ഐഎസ് ബന്ധം ആരോപിച്ചു പിടികൂടിയ എട്ടു പേരെ എൻഐഎ ചോദ്യം ചെയ്യുന്നു; മലയാളികളുടെ തിരോധാനത്തിൽ ഇവർക്കു പങ്കുള്ളതായി സൂചന

കൊച്ചിയിലെ എന്‍ഐഎ രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ.

ഐഎസ് ബന്ധം ആരോപിച്ചു പിടികൂടിയ എട്ടു പേരെ എൻഐഎ ചോദ്യം ചെയ്യുന്നു; മലയാളികളുടെ തിരോധാനത്തിൽ ഇവർക്കു പങ്കുള്ളതായി സൂചന

കോഴിക്കോട്: ഐഎസ് ബന്ധമാരോപിക്കപ്പെട്ട് കണ്ണൂരില്‍ നിന്ന് പിടിയിലായവരെ എട്ടു പേരെ എൻഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ കനകമലയിലുള്ള കശുമാവിന്‍തോപ്പില്‍ രഹസ്യയോഗം നടത്തുന്നതിനിടെയാണ് അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേര്‍കൂടി പിടിയിലാവുന്നത്. വിവിധ ജില്ലകളിൽ നിന്നായി കാണാതായവരുമായി ഇവർക്കു ബന്ധമുണ്ടെന്ന് സംശയമുയർന്ന  സാഹചര്യത്തില്‍ എന്‍ഐഎ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തെരച്ചിൽ നടത്തിയിരുന്നു.


കനകമലയില്‍ ഇന്നലെ ഉച്ചയോടെയാണ് എന്‍ഐഎ റെയ്ഡ് നടത്തി അഞ്ചുപേരെ പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി ആമു എന്ന റംഷാദിദ് അറസ്റ്റിലാവുന്നത്. കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സിദ്, തൃശൂര്‍ സ്വദേശി സാലിഹ് മുഹമദ്(യൂസഫ്), മലപ്പുറം സ്വദേശി പി സഫ്വാന്‍, കോയമ്പത്തൂര്‍ സ്വദേശികളായ അബു ബഷീര്‍, ഉക്കടം ജിഎം നഗര്‍ നവാസ്, മുഹമദ് റഹ്മാന്‍ എന്നിവരാണ് ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ളത്. പിടിയിലായ കോയമ്പത്തൂര്‍ സ്വദേശികളൊഴികെയുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ സൂത്രധാരന്‍ എന്ന പറയപ്പെടുന്ന വളയന്നൂര്‍ റംഷാദ് പിടിയിലാവുന്നത്. അബു ബഷീറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂരില്‍ മറ്റ് രണ്ട് പേരെക്കൂടി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നീങ്ങിയ അന്വേഷണമാണ് ഇവര്‍ വലയിലാവയാന്‍ കാരണം.എന്‍ഐഎ ചെന്നൈ യൂണിറ്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോയമ്പത്തൂര്‍, ഹൈദരബാദ് ഭാഗങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് വിവരം. കനകമലയിലെ കശുമാവിന്‍ തോട്ടത്തില്‍ അഞ്ചുപേര്‍ ഒത്തുചേരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഐജി അനുരാജ് തങ്ക് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. എന്‍ഐഎ ടീമിനെ കണ്ടതും സംഘം ചിതറിയോടിയെങ്കിലും പിടിയിലായി. കാസര്‍ഗോട്, കണ്ണൂർ,പാലക്കാട് ജില്ലകളില്‍ നിന്ന് 21 പേര്‍ ദുരൂഹസാഹചര്യത്തില്‍ കാണാത സംഭവത്തെത്തുടര്‍ന്ന് മലബാര്‍ മേഖല എന്‍ഐഎ ചെന്നൈ യൂണിറ്റിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. കേരളം കൂടാതെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ എന്‍ഐഎ വ്യാപകമായ തിരച്ചില്‍ തുടരുന്നതായാണ് വിവരം.

Story by
Read More >>