സിപിഐഎം പ്രവർത്തകന്റെ കൊലപാതകം: ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് പി ജയരാജൻ

ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് മോഹനന്റെ പങ്കിനൊപ്പം ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ പങ്കാളിത്തത്തത്തെക്കുറിച്ചും പോലീസ് അന്വേഷിക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം: ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് പി ജയരാജൻ

കണ്ണൂർ: സിപിഐഎം ലോക്കൽ കമ്മിറ്റിയംഗം കുഴിച്ചാലിൽ മോഹനന്റെ കൊലപാതകത്തിൽ ബിജെപി-ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ. കൊലപാതകവും കലാപവും നടത്തുന്നതിന് മുൻപും പിൻപും നുണകൾ പ്രചരിപ്പിക്കുന്നത് സംഘപരിവാർ ശൈലിയാണെന്നും സമാനമായ ശൈലിയിൽ മോഹനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘപരിവാർ നുണപ്രചാരണം നടത്തുകയാണെന്നും പി ജയരാജൻ പ്രസ്താവനയിൽ ആരോപിച്ചു.
ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് മോഹനന്റെ പങ്കിനൊപ്പം ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ പങ്കാളിത്തത്തത്തെക്കുറിച്ചും പോലീസ് അന്വേഷിക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. നാടിന്റെ സമാധാനത്തിൽ താത്പര്യമില്ലെന്ന് കൊലപാതകത്തിന് ശേഷവും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി വ്യക്തമാക്കിയിട്ടുള്ളത്.

ആഗസ്ത് 20ന് കോട്ടയംപൊയിലിൽ ആർഎസ്എസ് പ്രവർത്തകൻ ദീക്ഷിത്ത് ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടത് തങ്ങളുടെ ആജ്ഞപ്രകാരമാണെന്ന് ആർഎസ്എസ് നേതാക്കൾ സമ്മതിക്കുകയാണ്. ഇത്തരത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആർഎസ്എസ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read More >>