നിസാമിന്റെ ഫോണ്‍ വിളി: മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇന്റലിജൻസ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ ഇവർക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

നിസാമിന്റെ ഫോണ്‍ വിളി: മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: പോലീസ്കസ്റ്റഡിയില്‍ കഴിയുന്ന ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം ഫോൺ വിളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കേസിന്റെ ആവശ്യത്തിനായി നിസാമിനെ കഴിഞ്ഞ മാസം 20ന്  ബംഗലൂരുവിലേക്ക് കൊണ്ടുപോയ കണ്ണൂർ എആർ ക്യാമ്പിലെ അജിത്കുമാർ, രതീഷ്, വിനീഷ് എന്നീ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്റലിജൻസ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ ഇവർക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.


അതേസമയം നിസാമിനു ഫോണ്‍ നല്‍കിയ അദ്ദേഹത്തിന്റെ ജീവനക്കാരായ ഷിബിൻ, രതീഷ് എന്നീവരിൽ നിന്നും ഇന്ന് മൊഴി രോഖപ്പെടുത്തും. മൊഴികൾ രേഖപ്പെടുത്തുന്നതിനോടൊപ്പം പരാതിക്കർ ഹാജരാക്കിയ ഫോൺ സംഭാഷണങ്ങളും പരിശോധിക്കും. സൈബർ സെല്ലിന്റെ സഹായവും തേടും. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്കുമാറിനാണ് അന്വേഷണ ചുമതല.

ഷിബിനും രതീഷും ജയിലിലെത്തി നിസാമിനെ കണ്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. തുടർന്ന് ബംഗലൂരുവിലേക്ക് നിസാമിനെ കൊണ്ടുപോയപ്പോൾ ഇരുവരും അനുഗമിച്ചിരുന്നു. ഈ സമയത്താണ് ഫോൺ കൈമാറിയതെന്നാണ് നിഗമനം.