'ഇന്ത്യന്‍ ചാരന്മാരെ' പാകിസ്ഥാന്‍ കോടതി വെറുതെവിട്ടു

പാക് പൗരന്മാരായ താഹിര്‍, ജുനൈദ് ഖാന്‍, ഇംതിയാസ് എന്നിവരെയാണ് കോടതി മോചിപ്പിച്ചത്.

കറാച്ചി: ഇന്ത്യയുടെ രഹസ്യാന്വേഷണസംഘടന 'റോ'യുടെ ചാരന്മാരെന്നാരോപിച്ച് പിടികൂടിയ മൂന്നുപേരെ പാകിസ്ഥാന്‍ ഭീകരവിരുദ്ധകോടതി തെളിവില്ലെന്നുകണ്ട് വിട്ടയച്ചു.

സിന്ധ് പ്രവിശ്യയിലെ ഉറുദു സംസാരിക്കുന്ന മൊഹാജിറുകളുടെ രാഷ്ട്രീയകക്ഷി മുത്താഹിദ ഖ്വാമി മൂവ്‌മെന്റുമായി ബന്ധമുള്ളവരാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ' ആണ് ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്നും ആരോപിച്ചു പാകിസ്ഥാന്‍ സൈന്യം പിടികൂടിയ പാക് പൗരന്മാരായ താഹിര്‍, ജുനൈദ് ഖാന്‍, ഇംതിയാസ് എന്നിവരെയാണ് കോടതി മോചിപ്പിച്ചത്.

ഇവര്‍ക്കെതിരെ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരെ വെറുതെവിട്ടു കൊണ്ട് ജസ്റ്റിസ് അബ്ദുള്‍ നബിം മേമൊന്‍ ഉത്തരവിടുകയായിരുന്നു.

Story by
Read More >>