മുസ്ലീമെന്നാരോപിച്ച് പാക് ബാലനെ മർദ്ദിച്ചതായി പരാതി

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങു വഴിയാണ് മര്‍ദ്ദനമേറ്റത്. മുസ്ലീം ആയതിന്റെ പേരിലാണ് മകനെ മര്‍ദ്ദിച്ചതെന്ന് ഉസ്മാനിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മുസ്ലീമെന്നാരോപിച്ച് പാക് ബാലനെ മർദ്ദിച്ചതായി പരാതി

വാഷിംഗ്ണ്‍: മുസ്ലീമാണെന്ന് ആരോപിച്ച് പാക്കിസ്ഥാന് ബാലന് അമേരിക്കയില്‍ മര്‍ദ്ദനം. സഹപാഠികളായ അഞ്ചു പേര്‍ ചേര്‍ന്നാണ് ഏഴു വയസുകാരനായ അബ്ദുള്‍ ഉസ്മാനിയെ സ്‌കൂള്‍ ബസില്‍ വച്ചു മര്‍ദ്ദിച്ചത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങു വഴിയാണ് മര്‍ദ്ദനമേറ്റത്. മുസ്ലീം ആയതിന്റെ പേരിലാണ് മകനെ മര്‍ദ്ദിച്ചതെന്ന് ഉസ്മാനിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയിലേക്ക് സ്വാഗതം എന്ന പേരില്‍ ഉസ്മാനിയുടെ രക്ഷിതാക്കള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മര്‍ദ്ദനത്തില്‍ ഇടതു കൈക്ക് പരിക്കേറ്റ ഉസ്മാനിയുടെ ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഉസ്മാനിയുടെ അമ്മയും സഹോദരങ്ങളും പാക്കിസ്ഥാനിലേക്ക് തിരിച്ചു പോയി.

എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. ബസ് ഡ്രൈവറേയും മറ്റു കുട്ടികളേയും ചോദ്യം ചെയ്തപ്പോള്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് ലഭിച്ച മറുപടി എന്ന് സ്‌കൂള്‍ വക്താവ് ലിസ ലൂടന്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് ഉസ്മാന്റെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും ലിസ ലൂടന്‍ പറഞ്ഞു.

Read More >>