മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് രാത്രി 9 മുതല്‍ പുലര്‍ച്ചെ 2 വരെ

ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് വെള്ളിയാഴ്ച (21/10/16) രാത്രി 9 മുതല്‍ വെളുപ്പിനെ 2 വരെ നടക്കുമെന്ന് ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് രാത്രി 9 മുതല്‍ പുലര്‍ച്ചെ 2 വരെ

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാമാസവും മൂന്നാമത്തെ  വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് വെള്ളിയാഴ്ച (21/10/16) രാത്രി 9 മുതല്‍  വെളുപ്പിനെ 2 വരെ നടക്കുമെന്ന് ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ മാസത്തെ നൈറ്റ് വിജില്‍  ശുശ്രൂഷകള്‍ക്ക് നേതൃത്വീ കൊടുക്കുന്നത് പ്രശസ്ത ധ്യാനഗുരുവായ കപ്പൂച്ചിയന്‍ പുരോഹിതനായ റവ.ഫാ.തോമസ് കൊളെങ്ങാടന്‍  ഒ.ഫ്.എം ( സെന്റ്. അഗസ്റ്റിന്‍സ് ആബി ഗില്‍ഡ് ഫോര്‍ഡ് ) ആണ്.


ആത്മാവിനെയും ശരീരത്തെയും പരിശുദ്ധാത്മാവില്‍ ഉണര്‍ത്തുവാന്‍ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന നൈറ്റ് വിജിലില്‍ അഖണ്ഡ ജപമാല, വി.കുര്‍ബ്ബാന, ആത്മീയഭിേഷകം തുളുമ്പുന്ന സ്തുതിപ്പുകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, കുമ്പസാരം, ആന്തരിക  ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയാണ് അനുഗ്രഹദായകമായ മണിക്കൂറുകളില്‍  നൈറ്റ് വിജിലിലൂടെ ഓരോ വിശ്വാസിക്കും ലഭിക്കുന്നത്.

രാത്രി 9 ന് ജപമാലയോടെ ആരംഭിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ 10.30 ന് വി. കുര്‍ബാനയും, 11 ന് വചന പ്രഘോഷണം 12.30 മുതല്‍ ദിവ്യകാരുണ്യനാഥന്റെ സന്നിധിയില്‍ ആരാധന, എന്നിവയെ തുടര്‍ന്ന് 2 മണിയോടെ സമാപന ആശീര്‍വ്വാദത്തോടെ സമാപിക്കും. നൈറ്റ് വിജിലില്‍  ഭക്ത്യാദരപൂര്‍വ്വം പങ്ക് ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -
ജയ്‌സണ്‍ മേച്ചേരില്‍ - 07915652674
ജോബി വര്‍ഗ്ഗീസ് - 07825871317

ദേവാലയത്തിന്റെ വിലാസം -
സെന്റ്. ജോസഫ് ചര്‍ച്ച്,
പോര്‍ട്ട്‌ലാന്റ് ക്രസന്റ്,
ലോംങ്ങ്‌സൈറ്റ്, മാഞ്ചസ്റ്റര്‍,
MI3 0 BU.