ബാഹുബലി രണ്ടാം ഭാഗം ചിത്രീകരണത്തിന്റെ 360° വീഡിയോ പുറത്ത്

റാമോജി റാവു ഫിലിം സിറ്റിയിലെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംവിധായകന്‍ രാജമൗലിയാണ് വിശദീകരിക്കുന്നത്.

ബാഹുബലി രണ്ടാം ഭാഗം ചിത്രീകരണത്തിന്റെ 360°  വീഡിയോ പുറത്ത്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ചിത്രീകരണത്തിന്റെ 360° വീഡിയോ പുറത്തുവിട്ടു. റാമോജി റാവു ഫിലിം സിറ്റിയിലെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംവിധായകന്‍ രാജമൗലിയാണ് വിശദീകരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 18 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പബ്ലിസ്റ്റി വര്‍ക്കുകള്‍ ആരംഭിച്ചു. ഇതിന് തുടക്കമെന്നവണ്ണം ബാഹുബലിയുടെ ലുക്ക് ഇന്നലെ പുറത്തുവിട്ടിരുന്നു.

https://www.youtube.com/watch?v=hR1mNJ11ycU

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് വിശദീകരിക്കുന്ന ഭാഗം ചിത്രീകരിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ പുറത്തുപോവാതിരിക്കാന്‍ സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയാണ് ഈ ഭാഗം ചിത്രീതകരിച്ചത്. 130 കോടി രൂപയുടെ ബജറ്റിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ നേടിയത് 600 കോടി രൂപയായിരുന്നു.