നിത്യാമേനോന്‍ വീണ്ടും മലയാളത്തിലേക്ക്

ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ അരുണാണ്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തിലാണ് നിത്യാ തിരിച്ചെത്തുന്നത്.

നിത്യാമേനോന്‍ വീണ്ടും മലയാളത്തിലേക്ക്

കൊച്ചി: നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം നിത്യാമേനോന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തിലാണ് നിത്യാ തിരിച്ചെത്തുന്നത്. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ അരുണാണ്. ചിത്രത്തിന്റെ എഴുത്തു ജോലികള്‍ ആരംഭിച്ചതായും കാസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും ടോമിച്ചന്‍ മുളകുപാടം നാരദ ന്യൂസിനോട് പറഞ്ഞു.

അതെസമയം പുലിമുരുകന്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ മാത്രം 350 ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷോകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ആറ് മള്‍ട്ടിപ്ലെക്‌സുകളിലായി 41 പ്രദര്‍ശനങ്ങളാണ് കൊച്ചിയിലുള്ളത്. മറ്റു തിയേറ്ററുകളില്‍ 10 ഷോകളും അടക്കും 51 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് കൊച്ചിയിലുളളത്.

റിലീസ് ദിവസം മള്‍ട്ടിപ്ലെക്‌സുകളിലും സാധാരണ സ്‌ക്രീനുകളിലും കൂടി ചേര്‍ത്ത് 47 ഷോകളായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. ഇനിഷ്യല്‍ റെക്കോര്‍ഡുകളില്‍ മിക്കതും തകര്‍ത്ത ചിത്രം കൊച്ചി മള്‍ട്ടിപ്ലെക്‌സുകളിലെ കളക്ഷനില്‍ മറ്റൊരു കൗതുകവും സൃഷ്ടിച്ചിരിക്കുകയാണ്. റിലീസ് ദിവസത്തെ കളക്ഷനേക്കാള്‍ അധികമാണ് ഇന്നലെ കൊച്ചി മള്‍ട്ടിപ്ലെക്‌സുകളില്‍നിന്ന് ലഭിച്ചത്.