പാക്കിസ്ഥാനിൽ ഇന്ത്യന്‍ ടിവി ചാനലുകള്‍ നിരോധനം

ഇന്ത്യന്‍ ടിവി ചാനലുകളില്‍ പാക് വിരുദ്ധ പരിപാടികള്‍ അടങ്ങിയിരിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് നടപടി

പാക്കിസ്ഥാനിൽ ഇന്ത്യന്‍ ടിവി ചാനലുകള്‍ നിരോധനം

ഇസ്ലാമബാദ്: പാക് അധീന കാശ്മീരില്‍ തീവ്രവാദ ക്യാംപുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻിൽ ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനം. ഇന്ത്യന്‍ ടിവി ചാനലുകളില്‍ പാക് വിരുദ്ധ പരിപാടികള്‍ അടങ്ങിയിരിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് നടപടി. ഈ മാസം 15 തൊട്ടാണ് നിരോധനം നിലവില്‍ വരുക.

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് പാകിസ്താന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം നിലവില്‍ വന്നതിന് ശേഷം ചാനലുകള്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പരിപാടികള്‍ പ്രദര്‍ശിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റി അറിയിച്ചു.


മിക്ക പ്രാദേശിക ചാനലുകളും അനുവാദം കൂടാതെ ചാനല്‍ ചര്‍ച്ചകള്‍, റിയാലിറ്റി ഷോകള്‍, നാടകങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന് റഗുലേറ്ററി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ഉറി ആക്രമണത്തില്‍ പ്രതിഷേധിച്ച് നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്ച്ചര്‍ പ്രോഡ്യൂസേഴ്സ് അസോസിയേഷൻ പാക്കിസ്ഥാനിൽ  നിന്നുള്ള കലാകാരന്‍മാരോയും സാങ്കേതിക പ്രവര്‍ത്തകരെയും ഇന്ത്യന്‍ സിനിമകളില്‍ സഹകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നത് വരെ ഈ വിലക്ക് തുടരാനാണ് സംഘടനയുടെ തീരുമാനം.

Read More >>