കേരള പൊലിസിന് പൊലിസ് ചിഹ്നം മതി; താടി ഉള്‍പ്പെടെയുള്ള ഒരു മതചിഹ്നങ്ങളും പോലീസ് സേനയില്‍ അനുവദിക്കില്ലെന്ന് മന്ത്രി കെടി ജലീല്‍

പോലീസിന് ഒറ്റചിഹ്നംമാത്രമേ പാടുള്ളൂ. അത് കേരള പോലീസ് എന്ന ചിഹ്നമാണ്. അവിടെ വിഭജനം ഉണ്ടാകാന്‍ പാടില്ല.

കേരള പൊലിസിന് പൊലിസ് ചിഹ്നം മതി; താടി ഉള്‍പ്പെടെയുള്ള ഒരു മതചിഹ്നങ്ങളും പോലീസ് സേനയില്‍ അനുവദിക്കില്ലെന്ന് മന്ത്രി കെടി ജലീല്‍

കേരള പൊലിസ് സേനകളില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍. താടി ഉള്‍പ്പെടെയുള്ള ഒരു മതത്തിന്റെ ചിഹ്നങ്ങളും പൊലിസില്‍ അനുവദിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്ലാം മതവിശ്വാസത്തില്‍ താടിവെക്കുക എന്നത് നിര്‍ബന്ധമല്ല. പക്ഷെ അത് സുന്നത്താണെന്നാണ് വിശ്വാസം. അങ്ങനെയുള്ള ഒരു കാര്യങ്ങളും പൊലിസ് മസനയ്ക്കുള്ളിലേക്ക് വലിച്ചിഴക്കരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നിയമഭയിലെ താടി വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന്റെ 'ചോദ്യം ഉത്തരം' പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. 'പോലീസിന് ഒറ്റചിഹ്നംമാത്രമേ പാടുള്ളൂ. അത് കേരള പോലീസ് എന്ന ചിഹ്നമാണ്. അവിടെ വിഭജനം ഉണ്ടാകാന്‍ പാടില്ല. വിഭജനം ഉണ്ടായാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും'- കെടി ജലീല്‍ പറഞ്ഞു.

Read More >>