ഈ ഹര്‍ത്താല്‍ ദിനത്തിലും പാനൂരിലെ ജനജീവിതം സാധാരണപോലെയായിരുന്നു; കാരണം പാനൂരിലെ ജനങ്ങള്‍ സംഘടിതമായി ഹര്‍ത്താലിനെ പുറത്താക്കിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു

ഒരു തലമുറയ്ക്കു മുമ്പേ പാനൂരിലെ ജനങ്ങള്‍ കൈയൊഴിഞ്ഞതാണ് ഹര്‍ത്താലിനേയും പണിമുടക്കിനേയുമൊക്കെ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ തന്നെയാണ് പാനൂരുകാര്‍ ഹര്‍ത്താലിനെ ഒഴിവാക്കുന്നത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നതും ഇവിടെത്തന്നെ.

ഈ ഹര്‍ത്താല്‍ ദിനത്തിലും പാനൂരിലെ ജനജീവിതം സാധാരണപോലെയായിരുന്നു; കാരണം പാനൂരിലെ ജനങ്ങള്‍ സംഘടിതമായി ഹര്‍ത്താലിനെ പുറത്താക്കിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു

സംസ്ഥാനമെമ്പാടുമായി ഹര്‍ത്താല്‍ നടക്കുമ്പോള്‍ ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിലെ ജനങ്ങള്‍ക്ക് ഇന്നും സാധാരണ ദിനം പോലെ തന്നെയാണ്. പാനൂര്‍ ടൗണിലെ കടകളും മറ്റും എന്നത്തേയും പോലെ തുറക്കുന്നു. വാഹനങ്ങള്‍ ഓടുന്നു. ചന്തയില്‍ ജനങ്ങള്‍ എത്തുന്നു. ഇന്ന് പാനൂരിലെത്തുന്നവര്‍ ഇതൊക്കെക്കണ്ട് ഒന്ന് അമ്പരക്കും. ഈ പ്രദേശം എന്താ കേരളത്തിന്റെ ഭാഗമല്ലേ എന്നും ചോദിച്ചിരിക്കും. കാരണം പാനൂരുകാര്‍ സ്വന്തം നാട്ടില്‍ ഒരു ഹര്‍ത്താല്‍ അനുഭവിച്ചിട്ട് കാല്‍ നൂറ്റാണ്ടില്‍ കൂടുതലാകുന്നു.


ഒരു തലമുറയ്ക്കു മുമ്പേ പാനൂരിലെ ജനങ്ങള്‍ കൈയൊഴിഞ്ഞതാണ് ഹര്‍ത്താലിനേയും പണിമുടക്കിനേയുമൊക്കെ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ തന്നെയാണ് പാനൂരുകാര്‍ ഹര്‍ത്താലിനെ ഒഴിവാക്കുന്നത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നതും ഇവിടെത്തന്നെ. ജനങ്ങള്‍ ഒന്നാകെ എടുത്ത തീരുമാനമാകയാല്‍ ചോദ്യം ചെയ്യാന്‍ മറ്റൊരിടത്തു നിന്നും ആരും ഇവിടേക്കു വരികയുമില്ല.

WhatsApp Image 2016-10-13 at 3.23.14 PM

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹര്‍ത്താല്‍ ദിനം കടകള്‍ അടപ്പിക്കാന്‍ എത്തിയവവും 'കോയഇക്ക' എന്ന ചായക്കട നടത്തുന്ന പാനൂരുകാരനും തമ്മിലുണ്ടായ വാക്കേറ്റമാണ് പാനൂരില്‍ ഹര്‍ത്താല്‍ അന്യമാക്കിയത്. കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകുലികളോട് തന്റെ അവസ്ഥ വിവരിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ കോയഇക്ക തന്റെ കട അടയ്ക്കാന്‍ കഴിയില്ലെന്ന് കട്ടായം പറഞ്ഞു. ഇനി കടയടക്കണമെന്ന ആവശ്യവുമായി ആരെങ്കിലും ഈ വഴിവന്നാല്‍ കടയിലെ അടുപ്പില്‍ തിളയ്ക്കുന്ന ചീനച്ചട്ടിയിലെ എണ്ണയായിരിക്കും അതിനു ഉത്തരം പറയുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോയഇക്കയുടെ ഒപ്പം നില്‍ക്കാന്‍ അന്ന് നാട്ടുകാര്‍ ഒന്നടങ്കമുണ്ടായിരുന്നു. അന്നു മിണ്ടാതെ തിരിഞ്ഞുപോയ ഹര്‍ത്താല്‍ പിന്നെ ഇതുവഴി വന്നിട്ടില്ല. എന്നാല്‍ ഇടയ്ക്കിടയ്ക്കുള്ള ഹര്‍ത്താല്‍ ദിനങ്ങളില്‍ ചില ഹര്‍ത്താല്‍ അനുകൂലികള്‍ പാനൂരിലേക്ക് ഒന്നു വന്നു നോക്കും. എന്നാല്‍ നാട്ടുകാരുടെ സംഘടിത ശക്തിക്കു മുന്നില്‍ ഒന്നും ചെയ്യാനാകാതെ മടങ്ങുകയാണ് പതിവ്. ഇതിനു മുമ്പുള്ള ബിജെപിയുടെ ഹര്‍ത്താലിന്റെ അന്നും പുറത്തുനിന്നുള്ളവര്‍ എത്തി കട അടയ്പ്പിക്കാന്‍ ശ്രമിച്ചിരുന്നു. ശ്രമം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയും അടപ്പിയ്ക്കാന്‍ വന്നവര്‍ പുഴ്യില്‍ ചാടി നീന്തി രക്ഷപ്പെടുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഇന്നത്തെ ഹര്‍ത്താലും പാനൂരില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. കടയും കമ്പോളങ്ങളും സാധാരണപോലെ തന്നെ പ്രവര്‍ത്തിച്ചു. വാഹനങ്ങളും ഓടി. അടുത്ത സ്‌റ്റേഷനിലെ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നത്തെ ദിനത്തില്‍ ആശ്രയിച്ചതും പാനൂരിനെത്തന്നെ.

Read More >>