സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതോടെ താന്‍ ക്രിക്കറ്റ് കളി കാണുന്നത് ഉപേക്ഷിച്ചുവെന്ന് അഭിനവ് ബിന്ദ്ര

സച്ചിന്‍ വിരമിക്കുന്നതുവരെ ഇന്ത്യന്‍ ടീമിന്റെ കളി ഒന്നുപോലും ഒഴിവാക്കാതെ കാണുമായിരുന്നു. എന്നാല്‍ സച്ചിന്‍ വിരമിച്ചതോടെ കളിയോടുള്ള താല്‍പര്യം പൂര്‍ണ്ണമായും തന്നില്‍ നിന്നും അകന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതോടെ താന്‍ ക്രിക്കറ്റ് കളി കാണുന്നത് ഉപേക്ഷിച്ചുവെന്ന് അഭിനവ് ബിന്ദ്ര

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിമതിയാക്കിയതോടെ താന്‍ ക്രിക്കറ്റ് കളി കാണല്‍ അവസാനിപ്പിച്ചുവെന്ന് ഒളിമ്പ്യന്‍ അരഭിനവ് ബിന്ദ്ര. ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഒളിമ്പിക്സില്‍ ഇന്ത്യക്കായി ഏക സ്വര്‍ണ്ണം നേടിയിട്ടുളള അഭിനവ് ബിന്ദ്ര സച്ചിന്റെ കളിയോടുള്ള ആരാധന വ്യക്തമാക്കിയത്.

സച്ചിന്‍ വിരമിക്കുന്നതുവരെ ഇന്ത്യന്‍ ടീമിന്റെ കളി ഒന്നുപോലും ഒഴിവാക്കാതെ കാണുമായിരുന്നു. എന്നാല്‍ സച്ചിന്‍ വിരമിച്ചതോടെ കളിയോടുള്ള താല്‍പര്യം പൂര്‍ണ്ണമായും തന്നില്‍ നിന്നും അകന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ ഏറെ വ്യത്യസ്തനും എല്ലാറ്റിനും മുകളിലുള്ള ആളുമായിരുന്നു. ഒരു താരതമ്യം പോലുമില്ലാത്ത വസ്തുതകളാണ് അദ്ദേഹത്തിന്റെ പ്രതിഭയും നേട്ടങ്ങളും. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാ ഇന്ത്യാക്കാരെയും പോലെ താനും അത്രയേറേ സച്ചിനെ ഇഷ്ടപ്പെടുന്നു- ബിരന്ദ പറഞ്ഞു.

നൂറുരാജ്യങ്ങളെങ്കിലും താഴേത്തട്ടില്‍ മത്സരിക്കുന്ന ഒരു സാഹചര്യം വന്നാല്‍ മാത്രമേ ക്രിക്കറ്റിന്റെ ആഗോള പ്രചാരം കൂടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഏതാനും രാജ്യങ്ങള്‍ മറ്റു രൂപങ്ങളിലുള്ള ക്രിക്കറ്റ് കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>