ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റ്; റൈറ്റ് സഹോദരന്‍മാര്‍ക്കും മുമ്പേ പറന്നത് ഒരു മുസ്ലീം; നിലവില്‍ പീസ് സ്‌കൂള്‍ പഠിപ്പിക്കുന്നത് ഇതൊക്കെയാണ്

രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ മതവിദ്വേഷം പടർത്തുന്ന പാഠഭാഗം ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. നിങ്ങളുടെ അടുത്ത സുഹൃത്ത് ആദം/ സൂസന്‍ മുസ്ലീം മതത്തിലേക്ക് മാറാന്‍ തീരുമാനിച്ചാല്‍ എന്ത് ഉപദേശമാകും നല്‍കുക എന്ന ഭാഗമാണ് വിവാദമായത്. ഈ ഭാഗം ഒന്നര വർഷം മുൻപ് പിൻവലിച്ചു എന്നാണ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ പറവൂരിലെ പീസ് ഇന്റര്‍നാഷണലിലെ സ്‌കൂളില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച പുസ്തകത്തിൽ പിന്‍വലിച്ചെന്നു പറയുന്ന പാഠഭാഗമുണ്ടെന്ന് നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റ്; റൈറ്റ് സഹോദരന്‍മാര്‍ക്കും മുമ്പേ പറന്നത് ഒരു മുസ്ലീം; നിലവില്‍ പീസ് സ്‌കൂള്‍ പഠിപ്പിക്കുന്നത് ഇതൊക്കെയാണ്

കൊച്ചിയിലെ പീസ് ഇന്റർനാഷണൽ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തിയിരുന്ന മതേതര വിരുദ്ധ പാഠഭാഗങ്ങൾ പിൻവലിച്ചെന്ന മാനേജ്മെന്റിന്റെ വാദം തെറ്റ്. പറവൂരിലെ പീസ് ഇന്റര്‍നാഷണൽ സ്‌കൂളില്‍ നിന്നും  കഴിഞ്ഞ ദിവസം ലഭിച്ച പുസ്തകത്തിൽ പിന്‍വലിച്ചെന്നു പറയുന്ന പാഠഭാഗമുണ്ടെന്ന നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മതവിദ്വേഷമുണ്ടാക്കുന്ന പാഠഭാഗങ്ങൾ രണ്ടാം ക്ലാസിലെ പുസ്തകത്തിൽ ഉൾപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. നിങ്ങളുടെ അടുത്ത സുഹൃത്ത് ആദം/ സൂസന്‍ മുസ്ലീം മതത്തിലേക്ക് മാറാന്‍ തീരുമാനിച്ചാല്‍ എന്ത് ഉപദേശമാകും നല്‍കുക എന്ന ഭാഗമാണ് വിവാദമായത്. എന്നാൽ പ്രസ്തുത പാഠഭാഗം ഒന്നരവര്‍ഷം മുമ്പു പിന്‍വലിച്ചെന്നായിരുന്നു അന്ന്  അധികൃതർ നൽകിയ വിശദീകരണം


[caption id="attachment_50007" align="alignleft" width="213"]pic 1 പിന്‍വലിച്ചെന്നു പറയുന്ന പാഠഭാഗം[/caption]

വിവാദപാഠഭാഗം ഒന്നരവര്‍ഷം മുമ്പ് പിന്‍വലിച്ചതാണെന്ന് പീസ് എജ്യുക്കേഷന്‍ ഡയറക്ടര്‍ എം എം അക്ബര്‍ നാരദാന്യൂസിനോട് പ്രതികരിച്ചിരുന്നു
. അതേസമയം സ്‌കൂളിലെ മറ്റു പാഠ പുസ്തകങ്ങളിലും വിവാദ പാഠഭാഗങ്ങളുണ്ടെന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.

'അങ്കിള്‍' ഡാര്‍വിന് തെറ്റ് പറ്റിയോ?

'അങ്കിള്‍' ഡാര്‍വിന് തെറ്റ് പറ്റിയോ? എന്ന തലക്കെട്ടിലുള്ള പാഠം അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കുള്ള പുസ്തകത്തിലുള്ളതാണ്. ലോകം മുഴുവന്‍ ഡാര്‍വിന്റെ തെറ്റായ പരിണാമ സിദ്ധാന്തമാണ് പഠിപ്പിക്കുന്നതെന്നും ഇതില്‍ പറയുന്നുണ്ട്. ലോകം മുഴുവന്‍ തള്ളിക്കളഞ്ഞ സിദ്ധാന്തമാണിത്. ഡാര്‍വിന്‍ വിശദീകരിച്ചത് പരിണാമ സിദ്ധാന്തമായിരുന്നില്ല, ജീവിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം പറയുക മാത്രമായിരുന്നെന്നും പുസ്തകം പഠിപ്പിക്കുന്നു.

peace2

മുമ്പേ പറന്നവര്‍

റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് 265 വര്‍ഷം മുമ്പേ തുര്‍ക്കിയിലെ ഹെസര്‍ഫന്‍ അഹമ്മദ് സെലിബി എന്ന മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാള്‍ പറന്നിരുന്നെന്ന് മറ്റൊരു പാഠപുസ്തകം പറയുന്നു. ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഇയാള്‍ പറന്നത്. ആകാശപ്പറക്കല്‍ നടത്തിയ ആദ്യ മനുഷ്യന്‍ അഹമ്മദ് സെലിബി ആണെന്നാണ് പുസ്തകത്തിലെ അവകാശവാദം.pic3

കാള്‍ മാര്‍ക്‌സ്, സിഗ്മണ്ട് ഫ്രോയിഡ്, ഗുസ്താവ് മഹ്‌ലര്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവരെ ജൂതമതത്തിലെ പ്രമുഖ വ്യക്തികളായാണ് പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. ഷംസ്, ഖമര്‍ എന്നീ സിലബസുകളിലുള്ള പുസ്തകങ്ങള്‍ മുംബൈയിലെ ബുറൂജ് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്.

Read More >>