മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടി അറിവോടെയെന്ന് പി കെ ശ്രീമതി; പെൻഷൻ വാങ്ങുന്നു എന്ന ആരോപണം തെറ്റ്

ഇപ്പോള്‍ മാധ്യമങ്ങളും പ്രതിപക്ഷവും ആരോപിക്കുന്നതു പോലെ മകള്‍ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും പെന്‍ഷന് അപേക്ഷിച്ചിട്ടു പോലുമില്ലെന്നും പികെ ശ്രീമതി വിശദീകരിക്കുന്നു.

മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടി അറിവോടെയെന്ന് പി കെ ശ്രീമതി; പെൻഷൻ വാങ്ങുന്നു എന്ന ആരോപണം തെറ്റ്

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരിക്കെ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി നിയമിച്ച തീരുമാനം വിശദീകരിച്ച് പികെ ശ്രീമതി. വിമര്‍ശനം പൂര്‍ണമായും ഉള്‍ക്കൊണ്ടു കൊണ്ടാണ് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. പത്തു വര്‍ഷം മുന്‍പ് നടന്നത് എന്താണെന്ന് വ്യക്തമാക്കണമെന്ന് ആഗ്രഹിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

മന്ത്രി ഭവനത്തില്‍ മൂന്നു തസ്തികകളിലേക്ക് ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതത് മന്ത്രിമാര്‍ക്ക് നിശ്ചയിക്കാം എന്ന് പാര്‍ട്ടി സെക്രട്ടറി അറിയിച്ചു. അനുവാദം വാങ്ങിയ ശേഷമാണ് മകന്റെ ഭാര്യയെ നിയമിച്ചത്. ബന്ധുക്കളെ മന്ത്രി മന്ദിരത്തില്‍ നിശ്ചയിക്കുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പാര്‍ട്ടിക്ക് ഒരു പോറലുമേല്‍ക്കാതെ അന്നു താന്‍ മൗനം ദീക്ഷിച്ചു എന്നും പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ മാധ്യമങ്ങളും പ്രതിപക്ഷവും ആരോപിക്കുന്നതു പോലെ മകള്‍ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും പെന്‍ഷന് അപേക്ഷിച്ചിട്ടു പോലുമില്ലെന്നും പികെ ശ്രീമതി വിശദീകരിക്കുന്നു.


14642806_1050970881686357_198371162_n

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് നിയമനം റദ്ദാക്കുകയായിരുന്നു. വ്യവസായ വകുപ്പ് മന്ത്രിയായ ഇ.പി ജയരാജന്റെ ബന്ധു കൂടിയാണ് സുധീര്‍. ബന്ധുനിയമനങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പത്തുവര്‍ഷത്തിനു ശേഷവും പി.കെ ശ്രീമതിയുടെ വിശദീകരണം വരുന്നത്

Read More >>