ഫാഷന്‍ വസ്ത്ര സങ്കല്പങ്ങളിലെ നിറചാര്‍ത്തുകള്‍ കേരളത്തിലെത്തുമ്പോള്‍

അഞ്ചു മീറ്റര്‍ നീളമുള്ള സാരി ഇഴ തെറ്റാതെ, മുന്താണി ചുറ്റി ചേര്‍ത്ത് വെച്ച് പുളിയില കരമുണ്ടില്‍ ഉടുത്തു വെച്ച കാവ്യ ഭാവന മലയാളിയുടെ സങ്കല്‍പ രാജ്യത്തെ ഒഴിച്ചുവെക്കാന്‍ പറ്റാത്ത ഒന്നാണ്. ഇങ്ങനെ സാരിയും, ധാവണിയും, പട്ടു പാവാടയും ഒക്കെ ആയി കലര്‍ന്നിരുന്നിടത്താണ് വടെക്കെ ഇന്ത്യന്‍ ചുരിദാര്‍ കയറി വന്നത്. അത് പിന്നൊരു ചുരിദാര്‍ വിപ്ലവം തന്നെയായി മാറിയത് നമ്മള്‍ കണ്ടു.

ഫാഷന്‍ വസ്ത്ര സങ്കല്പങ്ങളിലെ നിറചാര്‍ത്തുകള്‍  കേരളത്തിലെത്തുമ്പോള്‍

മലയാളിയുടെ വസ്ത്ര സങ്കലപങ്ങള്‍ ചരിത്രത്തോട് ഇഴ ചേര്‍ന്ന് കിടക്കുന്ന ഒന്നാണ്. കാലാതീതമായി നിലനില്കുന്ന സാരിയും, പട്ടു പാവാടയും, മുണ്ടും, നേര്യതും, എന്തിനേറെ പറയുന്നു വിദേശികളുടെ പോലും പ്രീതി പിടിച്ചു പറ്റിയ ലുങ്കിയും എല്ലാം ചേര്‍ന്ന് അതിങ്ങനെ വിശാലമായ ഒരു മേഖലയായി മാറുന്നു.
അഞ്ചു മീറ്റര്‍ നീളമുള്ള സാരി ഇഴ തെറ്റാതെ, മുന്താണി ചുറ്റി   ചേര്‍ത്ത് വെച്ച് പുളിയില കരമുണ്ടില്‍ ഉടുത്തു വെച്ച കാവ്യ ഭാവന മലയാളിയുടെ സങ്കല്‍പ രാജ്യത്തെ ഒഴിച്ചുവെക്കാന്‍ പറ്റാത്ത ഒന്നാണ്.


ഇങ്ങനെ സാരിയും, ധാവണിയും, പട്ടു പാവാടയും ഒക്കെ ആയി കലര്‍ന്നിരുന്നിടത്താണ് വടെക്കെ ഇന്ത്യന്‍ ചുരിദാര്‍ കയറി വന്നത്. അത് പിന്നൊരു ചുരിദാര്‍ വിപ്ലവം തന്നെയായി മാറിയത് നമ്മള്‍ കണ്ടു.

എന്നും വേണ്ടതിനെ വേണ്ട പോലെ സ്വീകരിക്കാന്‍ മലയാളി കാണിച്ച ആ ഒരു മനസ്കത വസ്ത്ര സങ്കല്‍പങ്ങളിലും നിറഞ്ഞു നിന്നിരുന്നു.

ഇന്നിതാ നാനാത്വത്തില്‍ ഏകത്വം എന്നതിനെ അര്‍ത്ഥവത്താക്കികൊണ്ട് കേരളത്തിലെ സ്ത്രീ ജനങ്ങള്‍ അങ്ങ് രാജസ്ഥാനിലെയും, ഗുജറാത്തിലെയും, ബംഗാളിലെയും എന്ന് വേണ്ട എല്ലവിടെം ഉള്ള ഫാഷന്‍ സങ്കല്‍പങ്ങളെ മലയാള കരയിലേക്ക് പറിച്ചു നട്ടിരിക്കുവാണ്.

കലംകാരി

പ്രാചീന ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന കലംകാരി അലങ്കാര വിദ്യകള്‍ വസ്ത്രത്തിലേക്ക്‌ പതിപ്പിക്കുമ്പോള്‍ സൃഷ്ടിക്കപെടുന്ന ചാതുര്യം കേരളക്കരയില്‍ ഇപ്പോള്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നു.

Kalmkariകലംകാരി രീതിയില്‍ ഉള്ള  പ്രിന്‍റുകള്‍ നിറഞ്ഞ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ സ്ത്രീ പുരുഷ ഭേദമന്യേ ലഭ്യമാണ്. ഇത്തരം വസ്ത്രങ്ങള്‍ നല്‍കുന്ന നിറച്ചാര്‍ത്തുകള്‍ നയനാഭിരാമമാണ് എന്നത് കൂടാതെ അവ നല്‍കുന്ന ക്ലാസ്സിക് ലുക്ക്‌  
ഈ പ്രിന്റിലേക്ക് ആവശ്യക്കാരെ കൂടുതല്‍ അടുപ്പിക്കുന്നു. സാമാന്യം ഭേദപെട്ട വിലയും ഇവയ്ക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുന്നു.  ഏതു അവസരത്തിലും ട്രെന്‍ഡ് ആയി നിലനില്‍ക്കുന്ന ഈ കുപ്പായങ്ങള്‍ എന്നതെക്കും ഒരു മുതല്‍കൂട്ടാണ്.  പരുത്തിയില്‍ തീര്‍ത്ത ഈ വസ്ത്രം ഏതു കാലാവസ്ഥക്കും അനുയോജ്യവും ആണ്.  മച്ചലിപട്ടണം, ശ്രീകാളഹസ്തി, കറുപ്പൂര്‍ എന്നിവയാണ് ലഭ്യമായ മൂന്നു പ്രിന്‍റുകള്‍.

ബൊഹീമിയന്‍ സ്റ്റൈല്‍ 

സഞ്ചാരം മലയാളി യുവത്വങ്ങളുടെ സിരയില്‍ അലിഞ്ഞു ചേര്‍ന്നതിനു നേര്‍ സാക്ഷ്യം എന്നോണം വസ്ത്രധാരണത്തിലും അത് പ്രകടമായിട്ടുണ്ട്. ദര്‍വിഷുകളുടെയും സൂഫികളുടെയും ഫിലോസഫി യുവജനങ്ങളെ ആവോളം ആകര്‍ഷിക്കുമ്പോള്‍ ജീവിത ശൈലിയിലും അത് പ്രകടമാണ്.  അയഞ്ഞ വിവിധ നിറങ്ങളില്‍ ഉള്ള, പൊതുവേ സാമ്പ്രദായിക രീതികളില്‍ ഒരുമിച്ചു ധരിക്കാത്ത വസ്ത്രങ്ങള്‍ അവനവന്റെ താത്പര്യങ്ങള്‍ അനുസരിച്ച് മാറ്റിയും മറിച്ചും ചേര്‍ത്ത് വെച്ച് പുതിയ പുതിയ സ്റ്റൈല്‍ സൃഷ്ടിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത്.  ഈ വസ്ത്രങ്ങള്‍ ഒരുതരത്തില്‍ ലിംഗഭേദമന്യേ എല്ലാവരും ഉപയോഗിച്ച് വരുന്നു!

Bohochic
ബോളിവുഡ്, ഹോളിവൂഡ്‌ സിനിമകളുടെ സ്വാധീനം കൊണ്ടോ മറ്റോ മലയാള സിനിമ മേഖലയിലും വസ്ത്രാലങ്കാരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കപെടുന്ന ഒരു വസ്തുത ആയിട്ടുണ്ട്. ഈയിടെ ഇറങ്ങിയ ചാര്‍ലി  സിനിമയില്‍ പാര്‍വതി ഉപയോഗിച്ച വസ്ത്രങ്ങള്‍ ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു.  കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന  നിരവധി സ്ഥാപനങ്ങള്‍ ഇത്തരം ഫാഷന്‍ സങ്കലപങ്ങള്‍ക്ക് നിറചാര്‍ത്തെകാന്‍ വേണ്ടി ഉള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. മാറിവരുന്ന മലയാളി അഭിരുചിക്ക് അനുസരിച്ച് വേണ്ടവിധത്തില്‍ അവിയല്‍ വസ്ത്രങ്ങള്‍ തയ്യാറാക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.