"ജയത്തിനു ശേഷം വേണ്ടത് വ്യായാമമല്ല, പ്രാര്‍ഥനയാണ്"; പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ചു മതപണ്ഡിതന്‍ രംഗത്ത്

ഇത്തരത്തില്‍ വിവേകരഹിതമായ വിജയാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും ആഘോഷങ്ങള്‍ കളിക്കാരുടെ യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളവയായിരിക്കണെന്നും പാക് ക്രിക്കറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയായ നജാം സേതി ട്വിറ്ററിലൂടെ പ്രതികരിച്ചു.

"ജയത്തിനു ശേഷം വേണ്ടത് വ്യായാമമല്ല, പ്രാര്‍ഥനയാണ്"; പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ചു മതപണ്ഡിതന്‍ രംഗത്ത്

ഇസ്ലാമാബാദ്: "കളിക്കളത്തിലെ വിജയത്തിന് നന്ദി പറയേണ്ടത് ദൈവത്തിനോടാണ്, ജയത്തിനു ശേഷം ക്രിക്കറ്റ് താരങ്ങള്‍ ചെയ്യേണ്ടത് പുഷ് അപ്പ് അല്ല പ്രാര്‍ത്ഥനയാണ്". പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ചു പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് ചൗധരി നസീര്‍ അഹമ്മദ് രംഗത്ത്. പാകിസ്ഥാന്‍  നാഷണല്‍ അസ്ലംബ്ലി കമ്മിറ്റി മീറ്റിംഗിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ്‌ മത്സരം വിജയിച്ച ശേഷമാണു പാക് താരങ്ങള്‍  'പുഷ് അപ്പ്' എടുത്ത് വിജയം ആഘോഷിച്ചത്. ഇതിനെതിരെയാണ് നസീര്‍ അഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്. "ഗ്രൗണ്ടിലെ കായികാഭ്യാസങ്ങള്‍ നല്ലതാണ്. എന്നാല്‍ അത് വിജയം നേടാനായിരിക്കണം, വിജയത്തിനു ശേഷം ആവശ്യം പ്രത്യേക പ്രാര്‍ത്ഥനകളായിരിക്കണം". അദ്ദേഹം അഭിപ്രായപ്പെട്ടു.


https://youtu.be/IC_-k1o98S4

കളിക്കളത്തിലെ വിജയത്തിനു ശേഷമുള്ള പുഷ് അപ്പിനെതിരെ കമ്മിറ്റിയില്‍ മറ്റ് പലരും വിമര്‍ശനങ്ങളുയര്‍ത്തി. വിജയിച്ചാല്‍ കായികാഭ്യാസവും പരാജയപ്പെട്ടാല്‍ നിശബ്ദതയും. ഇതിലൂടെയൊക്കെ എന്ത് തരത്തിലുള്ള സന്ദേശമാണ് താരങ്ങള്‍ കാണികള്‍ക്ക് നല്‍കുന്നതെന്ന് പിഎംഎല്‍ നേതാവായ റാണ മുഹമ്മദ് അഫ്സല്‍ ചോദിച്ചു. അതേസമയം ഇത്തരത്തില്‍ വിവേകരഹിതമായ വിജയാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും ആഘോഷങ്ങള്‍ കളിക്കാരുടെ യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളവയായിരിക്കണെന്നും പാക് ക്രിക്കറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയായ നജാം സേതി ട്വിറ്ററിലൂടെ പ്രതികരിച്ചു.

അപ്പിനു പിന്നാലെ പാക് ആര്‍മിയുടേതിന് സമാനമായി സല്യൂട്ട് അടിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്കും ഇട വരുത്തി. എന്നാല്‍ ഇത്തരത്തിലുള്ള പ്രകടനങ്ങളിലൂടെ താന്‍ എതിര്‍ ടീമിനെ ബഹുമാനിക്കാതിരിക്കുകയല്ലെന്നും അവരുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് മൈതാനത്ത് അത്തരത്തിലുള്ള കായികാഭ്യാസം നടത്തിയതെന്നും മിസ്ബ മത്സര ശേഷം വ്യക്തമാക്കിയിരുന്നു.

Read More >>