ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; പ്രമുഖര്‍ക്ക് വിശ്രമം

ധോണി നായക സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റൈന ടീമിലിടം പിടിക്കുകയും ചെയ്തു

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; പ്രമുഖര്‍ക്ക് വിശ്രമം

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖര്‍ക്ക് വിശ്രമം നല്‍കി കൊണ്ടാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന അശ്വിന്‍, ജഡേജ, ഷാമി എന്നിവര്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചപ്പോള്‍ കെഎല്‍ രാഹുല്‍, ശീഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കുമൂലം ടീമിലിടം നേടാനായില്ല.

ധോണി നായക സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റൈന ടീമിലിടം പിടിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് റെയ്ന അവസാനമായി ഇന്ത്യക്കായി കളിച്ചത്.


ധവാന്റെയും രാഹുലിന്റെയും അഭാവത്തില്‍ അജിങ്ക്യാ രഹാനെയാകും രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുടങ്ങുക. വിരാട്കോഹ്ലി മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, ഹര്‍ദ്ദീക് പാണ്ഡ്യ, എം എസ് ധോണി, കേദാര്‍ ജാദവ് എന്നിവരാണ് ബാറ്റിംഗ് നിരയിലെ മറ്റ് പ്രമുഖര്‍.

സ്പിന്നര്‍മാരായി അമിത് മിശ്രയും ജയന്ത് യാദവും അക്ഷര്‍ പട്ടേലും ടീമില്‍ ഇടം കണ്ടെത്തി. ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, മന്‍ദീപ് സിംഗ്, ജസ്പ്രീത് ബൂമ്ര എന്നിവരാണ് പേസ് നിരയിലുള്ളത്.

Read More >>