യുഡിഎഫിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യാന്‍ എല്‍ഡിഎഫിന് അവകാശമില്ലെന്ന് ഉമ്മന്‍ചാണ്ടി

ബന്ധുനിയമന വിവാദത്തില്‍ ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നു....

യുഡിഎഫിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യാന്‍ എല്‍ഡിഎഫിന് അവകാശമില്ലെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യാന്‍ എല്‍ഡിഎഫിന് അവകാശമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധുനിയമന വിവാദത്തില്‍ ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നാണ് ഇപി ജയരാജന്‍ രാജിവെച്ചത്. കുറ്റം കൈയോടെ പിടികൂടിയപ്പോള്‍ രാജിയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More >>