നിലമ്പൂരില്‍ ഓൺ ലൈൻ എടിഎം തട്ടിപ്പ്

ഇവരുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ഓൺലൈനിലൂടെ തട്ടിപ്പുകാർ പണം പിൻവലിക്കുകയാണുണ്ടായത്.

നിലമ്പൂരില്‍ ഓൺ ലൈൻ എടിഎം തട്ടിപ്പ്

നിലമ്പൂർ: നിലമ്പൂർ  ഇന്ത്യൻ ബാങ്കിലെ അക്കൗണ്ട് ഉടമകളായ ഗീതാകുമാരിയും അവരുടെ ഭർത്താവ് രഘുപതിയും ഓൺ ലൈൻ എടിഎം തട്ടിപ്പിന് ഇരകളായി. 7,53,500 രൂപയുടെ ATM തട്ടിപ്പിനാണ്  ദമ്പതികള്‍ ഇരകളായത്.

ബാങ്കിൽ നിന്നാണെന്ന് പറഞ്ഞാണ് ഇവരെ തട്ടിപ്പുകാർ ഫോൺ മുഖേന ബന്ധപ്പെട്ടത്. നിങ്ങളുടെ അക്കൗണ്ടിൽ ചില പ്രശ്നങ്ങളുണ്ടെന്നും അതു തീർക്കാനായി ആദ്യം 500 രൂപ ATM ൽ നിന്ന് പിൻവലിക്കണമെന്നും പിന്നീട് 3 ദിവസം ട്രാൻസാക്ഷനുകൾ ഒന്നും തന്നെ പാടില്ലെന്നും ആ സമയത്ത് മൊബൈലിൽ വരുന്ന വിവരങ്ങൾ അറിയിക്കണമെന്നുമുള്ള തമിഴ് ഭാഷയിലെ നിർദ്ദേശമാണ് രഘുപതിക്കു ലഭിച്ചത്. ഗീതാകുമാരിക്കും അക്കൗണ്ടുള്ള വിവരം രഘുപതി തട്ടിപ്പുകാരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അതിന്റെ വിവരങ്ങളും ഫോൺ നമ്പറും തട്ടിപ്പുകാർ ഉടനടി വാങ്ങുകയും ചെയ്തു.


തുടർന്ന് ഇവരുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ഓൺലൈനിലൂടെ തട്ടിപ്പുകാർ പണം പിൻവലിക്കുകയാണുണ്ടായത്.

ഒരോ തവണയും ഓൺലൈൻ മുഖേന പണം പിൻവലിക്കുമ്പോഴും വെരിഫിക്കേഷനായി ദമ്പതികളുടെ മൊബൈല്‍ ഫോണുകളിലേക്ക് വന്ന  OTP നമ്പർ ( വൺ ടൈം പാസ്സ് നമ്പർ) ഫോണിലൂടെ ബാങ്ക് അധികൃതരാണെന്ന വ്യാജേന തട്ടിപ്പുകാര്‍  ചോര്‍ത്തിയെടുതാണ് പണം മോഷ്ട്ടിച്ചത്.  കഴിഞ്ഞ 19, 20, 21, 22 തീയതികളിൽ 4 ദിവസങ്ങളിലായി തുടർച്ചയായ 44 ട്രാൻസാക്ഷനുകൾക്ക് ഇവർ തട്ടിപ്പുകാർക്ക് OTP നമ്പർ പറഞ്ഞു കൊടുത്തു.

Read More >>