഗം: വാഗ്ദത്ത ദേശത്തെ അശാന്തമാക്കുന്നവർ

പത്തു കൊല്ലംകഴിഞ്ഞ് 1947-ല്‍ ഐക്യരാഷ്ട്ര സഭയില്‍ അറബ് ഹയര്‍ കമ്മിറ്റി നല്‍കിയ പ്രസ്താവന കണ്ടോളൂ:

"Palestine was part of the Province of Syria... politically, the Arabs of Palestine were not independent in the sense of forming a separate political entity." (The representative of the Arab Higher Committee to the United Nations submitted this in a statement to the General Assembly in May 1947)

"It is common knowledge that Palestine is nothing but southern Syria." (Ahmed Shuqeiri, later the chairman of the PLO, to the UN Security Council)

എന്നാല്‍ മുഹ്സിന്‍ പറയുന്നതുപോലെ, യെഹൂദ രാഷ്ട്രത്തിന്‍റെ ഭൂമിമേല്‍ അവകാശമുണ്ടെന്ന് പറയുന്ന, "പലസ്തീനിയന്‍ ജനത" എന്നത് കേവലം സൃഷ്ടിച്ചെടുത്ത ഒന്നാണോ? P.L.O. ചാര്‍ട്ടറുകള്‍ ഇത് ശരിവയ്ക്കുന്നു. 1964-ലെ ആദ്യ ചാര്‍ട്ടറിന്‍റെ ആര്‍ട്ടിക്കിള്‍ 2-ല്‍ P.L.O. പലസ്തിനിനെ ബ്രിട്ടീഷ്‌ Mandate-ന്‍റെ കാലത്തുള്ള അതിര്‍ത്തികള്‍ ഉള്ള ഒന്നായിട്ടാണ് വിഭാവനംചെയ്തത്. 1922-ലെ ബ്രിട്ടീഷ്‌കാരുടെ പലസ്തിനിനെകുറിച്ചുള്ള രണ്ടാമത്തെ ഏകപക്ഷീയമായ നിര്‍വചനത്തെ ഇതു കുറിക്കുന്നു. ഇരുപതാം നുറ്റാണ്ടിലെ ഒരു വിദേശ കൊളോണിയല്‍ ‍ ശക്തിക്ക് എങ്ങനെയാണു ഏകപക്ഷീയമായി പലസ്തിനുകളുടെ പൈതൃകഭൂമി എന്നു പറയപ്പെടുന്ന ദേശത്തിന്‍റെ അതിര്‍ത്തികള്‍ നിര്‍വ്വചിക്കുവാന്‍ കഴിയുക?  എന്നാല്‍ സത്യത്തില്‍ P.L.O. ബ്രിട്ടീഷ്‌കാരുടെ നിര്‍വചനംപോലും യഥാര്‍ത്ഥത്തില്‍ സ്വീകരിച്ചില്ല. അവര്‍ ആഗ്രഹിക്കുന്ന രാഷ്ട്രത്തിന്‍റെ ഭാഗമെന്ന് അവര്‍ ഇപ്പോള്‍ അവകാശപ്പെടുന്ന യഹുദ്യ, ശമര്യ, ഗാസ എന്നി പ്രദേശങ്ങള്‍ “പലസ്തിനിയന്‍” ആയിരുന്നില്ലെന്ന് പി.എല്‍.ഓ.യുടെ 1964-ലെചാര്‍ട്ടറിന്‍റെ article 24-ല്‍ സ്പഷ്ടമായി പറയുന്നുണ്ട്:

Article 24: This Organization does not exercise any territorial sovereignty over the West Bank in the Hashemite Kingdom of Jordan, on the Gaza Strip or in the Himmah Area. Its activities will be on the national popular level in the liberational, organizational, political and financial fields.

(ഈ സംഘടന ജോർദ്ദാന്‍റെ പരമാധികാരത്തിൽ ഇരിക്കുന്ന വെസ്റ്റ് ബാങ്കിലോ, ഗാസയിലോ, ഹിമ്മഹ് പ്രദേശങ്ങളിലോ യാതൊരുവിധ അധികാരവും നിർവഹിക്കുന്നില്ല. ഇതിന്‍റെ പ്രവർത്തന മേഖല, വിമോചനത്തിലും, സംഘടനാരംഗത്തും, രാഷ്ട്രീയമേഖലയിലും, സാമ്പത്തിക മേഖലയിലും ആണ്. ലിങ്ക്:
http://www.jewishvirtuallibrary.org/jsource/Peace/cove1.html
)

ഒന്നാം ഭാഗം: വാഗ്ദത്ത ദേശത്തെ അശാന്തമാക്കുന്നവർ

ഇത് 1964 ലെപി.എല്‍.ഒ. യുടെ ചാര്‍ട്ടറിലുള്ളതാണ്. അന്ന് പലസ്തീനികള്‍ക്ക് വെസ്റ്റ്‌ ബാങ്ക്  വേണ്ടായിരുന്നു! കാരണം അത് ജോര്‍ദ്ദാന്‍റെ കൈയിലാണ് ഉള്ളത്. അന്ന് പലസ്തീനികള്‍ക്ക് ഗാസാ മുനമ്പും വേണ്ടായിരുന്നു, കാരണം അത് ഈജിപ്തിന്‍റെ കൈവശമാണ് ഇരിക്കുന്നത്. അന്നവര്‍ക്ക് ഗോലാന്‍ കുന്നുകളും വേണ്ടായിരുന്നു, കാരണം അത്സിറിയയുടെ കൈവശമാണ് ഇരിക്കുന്നത്. ചുരുക്കത്തില്‍ മുസ്ലീങ്ങളുടെ കൈവശമാണ് ഈ പ്രദേശങ്ങള്‍ ഇരിക്കുന്നതെങ്കില്‍ പലസ്തീനികള്‍ക്ക് ഇ പ്രദേശങ്ങള്‍ ഒന്നും വേണ്ട!!

ഏതായാലും പി.എല്‍.ഓ. അവരുടെ ചാര്‍ട്ടര്‍ 1968-ല്‍ ഭേദഗതി ചെയ്തു. (ലിങ്ക്: https://www.jewishvirtuallibrary.org/jsource/Peace/PLO_Covenant.html
) ആ പുതിയ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 24 താഴെ കൊടുക്കുന്നു:

Article 24:The Palestinian people believe in the principles of justice, freedom, sovereignty, self-determination, human dignity, and the right of peoples to exercise them.

(പലസ്തീനിലെ ജനങ്ങൾ നീതിയിലും, സ്വാതന്ത്ര്യത്തിലും, പരമാധികാരത്തിലും, സ്വയം നിർണയാവകാശത്തിലും, മനുഷ്യന്‍റെ അന്തസ്സിലും, ഇതെല്ലാം പ്രാവർത്തികം ആക്കാനുള്ള ജനങ്ങളുടെ അവകാശത്തിലും വിശ്വസിക്കുന്നു)

എന്താണീ മാറ്റത്തിന് കാരണമെന്ന് മനസ്സിലാക്കണമെങ്കില്‍ ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു. 1967ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഈ പ്രദേശങ്ങളെല്ലാം ഇസ്രായേലിന്‍റെ കൈവശം എത്തിച്ചേര്‍ന്നിരുന്നു! അതോടെ ഈ പ്രദേശങ്ങളില്‍ പിഎല്‍ഒ അവകാശമുന്നയിക്കാന്‍ തുടങ്ങി! ആറു ദിവസത്തെ യുദ്ധത്തിനു ശേഷമാണ് P.L.O. അതിന്‍റെ ഭരണഘടന 1968-ല്‍ മാറ്റിഎഴുതിയത്, ഗാസയെയും, യെഹൂദ്യയെയും, ശമര്യയേയും പലസ്തിനിന്‍റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്. പലസ്തിനിന്‍റെ അതിരുകള്‍, അതിനാല്‍ "ഫ്ലെക്സിബിള്‍" ആണന്നുമാത്രമല്ല, അവ ഇസ്രായേലിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശം ചുറ്റുന്ന രീതിയില്‍ കൃത്യതയോടെ മാറ്റി വരയ്ക്കപ്പെടുകയാണ്! മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പലസ്തിനിന്‍റെ അതിരുകള്‍ തിരഞ്ഞെടുക്കുന്നത്, ഇസ്രായേലിന് എതിരായ പോരാട്ടം തുടരുന്നതിന് ആവശ്യമായ ആയുധം എന്നനിലയില്‍ അതിനെ ഉപയോഗിക്കാന്‍ മാത്രമാണ്!!

ഇസ്രായേല്‍ പലസ്തിന്‍ പ്രശ്നം വെറും അതിര്‍ത്തിത്തര്‍ക്കമല്ല, രാഷ്ട്രീയവുമല്ല, തികച്ചും മതപരം തന്നെയാണത് എന്ന് ഇതില്‍ നിന്നും തിരിച്ചറിയാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ അവരോട് ഒരു നല്ല നമസ്കാരം പറയാന്‍ മാത്രമേ എനിക്ക് കഴിയൂ!! 1967-ല്‍ ഈജിപ്തിന്‍റെ നേതൃത്വത്തില്‍ സിറിയയും ജോര്‍ദ്ദാനും ചേര്‍ന്ന് ഇസ്രായേലിനെ ആക്രമിച്ചുവെങ്കിലും ഇസ്രായേല്‍ ഒറ്റയ്ക്ക്നിന്ന് മൂന്ന്‍ രാജ്യങ്ങളേയും അടിച്ചു തകര്‍ത്തു കളഞ്ഞു.

യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ്‌ വെറും 8000 ചതുരശ്ര മൈല്‍ ഭൂമി മാത്രമേ ഇസ്രായേലിന്‍റെ കൈവശം ഉണ്ടായിരുന്നുള്ളൂ. പക്ഷേ യുദ്ധം തീര്‍ന്നപ്പോള്‍ 34000 ചതുരശ്ര മൈല്‍ ഭൂമി ഇസ്രായേലിന്‍റെ കയ്യിലായി! അനാവശ്യമായി ഒരുയുദ്ധം ഇസ്രായേലിന്‍റെ മേല്‍ അടിച്ചേല്‍പ്പിച്ചതിനും അവരുടെ പട്ടാളക്കാര്‍ക്കും പൌരന്മാര്‍ക്കും ജീവഹാനി ഉണ്ടായതിനും നഷ്ടപരിഹാരം കൊടുക്കാന്‍ ഈജിപ്തും ജോര്‍ദ്ദാനും സിറിയയും ബാധ്യസ്ഥരായിരുന്നു. അങ്ങനെ നഷ്ടപരിഹാരം കൊടുക്കുന്നില്ലെങ്കില്‍ ശത്രുക്കളില്‍നിന്നും പിടിച്ചെടുത്ത ഭൂമി തങ്ങളുടെ സ്വന്തമാക്കാനുള്ള വകുപ്പും ഇസ്രയേലിനുണ്ടായിരുന്നു.

ഒന്നാം ഭാഗം: വാഗ്ദത്ത ദേശത്തെ അശാന്തമാക്കുന്നവർ

യുദ്ധത്തിന് നഷ്ടപരിഹാരം ലഭിക്കാതിരുന്നിട്ടും ഇസ്രായേല്‍ ഗാസയും വെസ്റ്റ്‌ബാങ്കും ഗോലാന്‍ കുന്നുകളും തിരിച്ചുകൊടുത്തു. അങ്ങനെയാണ്ഇന്ന് ഗാസയും വെസ്റ്റ്‌ ബാങ്കും പലസ്തീനികളുടെ വകയായത്. അതാല്ലായിരുന്നെങ്കില്‍ ഇന്നും ‘പലസ്തീനികള്‍ക്ക്’ ഗാസയിലും വെസ്റ്റ്‌ ബാങ്കിലും യാതൊരു അവകാശവും ഉണ്ടാകില്ലായിരുന്നു. (തുടരും.)