ജൻമനാട്ടിൽ നിന്നും ഒ വി വിജയന്റെ പ്രതിമ കാണാതായിട്ട് മൂന്നു വർഷം; കൈമലർത്തി നഗരസഭ

ഒ വി വിജയനോടുള്ള ആദരസൂചകമായാണ് ജൻമനാടായ പാലക്കാട്ട് 2010 ൽ പ്രതിമ സ്ഥാപിച്ചത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ജംഗ്ഷനിലായിരുന്നു പ്രതിമ സ്ഥാപിച്ചത്. എന്നാൽ 2013 ൽ പ്രതിമ അവിടെ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പ്രതിമ നിന്നിടത്ത് സ്തൂപം മാത്രമാണ് അവശേഷിക്കുന്നത്

ജൻമനാട്ടിൽ നിന്നും ഒ വി വിജയന്റെ പ്രതിമ കാണാതായിട്ട് മൂന്നു വർഷം; കൈമലർത്തി  നഗരസഭ

പാലക്കാട്: വിഖ്യാത സാഹിത്യകാരൻ ഒ വി വിജയന്റെ പ്രതിമ അപ്രത്യക്ഷമായി മൂന്നു വർഷം പിന്നിട്ടിട്ടും പ്രതിമാ പുനസ്ഥാപനത്തെ കുറിച്ച് വ്യക്തത ഇല്ലാതെ നഗരസഭ. പെട്ടന്നൊരുനാൾ കാണാതായ പ്രതിമ എവിടെപ്പോയെന്ന് അറിയില്ലെന്നാണ് നഗരസഭാ ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഒ വി വിജയനോടുള്ള ആദരസൂചകമായാണ് ജൻമനാടായ പാലക്കാട്ട് 2010 ൽ പ്രതിമ സ്ഥാപിച്ചത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ജംഗ്ഷനിലായിരുന്നു പ്രതിമ സ്ഥാപിച്ചത്. എന്നാൽ 2013 ൽ പ്രതിമ അവിടെ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പ്രതിമ നിന്നിടത്ത് സ്തൂപം മാത്രമാണ് അവശേഷിക്കുന്നത്. നഗരസഭ നന്നെയാണ് പ്രതിമ എടുത്തു മാറ്റിയതെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു.


കെഎസ്ആർടിസി ജംഗ്ഷൻ വഴി കടന്നു പോകുന്ന ബൈപാസ് പൂർണമായും സഞ്ചാര യോഗ്യമായാൽ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് നഗരസഭ അന്ന് വിശദീകരണം നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടാകാതിരുന്നതിനെ തുടർന്നാണ് പൊതു പ്രവർത്തകനായ ബോബന്‍ മാട്ടുമന്ത വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. അതിനുള്ള മറുപടിയായാണ് പ്രതിമ എവിടെപ്പോയെന്ന് സംബന്ധിച്ച് അറിവില്ലെന്ന് നഗരസഭ പ്രതികരിച്ചത്. പ്രതിമാ നിർമ്മാണത്തിനു മാത്രമേ അനുമതി നൽകിയിരുന്നുള്ളൂ എന്നും പ്രതിമ എടുത്തു മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നഗരസഭയുടെ മറുപടിയിൽ പറയുന്നു.

ഒ വി വിജയന്റെ പ്രതിമ, ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രതിമ, നാറാണത്തുഭ്രാന്തന്റെ പ്രതിമ എന്നിവ ഒരേ വർഷമാണ് നഗരസഭ സ്ഥാപിച്ചത്. മേഴ്സി കോളെജ് ജംഗ്ഷനിലായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രതിമ സ്ഥാപിച്ചത്. ഈ പ്രതിമയും സമാനമായ സാഹചര്യത്തിൽ പിന്നീട് അപ്രത്യക്ഷമായി.  എന്നാല്‍  ബി ഇ എം സ്‌കൂളിന് മുമ്പിലായി സ്ഥാപിച്ച നാറാണത്തു ഭ്രാന്തന്റെ പ്രതിമ ഇപ്പോഴും അവിടെയുണ്ട്.Read More >>