ആർ എസ് എസ് ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് കേൾവി നഷ്ടമായി

പ്രകടനത്തിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ശ്രീനാരായണ ഗുരുവിന്റെയും അംബേദ്‌കറുടെയും ഫ്ലക്സുകള്‍ക്ക് നേരെ നടത്തിയ ആക്രമണം ചിത്രീകരിക്കാന്‍ ശ്രമിച്ചത് പകർത്തിയപ്പോഴാണ് കൃഷ്ണപ്രസാദിനെ ആക്രമിച്ചത്. കാമറയും തല്ലിതകർത്തു.

ആർ എസ് എസ് ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് കേൾവി നഷ്ടമായി

ഹർത്താൽ അനുകൂലികളായ ബിജെപി പ്രവർത്തകരുടെ മർദ്ദനത്തിൽ ഒറ്റപ്പാലത്ത് പ്രാദേശിക മാധ്യമ ലേഖകന്റെ കേൾവിശക്തി നഷ്ടപ്പെട്ടു. പ്രാദേശിക ചാനലായ എ ഡി എൻ ന്യൂസിന്റെ ക്യാമറമാൻ കൃഷ്ണപ്രസാദിന്റെ (19) കേൾവി ശക്തിയാണ് ഹർത്താൽ അനുകൂലികളുടെ അക്രമത്തിൽ നഷ്ടമായത്. പത്തിരിപ്പാല അത്യക്കാട് സ്കൂളിന് മുമ്പിലാണ് സംഭവം.

പ്രകടനത്തിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ശ്രീനാരായണ ഗുരുവിന്റെയും അംബേദ്‌കറുടെയും ഫ്ലക്സുകള്‍ക്ക് നേരെ നടത്തിയ ആക്രമണം ചിത്രീകരിക്കാന്‍ ശ്രമിച്ചത് പകർത്തിയപ്പോഴാണ് കൃഷ്ണപ്രസാദിനെ ആക്രമിച്ചത്. കാമറയും തല്ലിതകർത്തു. സംഭവ സ്ഥലത്ത് നിന്ന് ട്രാഫിക് പോലീസാണ് ക്യഷ്ണപ്രസാദിനെ ഒറ്റപ്പാലത്തെ താലൂക്ക് ആസ്പത്രിയിലെത്തിച്ചത്.


[caption id="attachment_49629" align="aligncenter" width="640"]krishna-prasad ആർഎസ്എസുകാരുടെ ആക്രമണത്തിൽ കേൾവി നഷ്ടമായ കൃഷ്ണപ്രസാദ്[/caption]

കർണ്ണപുടം തകർന്ന് കേൾവി ശക്തി നഷ്ടമായതായി വൈകീട്ടോടെയാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന ചിലർക്കെതിരെ ഒറ്റപ്പാലം പൊലിസ് കേസെടുത്തു.

സംസ്ഥാനത്തിന്റെ പലഭാഗത്തും ഹർത്താൽ അനുകൂലികൾ മാധ്യമലേഖകരെ കൈയേറ്റം ചെയ്തു.  തിരുവനന്തപുരത്ത് കേരള കൗമുദി ഫോട്ടോഗ്രാഫര്‍ അരുണ്‍ മോഹൻ, യുഎന്‍ഐയുടെ ഫോട്ടോഗ്രാഫര്‍ സുനീഷ്  എന്നിവരുടെ ക്യാമറ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.

ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ കമല്‍നാഥ്, മാതൃഭൂമി ഓണ്‍ലൈന്‍ ലേഖകന്‍ എസ്.ആര്‍. ജിതിന്‍ എന്നിവര്‍ക്കും സമരക്കാരുടെ മര്‍ദ്ദനമേറ്റു.

കോഴിക്കോടും മാധ്യമലേഖകർ കൈയേറ്റത്തിന് ഇരയായി. റിപ്പോര്‍ട്ടര്‍, ജനം ചാനലുകളുടെ ക്യാമറാമാന്‍മാര്‍ക്കു നേരെയാണ് അക്രമം നടന്നത്.
ചിത്രം .ക്യഷ്ണ പ്രസാദ്