ഏറ്റവും വേഗത്തില്‍ 30 കോടി നേടുന്ന മലയാള ചിത്രം; കളക്ഷനില്‍ റിക്കോര്‍ഡുകള്‍ തീര്‍ത്ത് ഒപ്പം

ഏറ്റവും വേഗത്തില്‍ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന പ്രേമത്തിന്റെ മറ്റൊരു റെക്കോര്‍ഡും ചിത്രം തകര്‍ത്തിരിക്കുന്നു.

ഏറ്റവും വേഗത്തില്‍ 30 കോടി നേടുന്ന മലയാള ചിത്രം; കളക്ഷനില്‍ റിക്കോര്‍ഡുകള്‍ തീര്‍ത്ത് ഒപ്പം

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം ഒപ്പം റിക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുന്നു. ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. പ്രേമം സിനിമയെ തകര്‍ത്ത് മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി ഒപ്പം മാറിയിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതോടെ വീണ്ടും റിക്കോര്‍ഡുകള്‍ ഒപ്പത്തിനു വേണ്ടി വഴിമാറുകയാണ്. ഏറ്റവും വേഗത്തില്‍ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന പ്രേമത്തിന്റെ മറ്റൊരു റെക്കോര്‍ഡും ചിത്രം തകര്‍ത്തിരിക്കുന്നു.

സിനിമയുടെ ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയായിരുന്നു. 6 കോടി ഡിസ്ട്രിബ്യൂട്ടേര്‍സ് ഷെയര്‍ ആയിട്ടാണ് വരുന്നത്. 104 കേന്ദ്രങ്ങളിലായിരുന്നു ഒപ്പം റിലീസിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 1.56 കോടി ചിത്രം നേടി റിക്കോര്‍ഡിട്ടിരുന്നു.