ഹാഫീസ് സയീദിനെ സംരക്ഷിക്കാന്‍ അദ്ദേഹം എന്തുകാര്യമാണ് പാക്കിസ്ഥാനു വേണ്ടി ചെയ്തിരിക്കുന്നത്; പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനോട് പാക് എംപിയുടെ ചോദ്യം

ഹാഫീസ് സയിദിനെ സംരക്ഷിക്കുന്നതുകൊണ്ട് പാക്കിസ്ഥാന് നഷ്ടങ്ങളല്ലാതെ ഒന്നുമുണ്ടായിട്ടില്ല. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ വിമര്‍ശിക്കാനും ഭീകരതയുടെ വക്താക്കളായി ചിത്രീകരിക്കാനും ഇന്ത്യ ഹഫീസ് സയീദിനെയാണ് ഉപയോഗിക്കുന്നത്- റാണാ പറയുന്നു.

ഹാഫീസ് സയീദിനെ സംരക്ഷിക്കാന്‍ അദ്ദേഹം എന്തുകാര്യമാണ് പാക്കിസ്ഥാനു വേണ്ടി ചെയ്തിരിക്കുന്നത്; പാക്  പ്രധാനമന്ത്രി നവാസ് ഷരീഫിനോട് പാക് എംപിയുടെ ചോദ്യം

ഹാഫീസ് സയിദിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ഭരണകക്ഷി മുന്നണിക്കുള്ളിൽ നിന്നും സ്വരം ഉയർന്നുതുടങ്ങി. ജമാത് ഉദ് ധവ തലവന്‍ ഹഫീസ് സയീദിനെ ഇത്തരത്തില്‍ പാക്കിസ്ഥാന്‍ പരിപാലിക്കുന്നത് എന്തിനാണെന്ന് പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ഭരണ കക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് പാര്‍ട്ടിയുടെ എംപി റാണാ മുഹമ്മദ് അഫ്‌സല്‍. പാര്‍ലമെന്റ് ആക്രമണം, പത്താന്‍കോട് ഭീകരാക്രമണം ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സയീദിനെ സംരക്ഷിക്കാന്‍ അദ്ദേഹം എന്തുകാര്യമാണ് പാക്കിസ്ഥാനായി ചെയ്തിരിക്കുന്നതെന്നും എംപി ചോദിച്ചു. പാക് ദിനപത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹാഫീസ് സയിദിനെ സംരക്ഷിക്കുന്നതുകൊണ്ട് പാക്കിസ്ഥാന് നഷ്ടങ്ങളല്ലാതെ ഒന്നുമുണ്ടായിട്ടില്ല. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ വിമര്‍ശിക്കാനും ഭീകരതയുടെ വക്താക്കളായി ചിത്രീകരിക്കാനും ഇന്ത്യ ഹഫീസ് സയീദിനെയാണ് ഉപയോഗിക്കുന്നത്- റാണാ പറയുന്നു.

കാശ്മീര്‍ വിഷയത്തില്‍ സയീദ് പാക്കിസ്ഥാന് അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നത് സയീദ് വിഷയത്തിലാണെന്നും റാണാ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More >>