ഏകപക്ഷീയ വിധിയെന്നു ഉമ്മന്‍ ചാണ്ടി; ഉത്തരവ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും

ബംഗളുരു ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിഭാഗം ഹാജരാകാഞ്ഞതിനാൽ എക്സ്-പാർട്ടിയായാണ് വിധി.

ഏകപക്ഷീയ വിധിയെന്നു ഉമ്മന്‍ ചാണ്ടി; ഉത്തരവ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും






തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗ്‌ളൂരു കോടതിയില്‍ നിന്നും തനിക്കെതിരായി വന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്.

ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ തന്റെ കൈയ്യില്‍ നിന്നും കൈപ്പറ്റിയെന്നാരോപ്പിച്ചു വ്യവസായി എംകെ കുരുവിള കൊടുത്ത കേസ്സിലാണ് ഉമ്മന്‍ചാണ്ടി അടക്കം കേസില്‍ പ്രതികളായ നാലുപേരും 1.61 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ബംഗളുരു കോടതി പുറപ്പെടുവിച്ചത്.

ബംഗളുരു ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിഭാഗം ഹാജരാകാഞ്ഞതിനാൽ എക്സ്-പാർട്ടിയായാണ് വിധി.





കോടതിയുടേത് ഏകപക്ഷീയ വിധിയാണ് പ്രതികരിച്ച ഉമ്മന്‍ ചാണ്ടി കേസുമായി ബന്ധപ്പെട്ട് കോടതി ഇതുവരെ സമന്‍സ് അയച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കുകയോ വിചാരണ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.





"കേസുമായി ബന്ധപ്പെട്ടു യാതൊരു തെളിവും കോടതി തന്റെ പക്കല്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ അത് അസ്ഥിരപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും" അദ്ദേഹം പറഞ്ഞു.

അതേസമയം, സോളാര്‍ കേസുമായി ബന്ധപ്പെട്ടു ഉമ്മന്‍ ചാണ്ടിക്ക് എതിരെ ആദ്യ വിധി വന്ന സാഹചര്യത്തില്‍ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. ഇനിയും മനസാക്ഷിയെ പിടിച്ച് തടിതപ്പാനാണോ ഉമ്മന്‍ചാണ്ടിയുടെ ശ്രമമെന്ന് അറിയാന്‍ കേരളീയര്‍ക്ക് ആഗ്രഹമുണ്ടെന്നും വിഎസ് കൂട്ടിചേര്‍ത്തു.







Read More >>